ജയിലില്‍ കിടക്കയും തലയണയും കിട്ടിയില്ലെന്ന് ദർശന്റെ പരാതി; പുല്‍പ്പായ നല്‍കി ജയില്‍ അധികൃതര്‍

ബെംഗളൂരു: പരാപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവിലുളള കന്നഡ നടന്‍ ദര്‍ശന്‍ തൊഗുദീപയ്ക്ക് കിടക്കയും തലയണയും പോലുളള മിനിമം സൗകര്യങ്ങള്‍ നിഷേധിക്കുന്നതായി ബെംഗളൂരു സെഷന്‍സ് കോടതിയെ ധരിപ്പിച്ചു.

ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലുളള ദര്‍ശന്‍ തന്നെ സെല്ലില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ഇതെത്തുടര്‍ന്ന് കിടക്കയും തലയണയും നല്‍കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ഇവ പാലിച്ചില്ലെന്ന് ഇന്നലെ അറിയിച്ചത്.

പാക്കിസ്ഥാന്‍ തടവുകാരെ പോലും കാരംസ് കളിക്കാന്‍ അനുവദിക്കുന്ന ജയില്‍ അധികൃതര്‍ കോവിഡ് ക്വാറന്റീന്‍ കാലത്തിന് സമാനമായ നിയന്ത്രണങ്ങളാണ് ദര്‍ശന് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് വാദിച്ചു.

അതേസമയം പുല്‍പ്പായയും തലയണയും നല്‍കിയതായി ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts