തിരുവനന്തപുരം: ആറ്റിങ്ങലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു മറിഞ്ഞു. ഡ്രൈവർക്ക് ദാരുണാന്ത്യം. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് മണ്ണാത്തിമൂല ദീപു മോഹനൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ കൈപ്പറ്റി മുക്കിലാണ് അപകടമുണ്ടായത്. ദീപു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ദീപുവിനെ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ്റിങ്ങൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
Read MoreMonth: August 2025
കടലിൽ പോകുന്നതിനിടെ മത്സ്യബന്ധന ബോട്ടിന് തീ പിടിച്ചു
ബെംഗളൂരു : മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. ഉത്തര കന്നഡ ജില്ലയിലെ കാർവാറിലെ ബൈത്കോളിനടുത്ത് മത്സ്യബന്ധനത്തിന് പോയപ്പോൾ ലക്ഷ്മി എന്ന ബോട്ടിനാണ് തീപിടിച്ചത്. ബോട്ടിന് തീപിടിച്ച ഉടനെ മത്സ്യത്തൊഴിലാളികൾ സിലിണ്ടർ കടലിലേക്ക് എറിഞ്ഞു. സിലിണ്ടർ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിന് കരണമായേനെ.
Read Moreനഗരത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത;
ബെംഗളൂരു: സംസ്ഥാനത്തിന്റെ തെക്കൻ ഉൾനാടൻ ജില്ലകൾക്കും വടക്കൻ ഉൾനാടൻ ജില്ലകൾക്കും അടുത്ത 6 ദിവസത്തേക്ക് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 3 ന്, ബെംഗളൂരു, ബെംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപൂർ, തുംകൂർ, ചിത്രദുർഗ, തുംകൂർ, മൈസൂർ, മണ്ഡ്യ, രാമനഗര, ചാമരാജനഗർ, കുടക്, ഹാസൻ, ചിക്കമഗളൂരു, ശിവമൊഗ്ഗ, ദാവണഗെരെ, വിജയനഗർ, ബെല്ലാരി എന്നിവയുൾപ്പെടെ 18 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്ക്ക് . യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, . ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും, അടുത്ത 24 മണിക്കൂറിൽ മഴ/ഇടിമിന്നലിനുള്ള…
Read Moreതമിഴ് നടൻ മദൻ ബോബ് അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യ നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിൽ ആയിരിന്നു. മകൻ അർച്ചിത്ത് ആണ് മരണവിവരം പുറത്തുവിട്ടത്. വിവിധ ഭാഷകളിലായി 600-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും തിളങ്ങിയ താരം കോമഡി ഷോകളിൽ വിധികർത്താവായി എത്താറുണ്ട്. രജനീകാന്ത്, കമൽഹാസൻ, അജിത്ത്, സൂര്യ, വിജയ് തുടങ്ങിയ താരങ്ങളോടൊപ്പം സ്‌ക്രീൻ പങ്കിട്ടു. വാനമേ ഇല്ലൈ, തേവർ മകൻ, പട്ടുകോട്ടൈ പെരിയപ്പ,നമ്മവർ, സതി ലീലാവതി, തെന്നാലി,…
Read Moreമെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് സമയം നിശ്ചയിച്ചു: പ്രധാനമന്ത്രി മോദി ബെംഗളൂരുവിൽ എത്തും
ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെട്രോ യെല്ലോ ലൈനിന്റെ ഉദ്ഘാടനം ഒടുവിൽ നിശ്ചയിച്ചു . ഓഗസ്റ്റ് 10 ന് ബെംഗളൂരുവിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്യും . ബെംഗളൂരു സൗത്തിലെ ജനങ്ങളുടെ ദീർഘകാല സ്വപ്നമാണ് ഇത് സാക്ഷാത്കരിക്കുന്നത്. മെട്രോയുടെ മൂന്നാം ഘട്ടത്തിനും പ്രധാനമന്ത്രി മോദി തറക്കല്ലിടും. മെട്രോ യെല്ലോ ലൈനിൽ ഗതാഗതം ആരംഭിക്കുന്നതിന് റെയിൽവേ സുരക്ഷാ കമ്മീഷണർ അടുത്തിടെ അനുമതി നൽകിയിരുന്നു. ആർ.വി. റോഡിൽ നിന്ന് ബൊമ്മസാന്ദ്രയിലേക്കുള്ള മെട്രോ യെല്ലോ ലൈൻ ഏകദേശം 19.15 കിലോമീറ്റർ നീളമുള്ളതാണ്. ഏകദേശം…
Read Moreഎം കെ സാനുവിന് നാട് ഇന്ന് വിട ചൊല്ലും; സംസ്‌കാരം വൈകീട്ട്
കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനുവിന് നാട് ഇന്ന് വിട ചൊല്ലും. രാവിലെ വീട്ടിലും എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനം നടക്കും. വൈകീട്ട് നാല് മണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം. രാവിലെ 9 മണിക്ക് കൊച്ചിയിലെ വീട്ടിലും 10 മണിക്ക് എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനം ഉണ്ടാകും.
Read Moreവിട്ടുപോകാന്‍ തോന്നുന്നില്ല; നഗരത്തിനോട് വികാരനിര്‍ഭരമായി യാത്ര പറഞ്ഞ് വിദേശ വിനോദസഞ്ചാരി
ബെംഗളൂരു: . നഗരത്തിനോട് കരഞ്ഞുകൊണ്ട് വിട പറഞ്ഞ് അരിന ഷോകോ എന്ന വിദേശവനിത. ഇന്‍സ്റ്റഗ്രാമിലാണ് യുവതി വീഡിയോ പങ്കുവെച്ചത്. ബെംഗളൂരുവിലെ തെരുവുകളും പ്രാദേശിക വിപണികളും മുതല്‍ നഗരത്തിന്റെ സാംസ്‌കാരിക വൈവിധ്യം വരെ തന്റെ വീഡിയോയില്‍ അവര്‍ കാണിക്കുന്നുണ്ട്. ഇതിന് മുമ്പ് ഒരു സ്ഥലത്ത് നിന്ന് പോകുമ്പോള്‍ ഇതുപോലെ കരഞ്ഞിട്ടില്ലെന്നും ബെംഗളൂരു തന്റെ ഹൃദയത്തിലാണ് ഇടം നേടിയതെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. രണ്ട് ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ ഒന്നര ലക്ഷത്തോളം പേര്‍ കണ്ടു. ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേര്‍ പ്രതികരിച്ചു. ബെംഗളൂര്‍…
Read Moreപാലിൽ മായം ചേർക്കുന്നത് തടയാൻ പരിശോധന ആരംഭിച്ച് എഫ്‌എസ്‌എസ്‌എഐ; സാമ്പിൾ ശേഖരണം ആരംഭിച്ചു
ബെംഗളൂരു: പാലിൽ മായം ചേർക്കുന്നതിനെതിരെ സംസ്ഥാനവ്യാപകമായി കർശന നടപടി ആരംഭിച്ചതായി ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി (എഫ്‌എസ്‌എസ്‌എഐ) അറിയിച്ചു. സ്വകാര്യ ഡയറികൾ, കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) എന്നിവയുൾപ്പെടെ വിവിധ ഡയറി യൂണിറ്റുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. ചില പാൽ സാമ്പിളുകളിൽ കാസ്റ്റിക് സോഡയുടെയും യൂറിയയുടെയും സാന്നിധ്യം പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പാൽ കട്ടയാകുന്നത് തടയാൻ കാസ്റ്റിക് സോഡ ഉപയോഗിക്കുമ്പോൾ പാലിന്റെ സ്ഥിരത വർദ്ധിപ്പിക്കാൻ യൂറിയയാണ് ചേർക്കുന്നത്. പാലിൽ മായം ചേർക്കൽ ഏജന്റുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പരാതികൾ വകുപ്പ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊതുജന സുരക്ഷ ഉറപ്പാക്കാൻ സമഗ്രമായ പരിശോധനകൾ…
Read Moreമധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. അഞ്ച് ദിവസം മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിന് പിന്നാലെ വിവിധ ജില്ലകളിൽ ഓറഞ്ച് – യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ (04/08/2025) ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…
Read More52 ദിവസം കൊണ്ട് ഡൽഹിയിൽ നിന്ന് മണ്ഡ്യയിലേക്ക് 1,790 കിലോമീറ്റർ സഞ്ചരിച്ച് എത്തി റെക്കോർഡ് അടിച്ച് പ്രാവ്
ബെംഗളൂരു : മണ്ഡ്യയിലെ ഒരു യുവാവ് വളർത്തിയിരുന്ന ഒരു പ്രാവ് ഡൽഹിയിൽ നിന്ന് 52 ദിവസം കൊണ്ട് 1,790 കിലോമീറ്റർ സഞ്ചരിച്ച് അതിന്റെ പ്രജനനസ്ഥലത്തെത്തി. ഒരു വയസ്സുള്ള അഭിമന്യു എന്ന പ്രാവാണ് ആദ്യ ശ്രമത്തിൽ തന്നെ പാറക്കൽ പൂർത്തിയാക്കി ഏറ്റവും പ്രായം കുറഞ്ഞ പക്ഷി എന്ന റെക്കോർഡ് സ്ഥാപിച്ചു. കർണാടക ഹോമിംഗ് പീജിയൺ ഫെഡറേഷൻ ഏപ്രിൽ 5 ന് ഡൽഹി മുതൽ ദക്ഷിണേന്ത്യ വരെ പ്രാവ് പറത്തൽ മത്സരം സംഘടിപ്പിച്ചത്, കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി ആകെ 22 പ്രാവുകൾ പങ്കെടുത്തു. വിസി ഫാമിലെ…
Read More