ഡൽഹി: രാജസ്ഥാനിൽ മലയാളി പാസ്റ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 15നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഏറെക്കാലമായി രാജസ്ഥാനിലാണ് തോമസ് ജോര്‍ജ്. ഹനുമാൻ സേന പ്രവര്‍ത്തകര്‍ പള്ളിയിൽ കയറി പ്രശ്നമുണ്ടാക്കിയെന്നും തനിക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും തോമസ് ജോര്‍ജ് പറഞ്ഞു. ബുള്‍ഡോസറുമായി പള്ളിക്ക് മുന്നിലേക്ക് ഹനുമാൻ സേനക്കാർ ഇരച്ചെത്തി. പള്ളി അടിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തോമസ് ജോര്‍ജ് പറഞ്ഞു.
Read MoreMonth: August 2025
കന്യാസ്ത്രീകൾക്ക് ജാമ്യം
ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പൂരിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് വിധി. സിസ്റ്റർ പ്രീതി, സിസ്റ്റർ വന്ദന എന്നിവർക്കാണ് ജാമ്യം. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് ഛത്തീസ്ഗഢിൽ ഇരുവരും അറസ്റ്റിലായത്. ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. ഒരു പറ്റം ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമാണ് സിസ്റ്റർ പ്രീതി മേരി. കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും…
Read Moreതാമരശ്ശേരി ചുരം കയറാൻ ആകാതെ അടിവാരം വരെ വാഹനങ്ങളുടെ നീണ്ട നിര
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി. ചുരം ആറാം വളവിൽ യന്ത്രത്തകരാറിനെ തുടർന്നാണ് ലോറി കുടുങ്ങിയത്. ഇതോടെ ചുരം കയറാനാകാതെ അടിവാരം വരെ വാഹനങ്ങൾ കുടുങ്ങികിടക്കുകയാണ്.
Read Moreട്രെയിനിൽ നിന്നും ചാടിയ ബെംഗളൂരു സ്വദേശിയുടെ രണ്ട് കാലുകളും അറ്റുപോയി
ബെംഗളൂരു: ട്രെയിനിൽ നിന്നും ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക് കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം ബെംഗളൂരു സ്വദേശി ശിവശങ്കറിനാണ് പരിക്കേറ്റത്. യുവാവിന്റെ രണ്ട് കാലുകളും അറ്റുപോയി
Read Moreകുട്ടികളെ അംഗൻവാടിയിൽ പൂട്ടിയിട്ട് കൃഷിയിടത്തിൽ ജോലിക്ക് പോയി ആയ
ബെംഗളൂരു : അങ്കണവാടിയിൽ കുട്ടികളെ പൂട്ടിയിട്ട് ജോലിക്ക് പോയാതായി റിപ്പോർട്ട്. ഗുരുമത്ക്കൽ താലൂക്കിലെ ബുദൂർ ഗ്രാമത്തിലാണ് സംഭവം. അംഗണവാടിയിലെ ഹെഡ് അസിസ്റ്റന്റ് പ്രതിമാസ യോഗത്തിനായി മറ്റൊരു ഗ്രാമത്തിലേക്ക് പോയിരുന്നു. അങ്കണവാടിയിലെ ഹെഡ് അസിസ്റ്റന്റ് പോകുമ്പോൾ, ആയയായ സാവിത്രമ്മ കുട്ടികളെ അങ്കണവാടിയിൽ പൂട്ടിയിട്ട് കൃഷി പണിക്ക് പോയെന്നാണ് ആരോപണം. ഇതോടെ ഒറ്റയ്ക്കായ കുട്ടികൾ കരയാൻ തുടങ്ങി. കുട്ടികളുടെ കരച്ചിൽ കേട്ട് നാട്ടുകാർ അങ്കണവാടിയിലെ ഹെഡ് അസിസ്റ്റന്റിനെ അറിയിച്ചു. സംഭവം പുറത്തറിഞ്ഞയുടനെ അങ്കണവാടിയിലെത്തിയ ഹെഡ് അസിസ്റ്റന്റ് വാതിൽ തുറന്നു. കുട്ടികളെ പൂട്ടിയിട്ട ആയ സാവിത്രമ്മയ്‌ക്കെതിരെ ഗ്രാമവാസികൾ രോഷം…
Read Moreബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും
ബെംഗളൂരു: സർജാപൂർ, അട്ടിബെലെ 66 കെവി പ്രദേശങ്ങളിൽ എച്ച്ടിഎൽഎസ് കണ്ടക്ടറുകളുടെ വയറിംഗ് ജോലികൾ പുരോഗമിക്കുകയാണ്. അതിനാൽ, ഓഗസ്റ്റ് 2, 3 തീയതികളിൽ രാവിലെ 6 മുതൽ രാത്രി 8 വരെ നഗരത്തിലെ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. പൊതുജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അതിനാൽ, വൈദ്യുതി വിച്ഛേദിക്കപ്പെടുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ. യാദവനഹള്ളി, ഇച്ചങ്ങൂർ, വഡ്ഡരപാൾയ, അത്തിബെലെ ഇൻഡസ്ട്രിയൽ ഏരിയ, ബാലഗരനഹള്ളി, മഞ്ചനഹള്ളി, അത്തിബെലെ ടൗൺ, മായസാന്ദ്ര, ദാസനാപൂർ, ബല്ലൂർ, കംബാലിപുര, ചിക്ക കനഹള്ളി, ഇൻഡലബെലെ, ഹരോഹള്ളി എന്നിവിടങ്ങളാണ് വൈദ്യുതി മുടങ്ങുക .
Read Moreസുരക്ഷാപരിശോധനയിൽ അംഗീകാരം ലഭിച്ചു; നമ്മ മെട്രോ യെല്ലോ ലൈനിൽ സർവീസ് ഉടൻ
ബെംഗളൂരു : നമ്മ മെട്രോ യെല്ലോ ലൈനിൽ അധികം വൈകാതെ സർവീസ് ആരംഭിക്കും. കമ്മിഷണർ ഓഫ് മെട്രോ റെയിൽവേ സേഫ്റ്റി (സിഎംആർഎസ്) സുരക്ഷാപരിശോധന നടത്തി അംഗീകാരം നൽകിയതോടെ ലക്ഷ്യമിട്ടതുപോലെ ഈ മാസംതന്നെ സർവീസ് തുടങ്ങാൻകഴിയുമെന്നാണ് കരുതുന്നത്. ചില മാറ്റങ്ങൾ നിർദേശിച്ചാണ് സിഎംആർഎസ് എ.എം. ചൗധരി അനുമതിനൽകിയത്. ഇലക്‌ട്രോണിക് സിറ്റി വഴി ആർവി റോഡുമുതൽ ബൊമ്മസാന്ദ്രവരെയാണ് യെല്ലോ ലൈൻ. ഐടി മേഖല ഉൾപ്പെടുന്ന ഈ ലൈൻ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് കരുതുന്നത്. 19.15 കിലോമീറ്ററാണ് ദൈർഘ്യം. തീവണ്ടികളുടെ എണ്ണം കുറവായതിനാൽ 20 മിനിറ്റ്…
Read Moreഇനി കാത്തുകിടക്കേണ്ടി വരില്ല; ആംബുലൻസ് വരുമ്പോൾ ഗ്രീൻ സിഗ്നൽ താനെ തെളിയുന്ന സംവിധാനം വരുന്നു
അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തുന്ന ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും സിഗ്നലുകളിൽ ഇനി കാത്തുകിടക്കേണ്ടി വരില്ല. നാറ്റ്‌പാക്കും കെൽട്രോണും സംയുക്തമായി വികസിപ്പിച്ച എമർജൻസി വെഹിക്കിൾ പ്രയോറിറ്റി സിസ്റ്റം (ഇവിപിഎസ്) തിരുവനന്തപുരം-കഴക്കൂട്ടം ബൈപ്പാസിലെ ഇൻഫോസിസ് ജംഗ്ഷനിൽ വിജയകരമായി പരീക്ഷിച്ചു. സിഗ്നലുകളിലെ സെൻസറുകൾ പ്രവർത്തിപ്പിച്ച് അടിയന്തര വാഹനങ്ങൾ സുരക്ഷിതമായി കടന്നുപോകാനും പൊതുഗതാഗതം സുഗമമാക്കാനും കഴിയുന്ന തരത്തിലാണ് പദ്ധതി. ഇതിൽ വാഹനവും സിഗ്നലും തമ്മിൽ തരംഗ സങ്കേതിക വിദ്യയാൽ നേരിട്ട് ആശയ വിനിമയം നടത്തുന്നതിനാൽ കൂടുതൽ കാര്യക്ഷമവും വേഗത്തിലും പ്രവർത്തിക്കുകയും അതു വഴി അടിയന്തിര വാഹനങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് വേഗം എത്താനും…
Read Moreകലാഭവൻ നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; നിര്യാണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്മോർട്ടം നടത്തും. കലാഭവൻ നവാസിന്റെ നിര്യാണത്തില്‍ അസ്വാഭാവിക മരണത്തിന് ചോറ്റാനിക്കര പോലീസ് കേസെടുത്തു ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിയ നവാസിനെ മരിച്ച നിലയിൽ കാണുന്നത്. ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്.…
Read Moreപ്രജ്വൽ രേവണ്ണയ്ക്ക് എതിരായ ബലാത്സംഗ കേസ്; ശിക്ഷാവിധി ഇന്ന്
ബെംഗളൂരു : പ്രജ്വൽ രേവണ്ണയ്ക്ക് എതിരായ ബലാത്സംഗ കേസിൽ ശിക്ഷ വിധി ഇന്ന്. പ്രജ്വൽ രേവണ്ണയ്ക്ക് കേസിൽ കുറഞ്ഞത് 10 വർഷം മുതൽ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അശോക് നായക് പറഞ്ഞു. ജെഡിഎസ് മുൻ എംപിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വൽ രേവണ്ണ. വീട്ടുജോലിക്കാരിയെ ഉൾപ്പെട്ട ബലാത്സംഗ കേസിൽ ജെഡി(എസ്) പുറത്താക്കപ്പെട്ട നേതാവും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ബെംഗളൂരു പ്രത്യേക കോടതിയാണ് പ്രജ്വൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നിയമത്തിന് മുന്നിൽ എല്ലാവരും…
Read More