ബെംഗളൂരു : കഴിഞ്ഞ നാല് ദിവസമായി കാണാതായ ബണ്ട്വാൾ താലൂക്കിലെ കാദേശിവലയ നിവാസിയായ ഹേമന്ത് ആചാര്യയുടെ (21) മൃതദേഹം നേത്രാവതി നദിയിൽ നിന്ന് കണ്ടെടുത്തു. കങ്കനാടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബജൽ മുഗേരുവിലെ നേത്രാവതി നദിയുടെ നടുവിലാണ് മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. ജൂലൈ 27 ന് ഹേമന്തിനെ വീട്ടിൽ നിന്ന് കാണാതായത്. ജൂലൈ 28 തിങ്കളാഴ്ച ബണ്ട്വാൾ റൂറൽ പോലീസ് സ്റ്റേഷനിൽ യുവാവിനെ കാണാതായതായതായി കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ 29 ചൊവ്വാഴ്ച ബണ്ട്വാൾ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജാക്രിബെട്ടു അണക്കെട്ടിന് സമീപം…
Read MoreMonth: August 2025
നഗരത്തിൽ മൃഗങ്ങളുമായുള്ള യാത്ര ഇപ്പോൾ എളുപ്പം
ബെംഗളൂരു: മൃഗങ്ങളെ വീട്ടിലെ അംഗത്തെ പോലെ പരിചരിക്കുന്ന ഒട്ടേറെ ആളുകൾ നഗരത്തിലുണ്ട്. സ്വന്തം വാഹനമുള്ളവർക്ക് മൃഗങ്ങളെ ഒപ്പം കൊണ്ടുപോകാനാകുമെങ്കിലും വാഹനമില്ലാത്തവർക്ക് ഇവയുമായി സഞ്ചരിക്കുക എളുപ്പമല്ല. എന്നാൽ ഊബറിനും റാപ്പിഡോയ്ക്കും പിന്നാലെ ജൂലൈ ആദ്യവാരം വെബ് ടാക്സി കമ്പനി നമ്മ യാത്രിയും വളർത്തുമൃഗങ്ങളെ കയറ്റാൻ അനുമതി നൽകിയതോടെ യാത്രയിൽ ഇവയെ കൂടെക്കൂട്ടി നഗരവാസികൾ. ഇതോടെ ആശുപത്രികളിലേക്കും മറ്റ് ആവശ്യങ്ങൾക്കും മൃഗങ്ങളെ പുറത്തുകൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കുറഞ്ഞു. ബിബിഎംപിയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും മൃഗ ആംബുലൻസുകൾ കുറവായതിനാൽ മൃഗങ്ങളെ അടിയന്തര ചികിത്സയ്ക്കായി കൊണ്ടുപോകുക ശ്രമകരമായിരുന്നു. ഇതിനും പരിഹാരമായി. നഗരത്തിൽ പാർക്കുകളിലും…
Read Moreവിദ്യാർത്ഥിനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ കേളേജ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തു
ലൈംഗികാതിക്രമപരാതിയില്‍ കേളേജ് അധ്യാപകനെതിരെ കോഴിക്കോട് ചോമ്പാല പൊലീസ് കേസെടുത്തു. നിലവില്‍ എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അസോ .പ്രൊഫസറായ ജിനീഷ് പിഎസിനെതിരെയൊണ് കേസ്. വടകര മടപ്പള്ളി കോളേജില്‍ അധ്യാപകനായിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ അധ്യാപകനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഈയിടെ തുറന്നു പറച്ചില്‍ നടത്തിയ യുവതി തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇടതനുകൂല കോളേജ് അധ്യാപകസംഘടനയായ എകെജിസിടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന ജീനീഷ് പിഎസിന് അടുത്തകാലത്താണ് മഹാരാജാസിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
Read Moreനമ്മ മെട്രോയിൽ ആദ്യമായി അവയവ ഗതാഗതം വിജയകരമായി നടപ്പിലാക്കി.
ബെംഗളൂരു: ആദ്യമായി നമ്മ മെട്രോയിൽ അവയവ ഗതാഗതം നടത്തി. ശസ്ത്രക്രിയയ്ക്കായി ദാനം ചെയ്ത കരൾ ആണ് നമ്മ മെട്രോയിൽ കൊണ്ടുപോയത്. മെട്രോ റെയിൽ വഴി അവയവങ്ങൾ കൊണ്ടുപോകുന്നതിനുള്ള രാജ്യത്തെ രണ്ടാമത്തെ ഇത്തരത്തിലുള്ള പ്രവർത്തനമാണിത്. വെള്ളിയാഴ്ച രാത്രി 8:38 ന്, വൈദേഹി ആശുപത്രിയിലെ ഒരു ഡോക്ടറും ഏഴ് മെഡിക്കൽ സ്റ്റാഫ് അംഗങ്ങളും കരൾ എടുത്ത് ആംബുലൻസിൽ വൈറ്റ്ഫീൽഡ് മെട്രോ സ്റ്റേഷനിൽ സുരക്ഷിതമായി എത്തി. ഡോക്ടർമാരുടെ സംഘം മെട്രോ സ്റ്റേഷനിൽ എത്തിയ ഉടൻ, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസറും (എഎസ്ഒ) മെട്രോ സ്റ്റാഫും സംഘത്തെ സ്വാഗതം ചെയ്യുകയും രേഖകൾ…
Read Moreഎം കെ സാനു മാഷ് അന്തരിച്ചു
കൊച്ചി: മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ എം കെ സാനു മാഷ് (96) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടര്‍ന്നിരുന്ന അദ്ദേഹം വൈകിട്ട് 5.40 ഓടെയാണ് മരിച്ചത്. ഏറെകാലം എറണാകുളം മഹാരാജാസ് കോളേജ് അദ്ധ്യാപകൻ ആയിരുന്നു. ജൂലൈ 25 ന് വീട്ടില്‍ വെച്ച് വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടുന്നതായും ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.
Read Moreഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിനെ ചൊല്ലിയുണ്ടായ വിദ്യാർഥികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു
പെരിന്തൽമണ്ണ:ൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിനെ ചൊല്ലിയുണ്ടായ വിദ്യാർഥികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഹയർ സെക്കൻഡറി വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ മൂന്നുപേർക്ക് പരിക്കേറ്റു. അങ്ങാടിപ്പുറം പരിയാപുരം സ്കൂളിന് മുന്നിലാണ് അടിപിടിയുണ്ടായത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയെ ചൊല്ലി പരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ്‌ടു വിദ്യാർഥികൾ തമ്മിലായിരുന്നു അടിപിടി വിദ്യാർഥികൾ തമ്മിലുള്ള അടിപിടി കണ്ട് പിടിച്ചുമാറ്റാനെത്തിയ സമീപത്തെ വ്യാപാരിക്കും മർദനമേറ്റു. ഇദ്ദേഹത്തിന്‍റെ അടിവയറിന് ചവിട്ടേൽക്കുകയായിരുന്നു. ഇയാളും രണ്ട് വിദ്യാർത്ഥികളും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എട്ടോളം പേർ വന്ന് തങ്ങളെ…
Read Moreപ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി
ബെംഗളൂരു കെ.ആർ. നഗറിൽ നിന്നുള്ള വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത് തട്ടിക്കൊണ്ടുപോയ കേസിൽ മുൻ ജെ.ഡി.എസ് എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തി, ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഇന്ന് ശിക്ഷ വിധിച്ചു. ജനപ്രതിനിധികളുടെ പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന ഭട്ട് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ . ഇതിൽ 7 ലക്ഷം രൂപ ഇരയ്ക്ക് നൽകുമെന്ന് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. വെള്ളിയാഴ്ച പ്രജ്വൽ കുറ്റക്കാരനാണെന്ന് വിധിച്ച കോടതി, ശിക്ഷാവിധി ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് രാവിലെ നടന്ന വാദങ്ങൾ കേട്ട…
Read Moreപ്രജ്വൽ രേവണ്ണക്ക് ജീവപരൃന്തം !
ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും മുൻ ഹാസൻ എംപിയുമായ ജനതാദൾ നേതാവ് പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം തടവ്. 47 വയസ് പ്രായമുള്ള ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി വിധി പറഞ്ഞത്. മുൻ എംപിയായിരുന്ന പ്രജ്വലിനെതിരെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് നിരവധി വീഡിയോകൾ പുറത്ത് വന്നത്. നിരവധി സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചതിന് ശേഷം വീഡിയോകൾ എടുത്ത് സൂക്ഷിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു പ്രജ്വൽ . ദ്ദേവഗൗഡയുടെ മുത്തമകനായ രേവണ്ണയുടെ മകനാണ് പ്രജ്വൽ.
Read Moreകബ്ബൺ പാർക്കിൽ അനുമതിയില്ലാതെ ബ്ലൈൻഡ് ഡേറ്റിംഗ് പ്ലാൻ
ബെംഗളൂരു: കബ്ബൺ പാർക്ക് ഒരു ഡേറ്റിംഗ് സ്ഥലമായി മാറ്റാൻ നീക്കം. ബുക്ക് മൈ ഷോയിൽ കബ്ബൺ പാർക്കിൽ യുവാക്കൾക്കും യുവതികൾക്കും ബ്ലൈൻഡ് ഡേറ്റുകൾ അനുവദിച്ചു കൊണ്ടുള്ള പോസ്റ്റ് വന്നിട്ടുണ്ട്. ഹോർട്ടികൾച്ചർ ഉദ്യോഗസ്ഥരുടെ അറിവില്ലാതെയാണ് ഡേറ്റിംഗ് പരസ്യം കൊടുത്തിട്ടുള്ളത്. ബ്ലൈൻഡ് ഡേറ്റിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ ബുക്ക് മൈ ഷോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് പരസ്യപ്പെടുത്തിട്ടുള്ളത് . ഓഗസ്റ്റ് 31 വരെ രജിസ്ട്രേഷൻ അനുവദിച്ചിട്ടുമുണ്ട്. പെൺകുട്ടികൾക്ക് പ്രവേശന ഫീസ് 199 രൂപയാണെങ്കിൽ, പുരുഷന്മാർക്ക് 999 രൂപയുടേതാണ്. ആയിരത്തിലധികം ആളുകൾ ഇതിനകം ഈ ഡേറ്റിംഗ് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. നഗരത്തിലെ ജനങ്ങളുടെ…
Read Moreഓണയാത്ര കേരളത്തിലേക്ക് പ്രഖ്യാപിച്ച പ്രത്യേക തീവണ്ടിയിൽ ടിക്കറ്റ് തീർന്നത് ഒരുദിവസം കൊണ്ട്
ബെംഗളൂരു : ഓണക്കാലത്തോടനുബന്ധിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ കേരളത്തിലേക്കുപ്രഖ്യാപിച്ച പ്രത്യേകതീവണ്ടിയിൽ ഒരുദിവസംകൊണ്ട് ടിക്കറ്റ് തീർന്നു. ഉത്രാടദിവസമായ സെപ്റ്റംബർ നാലിന് കേരളത്തിലെത്തുന്ന തീവണ്ടിയിലെ (06547) ബെർത്ത് ഉറപ്പുള്ള ടിക്കറ്റുകളാണ് തീർന്നത്. ബുധനാഴ്ച വൈകീട്ടാണ് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) രണ്ട് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചത്. ഇതിൽ ഓണത്തോട് ഏറ്റവുമടുത്തദിവസം കേരളത്തിലെത്തുന്ന സർവീസിലെ ബെർത്ത് ഉറപ്പുള്ള ടിക്കറ്റുകൾ വ്യാഴാഴ്ച രാത്രിയായപ്പോഴേക്കും തീരുകയായിരുന്നു. സെപ്റ്റംബർ മൂന്നിന് വൈകീട്ട് 7.25-ന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പകൽ 1.15-ന് കൊച്ചുവേളിയിലെത്തുന്ന തീവണ്ടിയിലെ തേഡ് എസി റിസർവേഷൻനില ആർഎസി 100-ന്…
Read More