ബെംഗളൂരു: ബെംഗളൂരു ഗതാഗത ലംഘനത്തിനുളള പിഴ നല്‍കാനുളള പിഴ, പൊതുനിരത്തുകളിലൂടെ വാഹനം കടന്ന് പോകുമ്പോള്‍ ട്രാഫിക്ക് ഡിസ്‌പ്ലേ സ്‌ക്രീനുകളില്‍ തെളിയുന്ന സംവിധാനത്തിന് തുടക്കം. വാഹനം ബോര്‍ഡിന്റെ 100 മീറ്റര്‍ പരിധിയിലെത്തുമ്പോള്‍ കുടിശിക പിഴ സംബന്ധിച്ച വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. അതിനായി ബെംഗളൂരു ട്രാഫിക് പോലീസ് ട്രിനിറ്റി സർക്കിളിൽ വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്ന ഒരു ഡിജിറ്റൽ ബിൽബോർഡ് സ്ഥാപിച്ചു. കാർസ്24 ന്റെ റോഡ് സുരക്ഷാ സംരംഭമായ ക്രാഷ്ഫ്രീ ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ബിൽബോർഡ് ക്യാമറകൾ വഴി നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യുന്നു,…
Read MoreMonth: September 2025
സതീഷ് ജാർക്കിഹോളി പുതിയ ഹെലികോപ്റ്റർ വാങ്ങി: കൗതുകമുണർത്തി മന്ത്രിയുടെ നീക്കം
ബെംഗളൂരു: പൊതുമരാമത്ത് വകുപ്പും ജില്ലാ ചുമതലയുള്ള മന്ത്രിയുമായ സതീഷ് ജാർക്കിഹോളി പുതിയ ഹെലികോപ്റ്റർ വാങ്ങിയത് സംസ്ഥാന രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകം ഉണർത്തി. ബെംഗളൂരുവിനടുത്തുള്ള ജക്കൂർ എയറോഡ്രോമിൽ അദ്ദേഹം തന്റെ പുതിയ ഹെലികോപ്റ്റർ പരിശോധിച്ചു. തന്റെ കൈവശമുണ്ടായിരുന്ന ഹെലികോപ്റ്റർ ഇതിനകം വിറ്റ ശേഷമാണ് പുതിയൊരു ഹെലികോപ്റ്റർ വാങ്ങിയത്. പാർട്ടി സംഘടനയ്ക്കും തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കുമായി അദ്ദേഹം ഹെലികോപ്റ്റർ വാങ്ങിയതായാണ് പറയപ്പെടുന്നത്.
Read Moreഅബ്ദുൾ നാസർ മദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസ്: 4 മാസത്തിനകം വിധി പറയണമെന്ന് സുപ്രീംകോടതി
ഡൽഹി : അബ്ദുൾ നാസർ മദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസ് നാല് മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്ന വിചാരണക്കോടതിക്ക് ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. കേസിലെ പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലാണ് നിർദ്ദേശം. 2009 ൽ അറസ്റ്റിലായ താൻ കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് കാട്ടിയാണ് താജുദ്ദീൻ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി സാക്ഷി വിസ്താരം അടക്കം വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ വേഗത്തിൽ…
Read Moreമലയാളി കായികാധ്യാപകന്റെ പേരിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് സ്ത്രീയുടെ പരാതി; മറ്റ് സ്ത്രീകളുമായുള്ള നൂറുകണക്കിന് അശ്ലീല ദൃശ്യങ്ങളും കണ്ടെത്തി
വിശദാംശങ്ങൾ അറിയാൻ വായിക്കാംബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ ബെംഗളൂരുവിൽ മലയാളി കായികാധ്യാപകന്റെ പേരിൽ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ സ്കൂളിൽ ക്രിക്കറ്റ് അധ്യാപകനായി പ്രവർത്തിച്ചുവന്ന അഭയ് മാത്യുവിന്റെ പേരിലാണ് കേസെടുത്തത്. ഭർത്താവുമായി വേർപിരിഞ്ഞ യുവതിയാണ് പരാതിക്കാരി. ഇവർക്ക് ഒരു മകളുമുണ്ട്. ഇവർക്ക് സഹായം വാഗ്ദാനം ചെയ്ത് അടുപ്പമുണ്ടാക്കിയ പ്രതി ഇവരോടൊപ്പം രണ്ടുവർഷമായി ലിവിങ് ടുഗതർ ആയി താമസിച്ചുവരികയായിരുന്നു. പക്ഷേ, അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ ഇയാൾ പിൻമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. അഭയ് മാത്യുവിന്റെ…
Read Moreതിരഞ്ഞെടുപ്പ് കമ്മിഷൻ നുണ പറയുകയാണെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ
ബെംഗളൂരു : ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കാൻ ഓൺലൈൻ മാർഗത്തിൽ വ്യാജ അപേക്ഷ സമർപ്പിച്ചതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ നുണപറയുകയാണെന്ന് കോൺഗ്രസ്. ഈ സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ വിവരങ്ങളും കർണാടക സിഐഡിക്കു കൈമാറിയെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് നുണയാണെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ ആരോപിച്ചു. സിഐഡി ഡിഎസ്‌പി വിവരങ്ങൾ ആവശ്യപ്പെട്ട് കർണാടക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ അയച്ച കത്തിന്റെ പകർപ്പ് മന്ത്രി എക്സിലൂടെ പുറത്തുവിട്ടു. കർണാടക തിരഞ്ഞെടുപ്പ് ഓഫീസർ ഈ വിഷയത്തിൽ വിവരങ്ങളാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ്…
Read Moreകോഴിക്കോട് യാത്രയ്ക്ക് നാല് ക്രള ആര്‍ടിസി എസി ബസുകള്‍ കൂടി സര്‍വ്വീസ് നടത്തും;കണ്ണൂരിലേക്ക് എസി സര്‍വീസില്ല
ബെംഗളൂരു : ബെംഗളൂരു – കോഴിക്കോട് റൂട്ടില്‍ കൂടുതല്‍ എസി സ്ലീപ്പര്‍ ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ കേരള ആര്‍ടിസി. കോഴിക്കോട് ഡിപ്പോയ്ക്ക് 4 പുതിയ എസി ബസുകളാണ് ലഭിക്കുക. നിലവില്‍ കോ്‌ഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് 3 എസി ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്.. ഇതില്‍ രണ്ടെണ്ണം സ്വിഫ്റ്റും ഒരെണ്ണം ക്രള ആര്‍ടിസിയുടെ ഗരുഡ പ്രീമിയവുമാണ് (നവകേരള ബസ്) കൂടാതെ മൈസൂരു വഴിയുളള തിരുവനന്തപുരം, കൊട്ടാരക്കര എസി സ്ലീപ്പര്‍ കം സ്ലീപ്പര്‍ ബസുകള്‍ കോഴിക്കോട് വഴി കടന്ന്‌പോകുന്നുണ്ട്. കര്‍ണാടക ആര്‍ടിസിയും സ്വകാര്യ ബസുകളും കോഴിക്കോടേക്ക് കൂടുതല്‍ എസി…
Read Moreഒക്ടോബർ 1 മുതൽ ആരോഗ്യ സഞ്ജീവിനി പദ്ധതി പ്രാബല്യത്തിൽ വരും.
ബെംഗളൂരു: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്തയുമായി കർണാടക സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാർക്കും അവരുടെ ആശ്രിത കുടുംബാംഗങ്ങൾക്കും പണരഹിത വൈദ്യചികിത്സ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ‘കർണാടക ആരോഗ്യ സഞ്ജീവിനി യോജന’ (KASS) ഒക്ടോബർ 1 മുതൽ നടപ്പിലാക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാരിന്റെ പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിന്റെ സ്‌പെഷ്യൽ സെക്രട്ടറിയായ ഡോ. ചന്ദ്രശേഖർ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സർക്കാർ ജീവനക്കാർ പ്രതിമാസ വിഹിതം അടയ്ക്കണം. അക്കൗണ്ടിൽ നിന്ന് സംഭാവന സ്വയമേവ കുറയ്ക്കപ്പെടും. ഈ പദ്ധതിയിൽ ചേരണോ…
Read Moreബുക്ക് ചെയ്ത ബസ് റദ്ദാക്കി,റീഫണ്ടും ചെയ്തില്ല; 82555 രൂപ നഷ്ടപരിഹാരം നൽകേണ്ടിവന്ന് കെഎസ്ആർടിസി
യാത്രക്കാരിക്ക് 82555 രൂപ നഷ്ടപരിഹാരം നല്‍കി കെഎസ്ആര്‍ടിസി എം ഡി. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. പത്തനംതിട്ട ഏറത്ത് സ്വദേശിനിയും ചൂരക്കോട് എന്‍എസ്എസ് എച്ച്എസ്എസിലെ അധ്യാപികയുമായ പി പ്രിയയുടെ പരാതിയിലാണ് നടപടി. 1003 രൂപ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും ബസ് വന്നിരുന്നില്ല. 2018നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. 2018 ഓഗസ്റ്റ് രണ്ടിന് രാവിലെ ഒമ്പതിന് മൈസൂരില്‍ നടക്കുന്ന പിഎച്ച്ഡി ഗൈഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോകാനാണ് ഒന്നിന് രാത്രി 8.30ന് കൊട്ടാരക്കര ഡിപ്പോയില്‍ പോകുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസില്‍…
Read Moreലിങ്ക്ഡ് ഇൻ പരസ്യം ചതിച്ചു; വ്യാജ തൊഴിൽ പരസ്യം വഴി യുവതിക്ക് നഷ്ടമായത് 3,81,000 രൂപ
ലിങ്ക്ഡ് ഇന്നിലൂടെ ജോലി തട്ടിപ്പിന് ഇരയായി യുവതി. ലിങ്ക്ഡ് ഇൻ വ്യാജ തൊഴിൽ പ്രൊഫൈലിലൂടെ ഇന്ത്യൻ വംശജയായ യുവതിയിൽ നിന്ന് തട്ടിയത് 3 ലക്ഷത്തിലധികം രൂപ. ഏകദേശം 4,300 ഡോളർ ( ഏകദേശം 3,81,818.50 രൂപ ) യുവതിക്ക് നഷ്ടമായെന്ന് അന്താരാഷ്ട്ര ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 26 കാരിയായ അമീഷ ദത്തയാണ് തട്ടിപ്പിനിരയായത്. ഉയർന്ന മാർക്കോടെ ഉന്നത പഠനം പൂർത്തിയാക്കിയ അമീഷയ്ക്ക് തട്ടിപ്പുകാരുടെ ഇരയായി യത്രയും തുക നഷ്ടമായത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഡെട്രോയിറ്റിൽ താമസക്കാരിയായ അമീഷ സീസണൽ ഫിലിം പ്രൊഡക്ഷനിൽ ജോലി ചെയ്യുകയായിരുന്നു.…
Read Moreഔട്ടര്‍ റിങ് റോഡ് ഗതാഗതക്കുരുക്ക് വിപ്രോയുടെ സഹായം തേടി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: ഔട്ടർ റിംഗ് റോഡിലെ (ORR) ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി, പരസ്പര സമ്മതത്തോടെ, കമ്പനിയുടെ കാമ്പസിലൂടെ പരിമിതമായ വാഹന ഗതാഗതം അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിപ്രോ സ്ഥാപക ചെയർമാൻ അസിം പ്രേംജിയോട് അഭ്യർത്ഥിച്ചു. നഗരത്തിലെ ഐടി ഇടനാഴികളിൽ ഒന്നായ ORR പലപ്പോഴും കനത്ത ഗതാഗതക്കുരുക്കിനാണ് സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്തിന്റെ ഐടി ആവാസവ്യവസ്ഥയുടെ പുരോഗതിക്കും മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിനും വിപ്രോ നൽകുന്ന തുടർച്ചയായ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ബെംഗളൂരു ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്, പ്രത്യേകിച്ച് ഇബ്ലൂർ ജംഗ്ഷനിലെ ഔട്ടർ റിംഗ് റോഡ് (ORR)…
Read More