റീൽ ചിത്രീകരണത്തിനിടെ ആയുധങ്ങളുമായി ബൈക്കഭ്യാസം നടത്തിയ രണ്ടുപേർ പിടിയിൽ

ബെംഗളൂരു : കുടക് ജില്ലയിലെ കുശാൽ നഗറിൽ ആയുധങ്ങളുമായി ബൈക്കഭ്യാസം നടത്തി റീൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഒരാൾ ഒളിവിൽ പോയി.

മറൂർ ഗ്രാമത്തിലെ സൂര്യ, ചിക്ക ആലുവരെയിൽനിന്നുള്ള പുനീത് എന്നിവരെയാണ് കുശാൽ നഗർ റൂറൽ പോലീസ് അറസ്റ്റുചെയ്തത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഇവരോടൊപ്പമുണ്ടായിരുന്ന ഹെബ്ബാലയിൽനിന്നുള്ള ശ്രീധർ ഒളിവിലാണ്.

ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. വടിവാളുമേന്തി ഇവർ ബൈക്ക് സ്റ്റണ്ട് നടത്തി റീൽ പകർത്തുകയായിരുന്നു. വീഡിയോദൃശ്യം സാമൂഹിക മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts