എസ്ബിഐ ബാങ്ക് കൊള്ള അന്വേഷണം മഹാരാഷ്ട്രയിലേക്ക് കടക്കുന്നു

ബെംഗളൂരു : വിജയപുര എസ്ബിഐ ബാങ്കുകൊള്ളക്കേസിലെ പ്രതികൾക്കായി അന്വേഷണം മഹാരാഷ്ട്രയിലേക്കു വ്യാപിപ്പിച്ചു.

കൊള്ളയ്ക്കുശേഷം പണവും സ്വർണവുമായി സംഘം വാഹനത്തിൽ മഹാരാഷ്ട്രയിലെ പാന്തർപുർ ഭാഗത്തേക്കു പോകുകയായിരുന്നു.

ഇവിടെവെച്ച് വാഹനം അപകടത്തിൽപ്പെട്ടെന്നും തുടർന്ന് സംഘം കവർച്ചമുതലുമായി കടന്നുകളഞ്ഞെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കർണാടക പോലീസ് കണ്ടെത്തി.

  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ

എസ്ബിഐ വിജയപുര ചട്ച്ചാൻ ശാഖയിലാണ് കഴിഞ്ഞദിവസം കവർച്ച നടന്നത്. ആയുധധാരികളായ സംഘം തോക്കും കത്തിയും ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കെട്ടിയിടുകയുമായിരുന്നു.

തുടർന്ന് ലോക്കറിൽനിന്ന് പണവും സ്വർണവും കവർന്നു. 20 കിലോ സ്വർണവും ഒരു കോടിയിലേറെ രൂപയും നഷ്ടമായിട്ടുണ്ടെന്നാണ് ബാങ്ക് മാനേജരുടെ പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts