കൊട്ടാരത്തിലെ പരമ്പരാഗത മൈസൂരു വിഭവങ്ങളുമായുള്ള പ്രഭാതഭക്ഷണത്തോടെ രാഷ്ട്രപതിയുടെ മൈസൂരു സന്ദർശനം പൂർത്തിയായി

ബെംഗളൂരു : മൈസൂരു കൊട്ടാരത്തിലെ രാജവീഥികളിലെ കാഴ്ചകൾകാണാൻ രാഷ്ട്രപതി ദ്രൗപദി മുർമുവെത്തി. കൊട്ടാരത്തിലെ ഓരോ സ്മാരകങ്ങളെയും ‘അപൂർവ രത്നം’എന്നാണ് രാഷ്ട്രപതി വിശേഷിപ്പിച്ചത്.

ചൊവ്വാഴ്ച രാവിലെ മകൾ ഇതിശ്രീ മുർമു, ഗവർണർ താവർചന്ദ് ഗഹ്‌ലോത് എന്നിവർക്കൊപ്പമാണ് കൊട്ടാരം സന്ദർശിച്ചത്.

രാജകുടുംബത്തിലെ പ്രമോദ ദേവി വോഡയറുടെ ക്ഷണപ്രകാരം രാഷ്ട്രപതിയുടെ പ്രഭാതഭക്ഷണവും കൊട്ടാരത്തിലായിരുന്നു.

പരമ്പരാഗത മൈസൂരു വിഭവങ്ങളാണ് രാഷ്ട്രപതിക്കായി കൊട്ടാരത്തിൽ ഒരുക്കിയത്. മൈസൂരു മസാലദോശ, ഇഡ്ഡലി, സബ്ബാക്കി വട, മൈസൂർ പാക്ക്, ഗോതമ്പ് ഹൽബായി, ബദാം ഹൽവ എന്നിവയടങ്ങിയ ഭക്ഷണമാണൊരുക്കിയത്.

  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി

മൈസൂരു എംപിയും ഇപ്പോഴത്തെ മൈസൂരു രാജാവുമായ യദുവീർ കൃഷ്ണദത്തയും കുടുംബവും രാഷ്ട്രപതിയെ സ്വീകരിക്കാൻ കൊട്ടാരത്തിലുണ്ടായിരുന്നു.

പ്രഭാതഭക്ഷണത്തിനുശേഷം കൊട്ടാരം ചുറ്റിക്കണ്ടു. കൊട്ടാരത്തിലെ വാസ്തുവിദ്യകളെയും അതിനെ സംരക്ഷിക്കുന്ന രീതിയെയും പ്രശംസിച്ചു.

ദർബാർ ഹാൾ, രാജാ രവിവർമയുടെ അമൂല്യമായ ചിത്രങ്ങൾ, പൈതൃക ഫർണിച്ചറുകൾ എന്നിവയെപ്പറ്റിയെല്ലാം രാഷ്ട്രപതി രാജകുടുംബങ്ങളോട് ചോദിച്ചുമനസ്സിലാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച
[masterslider id="10"]

Related posts