മലയാളി കായികാധ്യാപകന്റെ പേരിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് സ്ത്രീയുടെ പരാതി; മറ്റ് സ്ത്രീകളുമായുള്ള നൂറുകണക്കിന് അശ്ലീല ദൃശ്യങ്ങളും കണ്ടെത്തി

വിശദാംശങ്ങൾ അറിയാൻ വായിക്കാംബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ ബെംഗളൂരുവിൽ മലയാളി കായികാധ്യാപകന്റെ പേരിൽ പോലീസ് കേസെടുത്തു.

ഗൊട്ടിഗെരെയിലെ സ്വകാര്യ സ്കൂളിൽ ക്രിക്കറ്റ് അധ്യാപകനായി പ്രവർത്തിച്ചുവന്ന അഭയ് മാത്യുവിന്റെ പേരിലാണ് കേസെടുത്തത്.

ഭർത്താവുമായി വേർപിരിഞ്ഞ യുവതിയാണ് പരാതിക്കാരി. ഇവർക്ക് ഒരു മകളുമുണ്ട്. ഇവർക്ക് സഹായം വാഗ്ദാനം ചെയ്ത് അടുപ്പമുണ്ടാക്കിയ പ്രതി ഇവരോടൊപ്പം രണ്ടുവർഷമായി ലിവിങ് ടുഗതർ ആയി താമസിച്ചുവരികയായിരുന്നു.

  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

പക്ഷേ, അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ ഇയാൾ പിൻമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

അഭയ് മാത്യുവിന്റെ മൊബൈൽ ഫോണിൽ ഇരയായ സ്ത്രീയുടേത് ഉൾപ്പെടെ നിരവധി സ്ത്രീകളുടെ വീഡിയോകൾ കണ്ടെത്തിയതായും പറയപ്പെടുന്നു. തന്റെ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നു നിരവധി സ്ത്രീകളുമൊത്തുള്ള അയാളുടെ അശ്ലീല വീഡിയോ ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, താൻ ഒളിവിലല്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ അച്ഛനമ്മമാരെ കാണാൻ നാട്ടിലെത്തിയതാണെന്നും ഇയാൾ വീഡിയോ കോൾ വഴി അറിയിച്ചതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
[masterslider id="10"]

Related posts