അബ്ദുൾ നാസർ മദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസ്: 4 മാസത്തിനകം വിധി പറയണമെന്ന് സുപ്രീംകോടതി

ഡൽഹി : അബ്ദുൾ നാസർ മദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസ് നാല് മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി.

കേസ് പരിഗണിക്കുന്ന വിചാരണക്കോടതിക്ക് ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. കേസിലെ പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലാണ് നിർദ്ദേശം.

2009 ൽ അറസ്റ്റിലായ താൻ കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് കാട്ടിയാണ് താജുദ്ദീൻ സുപ്രീംകോടതിയെ സമീപിച്ചത്.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

ഹർജി പരിഗണിച്ച കോടതി സാക്ഷി വിസ്താരം അടക്കം വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ വേഗത്തിൽ അന്തിമവാദം വിധി പറയണമെന്ന് നിർദേശിച്ചത്.

താജുദ്ദീനായി അഭിഭാഷകൻ ഡോ. അലക്സ് ജോസഫ് ആണ് കേസിൽ ഹാജരായത്. കേസിലെ 28-ാം പ്രതിയാണ് താജുദ്ദീൻ.

കേസിലെ മുപ്പത്തിയൊന്നാം പ്രതിയായ അബ്ദുൾ നാസർ മദനിക്ക് നേരത്തെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

2008 ൽ ആണ് ബെംഗളൂരുവിനെ നടുക്കിയ സ്ഫോടന പരമ്പര നടന്നത്. കേസിൽ ആകെ മുപ്പത്തിമൂന്ന് പ്രതികളാണുള്ളത്.

  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ

താജുദ്ദീനായി അഭിഭാഷകരായ സുപ്രിയ വെർമ്മ, അൽബിന സെബാസ്റ്റ്യൻ, സംഗീത എംആർ, ധ്രുവി എന്നിവരും ഹാജരായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts