ഈ വർഷത്തെ അവസാന സൂര്യഗ്രഹണം സെപ്റ്റംബർ 21 ന്!

ചന്ദ്രഗ്രഹണത്തിന് പിന്നാലെ സെപ്റ്റംബറില്‍ വാന നിരീക്ഷകരെ കാത്തിരിക്കുന്നത് മനോഹരമായ ഭാഗിക സൂര്യഗ്രഹണം.

ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണമാണ് നാളെ സംഭവിക്കുക.

പൂർണ്ണ ഗ്രഹണത്തെപ്പോലെ ഭൂമിയെ കൂരിരുട്ടിലാക്കില്ലെങ്കിലും മനോഹരമായ കാഴ്ചയാണ് ഭാഗിക സൂര്യഗ്രഹണവും വാഗ്ദാനം ചെയ്യുന്നത്. ദക്ഷിണാർദ്ധഗോളത്തിൽ ഉടനീളം ഗ്രഹണം ദൃശ്യമാകും.

പൂർണ്ണ ഗ്രഹണമായിരിക്കില്ലെങ്കിലും ആഴത്തിലുള്ള ഭാഗിക ഗ്രഹണമാണ് നടക്കുക.

സൂര്യന്റെ 86% ഭാഗം വരെ ഗ്രഹണ സമയത്ത് ചന്ദ്രൻ മൂടുകയും ചെയ്യും. EarthSky.org ൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഗ്രഹണം മണിക്കൂറുകളോളം നീണ്ടുനിൽക്കും.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

അന്താരാഷ്ട്രസമയക്രമം (UTC) 17:29 ന് (ഇന്ത്യയില്‍ സെപ്റ്റംബർ 21 രാത്രി 10.59) ആരംഭിക്കുന്ന ഗ്രഹണം 19:41 ന് (ഇന്ത്യയില്‍ സെപ്റ്റംബർ 22 ,1:11 am) ഉച്ചസ്ഥായിയിലെത്തും. 21:53 ന് (ഇന്ത്യയില്‍ സെപ്റ്റംബർ 22, 3:23 am) അവസാനിക്കുകയും ചെയ്യും. അതായത്, ഇന്ത്യയില്‍ രാത്രിയായതിനാല്‍ ഗ്രഹണം കാണാന്‍ സാധിക്കില്ല.

ന്യൂസിലാൻഡ്, അന്റാർട്ടിക്ക, ദക്ഷിണ പസഫിക് മേഖല എന്നിവിടങ്ങളിലായിരിക്കും ഗ്രഹണം ദൃശ്യമാകുക. ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ അമേരിക്ക, വടക്കേ അമേരിക്ക എന്നിവയുൾപ്പെടെയുള്ള വടക്കൻ അർദ്ധഗോളത്തിലും ഗ്രഹണം ദൃശ്യമാകില്ല. എങ്കിലും നിരവധി ചാനലുകള്‍ ഗ്രഹണം തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അട്ടപ്പാടി മധു വധക്കേസ്: ഹൈക്കോടതി വിധി ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
[masterslider id="10"]

Related posts