കന്നഡ പഠിക്കുമെന്ന് പ്രതിജ്ഞയെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു

ബെംഗളൂരു : ഐഷ് വജ്രജൂബിലി ആഘോഷച്ചടങ്ങിൽ കന്നഡ പഠിക്കുമെന്ന് പ്രതിജ്ഞയെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു. ചടങ്ങിൽ കന്നഡയിൽ സംസാരിച്ച മുഖ്യമന്ത്രിക്ക് മറുപടി നൽകിയാണ് രാഷ്ട്രപതി ഇക്കാര്യം അറിയിച്ചത്.

കന്നഡ തന്റെ മാതൃഭാഷയല്ലെങ്കിലും എല്ലാ ഭാഷകളെയും സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും താൻ ആഴമായി ബഹുമാനിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി

എല്ലാവരും അവരുടെ ഭാഷകൾ സജീവമായി നിലനിർത്തുന്നതിനും അവരുടെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിനുശേഷം ഐഷിൽ ചികിത്സയിലുള്ള വിദ്യാർഥികളുമായി കുശലം പറയാനും രാഷ്ട്രപതി സമയം കണ്ടെത്തി. .

ബെംഗളൂരുവിൽനിന്ന് പ്രത്യേകവിമാനത്തിൽ മൈസൂരുവിലെത്തിയ രാഷ്ട്രപതിയെ ഗവർണർ തവർചന്ദ് ഗഹ്‌ലോതും മുഖ്യമന്ത്രി സിദ്ധരാമയ്യയും ചേർന്നാണ് സ്വീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts