ചെന്നൈ: പലസ്തീനിലെ ഇസ്രയേല്‍ കൂട്ടിക്കുരുതിയില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ പെരിയാർ ഫോളോവേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന റാലിയിൽ പങ്കെടുത്ത് തമിഴ് സിനിമ താരങ്ങൾ. ഗാസയില്‍ നടക്കുന്ന നരമേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യുഎസിനേയും നടന്‍ കുറ്റപ്പെടുത്തി നടൻ പ്രകാശ് രാജ്. പലസ്തീനില്‍ നടക്കുന്നത് ആസൂത്രിതമായ വംശഹത്യയാണെന്ന് സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞു. സ്കൂളുകളിലും ആശുപത്രികളിലും പോലും ബോംബുകൾ വർഷിക്കപ്പെടുന്നതായി സംവിധായകന്‍ ചൂണ്ടിക്കാട്ടി. പലസ്തീനില്‍ നടക്കുന്ന അനീതിക്ക് ഉത്തരവാദികള്‍ ഇസ്രയേല്‍ മാത്രമല്ല. അമേരിക്കയും ഉത്തരവാദിയാണ്. മോദിയുടെ നിശബ്ദതയും ഉത്തരവാദിയാണ്’, പ്രകാശ് രാജ് പറഞ്ഞു. ‘പലസ്തീനില്‍ നടക്കുന്നത് ആസൂത്രിതമായ…
Read MoreDay: 20 September 2025
ഈ വർഷത്തെ അവസാന സൂര്യഗ്രഹണം സെപ്റ്റംബർ 21 ന്!
ചന്ദ്രഗ്രഹണത്തിന് പിന്നാലെ സെപ്റ്റംബറില്‍ വാന നിരീക്ഷകരെ കാത്തിരിക്കുന്നത് മനോഹരമായ ഭാഗിക സൂര്യഗ്രഹണം. ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണമാണ് നാളെ സംഭവിക്കുക. പൂർണ്ണ ഗ്രഹണത്തെപ്പോലെ ഭൂമിയെ കൂരിരുട്ടിലാക്കില്ലെങ്കിലും മനോഹരമായ കാഴ്ചയാണ് ഭാഗിക സൂര്യഗ്രഹണവും വാഗ്ദാനം ചെയ്യുന്നത്. ദക്ഷിണാർദ്ധഗോളത്തിൽ ഉടനീളം ഗ്രഹണം ദൃശ്യമാകും. പൂർണ്ണ ഗ്രഹണമായിരിക്കില്ലെങ്കിലും ആഴത്തിലുള്ള ഭാഗിക ഗ്രഹണമാണ് നടക്കുക. സൂര്യന്റെ 86% ഭാഗം വരെ ഗ്രഹണ സമയത്ത് ചന്ദ്രൻ മൂടുകയും ചെയ്യും. EarthSky.org ൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഗ്രഹണം മണിക്കൂറുകളോളം നീണ്ടുനിൽക്കും. അന്താരാഷ്ട്രസമയക്രമം (UTC) 17:29 ന് (ഇന്ത്യയില്‍ സെപ്റ്റംബർ 21…
Read Moreദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌ക്കാരം ലാലേട്ടന്
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌ക്കാരം മോഹന്‍ലാലിന്. സെപ്റ്റംബർ 23ന് ദേശീയ പുരസ്‌കാരത്തിന് ഒപ്പം നൽകും.
Read Moreചെന്നൈ-ബെംഗളൂരു ഹൈവേയിൽ സ്വകാര്യ ആഡംബര ബസിന് തീപിടിച്ചു
ആഗോള അയ്യപ്പസംഗമം എത്തിയത് 623 മാത്രം; രണ്ടായിരത്തോളം പേർ പങ്കെടുത്തെന്ന് വിശദീകരണം
പത്തനംതിട്ട : ആഗോള അയ്യപ്പസംഗമത്തിലെ പങ്കാളിത്തത്തിന് വലിയ കുറവ്. സം ഗമത്തിന് എത്തിയത് നാലിൽ ഒന്ന് മാത്രം. നേരിട്ട് ക്ഷണിച്ചവർ മാത്രമെത്തി. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തത് 4245 പേർ എന്നാൽ 623 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിച്ച 500 ഓളം പ്രതിനിധികളും പരിപാടിയുടെ ഭാഗമായി. പരിപാടിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തെന്ന് ദേവസ്വം ബോർഡിന്റെ വിശദീകരണം.
Read Moreആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേവസ്വം മന്ത്രി വി എന്‍ വാസവന് കത്തയച്ചാണ് പിന്തുണ അറിയിച്ചത്. ദേവസ്വം മന്ത്രിയുടെ ക്ഷണക്കത്തിന് മറുപടിയായിരുന്നു യോഗിയുടെ കത്ത്. ആഗോള അയ്യപ്പ സംഗമത്തിന് ആശംസകള്‍ നേരുന്നതായി യോഗി പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം നിറവേറ്റാന്‍ കഴിയട്ടെയെന്നും യോഗി ആദിത്യനാഥ് ആശംസിച്ചു. ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരി തെളിയിച്ച് ആരംഭിച്ചു. വെള്ളാപ്പള്ളി നടേശന്‍, ഗോകുലം ഗോപാലന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍, ജില്ലാ കലക്ടര്‍ എന്നിവരും സമീപമുണ്ടായിരുന്നു.…
Read Moreപാര്‍ട്ടി സംരക്ഷിച്ചില്ല; ബിജെപി കൗണ്‍സിലര്‍ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍.തി രുമല അനിലിനെയാണ് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ട്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നു. അതില്‍ പാര്‍ട്ടി സംരക്ഷിച്ചില്ലെന്നാണ് ആത്മഹത്യാക്കുറിപ്പ്.
Read Moreആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തന്ത്രി അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിയിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. നിരവധി പേര്‍ ഇപ്പോൾ തന്നെ അയ്യപ്പ സംഗമത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് സെക്ഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാര്‍ ഐഎഎസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയാണ് ആദ്യത്തേത്. മൂവായിരത്തിലധികം ആളുകൾ ഇന്ന് ഈ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് സെക്ഷനുകളായി നടക്കുന്ന ചർച്ചകൾക്ക് ശേഷം വി എൻ വാസവൻ…
Read Moreറീൽ ചിത്രീകരണത്തിനിടെ ആയുധങ്ങളുമായി ബൈക്കഭ്യാസം നടത്തിയ രണ്ടുപേർ പിടിയിൽ
ബെംഗളൂരു : കുടക് ജില്ലയിലെ കുശാൽ നഗറിൽ ആയുധങ്ങളുമായി ബൈക്കഭ്യാസം നടത്തി റീൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഒരാൾ ഒളിവിൽ പോയി. മറൂർ ഗ്രാമത്തിലെ സൂര്യ, ചിക്ക ആലുവരെയിൽനിന്നുള്ള പുനീത് എന്നിവരെയാണ് കുശാൽ നഗർ റൂറൽ പോലീസ് അറസ്റ്റുചെയ്തത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. ഇവരോടൊപ്പമുണ്ടായിരുന്ന ഹെബ്ബാലയിൽനിന്നുള്ള ശ്രീധർ ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. വടിവാളുമേന്തി ഇവർ ബൈക്ക് സ്റ്റണ്ട് നടത്തി റീൽ പകർത്തുകയായിരുന്നു. വീഡിയോദൃശ്യം സാമൂഹിക മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.
Read Moreആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ അധ്യാപികയുടെ ക്രൂരമർദ്ദനം
ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ അധ്യാപികയുടെ ക്രൂരമർദ്ദനം. സ്കൂൾ ബാഗ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കുട്ടിയുടെ തലയോട്ടി പൊട്ടി. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പൂങ്കന്നൂരിലാണ് സംഭവം. ഹിന്ദി അധ്യാപികയായ സലീമ ഭാഷയ്ക്കെതിരെ രക്ഷിതാക്കൾ പരാതി നൽകി. 11 വയസ്സുള്ള സാത്വിക നാഗശ്രീ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. സെപ്റ്റംബർ 10നാണ് സംഭവം നടന്നത്. കുട്ടി ക്ലാസിൽ വികൃതി കാണിച്ചതുമായി ബന്ധപ്പെട്ടതാണ് അധ്യാപിക അടിച്ചത് എന്നാണ് പൊലീസ് വ്യക്തമാകുന്നത്. സ്കൂൾ ബാഗ് കൊണ്ട് തലയ്ക്ക് അടിച്ചതിനെ തുടർന്നാണ് ഗുരുതരമായി പരിക്കേറ്റത്. ബാഗിൽ ഉണ്ടായിരുന്ന സ്റ്റീൽ ചോറ്റു പാത്രം തലയിൽ…
Read More