ബെംഗളൂരുവിൽ പീഡനത്തിനിരയായത് മലയാളി വിദ്യാര്‍ഥിനി; പിടിയിലായ ഹോസ്റ്റൽ ഉടമയും മലയാളി

ബെംഗളൂരു: നഗരത്തിൽ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. പത്ത് ദിവസം മൂന്‍പാണ് വിദ്യാര്‍ഥിനി അഷറഫിന്റെ പി ജിയില്‍ എത്തുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. മുറിയിലെത്തിയ അഷറഫ് ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. തന്നോട് സഹകരിച്ചാല്‍ മാത്രമേ ഭക്ഷണവും താമസ സൗകര്യവും നല്‍കു എന്ന്…

Read More

പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കൊട്ടാരക്കരയിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ആനന്ദ ഹരിപ്രസാദാണ് മരിച്ചത്. കുടുംബ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല, വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

Read More

യുവ ക്രിക്കറ്റ് താരം ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

കൊല്‍ക്കത്ത: ബംഗാൾ യുവ ക്രിക്കറ്റ് താരം ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ബംഗാള്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളിലൊരാളായി വിലയിരുത്തപ്പെട്ടിരുന്ന 22കാരന്‍ പ്രിയജിത് ഘോഷ് ആണ് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബംഗാള്‍ രഞ്ജി ട്രോഫി ടീമില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്ന താരമാണ് പ്രിയജിത് ഘോഷ്. ബിര്‍ബും ജില്ലയിലെ ബോല്‍പൂര്‍ സ്വദേശിയായ പ്രിയജിത് 2018-2019ലെ അണ്ടര്‍ 16 ജില്ലാതല ടൂര്‍ണമെന്‍റില്‍ ടോപ് സ്കോററായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ബംഗാള്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളിലൊരാളെയാണ് അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമായത്. കഴിഞ്ഞ ജൂണില്‍…

Read More

ലഹരി ഇടപാടിനിടെ പരിശോധിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു; യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ സഹോദരൻ പിടിയിൽ

ലഹരി ഇടപാട് നടക്കുന്നതിനിടെ തടയാനെത്തിയ കുന്ദമംഗലം പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ. പതിമംഗലം സ്വദേശി പി കെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ നിധിനും സംഘവും അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ സഹോദരനാണ് പിടിയിലായ ബുജൈർ. ഇയാൾ ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ആമ്പ്രമ്മൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പൊലീസ് എത്തി. തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു.

Read More

ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേള: ചെന്നമ്മയുടെയും റായണ്ണയുടെയും നേട്ടങ്ങൾ പൂക്കളിൽ വിരിയും

ബെംഗളൂരു: 2025 ലെ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ബെംഗളൂരുവിലെ ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ നടക്കുന്ന പുഷ്പപ്രദർശനത്തിൽ, ഇതിഹാസ സ്വാതന്ത്ര്യസമര സേനാനികളായ കിറ്റൂർ റാണി ചെന്നമ്മയുടെയും സാങ്കൊള്ളി രായണ്ണയുടെയും ജീവിതവും പോരാട്ടവും പ്രദർശിപ്പിക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് ഒരുങ്ങുന്നു. ഓഗസ്റ്റ് 8 മുതൽ പുഷ്പപ്രദർശനം നടക്കും. കുതിരപ്പുറത്തിരുന്ന് വാളുമായി പോരാടുന്ന കിത്തൂർ റാണി ചെന്നമ്മയുടെ ചിത്രം, കിത്തൂർ കോട്ട മുതലായവ വിവിധ പുഷ്പങ്ങൾ കൊണ്ട് നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഈ വർഷവും ഏകദേശം രണ്ട് കോടി രൂപ ചെലവിൽ പുഷ്പ പ്രദർശനത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. എല്ലാ വർഷത്തെയും പോലെ,…

Read More

വാഹനാപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു

വാഹനാപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു. തമിഴ്‌നാട് കടലൂര്‍ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലാണ് ശനിയാഴ്ച വൈകിട്ടോടെ വാഹനാപകടം ഉണ്ടായത്. എറണാകുളം സ്വദേശി ഗൗരിനന്ദയാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. പുതുച്ചേരിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ കടലൂര്‍ ജില്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അണ്ണാമലൈനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

Read More

Keralaഭാര്യയേയും ഭാര്യാ പിതാവിനേയും കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭാര്യയേയും ഭാര്യാ പിതാവിനേയും കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്. പുല്ലാട് ആലും തറയിലാണ് സംഭവം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കുത്തേറ്റ ഭാര്യാ പിതാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതി ജയകുമാര്‍ സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചതായാണ് വിവരം. ഇയാള്‍ക്കായി കോയിപ്രം പൊലീസ് അന്വേഷണം തുടരുകയാണ്.

Read More

പ്രജ്വൽ രേവണ്ണയുടെ ജീവിതശൈലി മാറും: ജയിലിനുള്ളിൽ 8 മണിക്കൂർ ജോലി, നിശ്ചിത വേതനം; പൂർണ വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: ബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജീവിതശൈലി ഇന്ന് മുതൽ മാറും. കഴിഞ്ഞ 14 മാസമായി ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പ്രജ്വൽ രേവണ്ണയ്ക്ക് കോടതി ഇന്നലെയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പ്രജ്വൽ രേവണ്ണയ്ക്ക് നിലവിൽ 15528 എന്ന നമ്പർ നൽകിയിട്ടുണ്ട്, ജയിൽ ജീവനക്കാർ പ്രജ്വൽ രേവണ്ണയ്ക്ക് ഒരു വെള്ള വസ്ത്രം നൽകും, ജയിൽ നിയമങ്ങൾ അനുസരിച്ച് ജയിൽ സൂപ്രണ്ട് അത് ചെയ്തിരിക്കണം. പ്രജ്വാളിനെ കുറ്റവാളികൾക്കുള്ള സെല്ലിലേക്ക് മാറ്റി. ജയിൽ ജീവനക്കാർ പ്രജ്വാൾ രേവണ്ണയ്ക്ക്…

Read More

തേങ്ങ വെട്ടിയതിനെ ചൊല്ലി തർക്കം; കോ‍ഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു

തേങ്ങ വെട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കോട് കൂടരഞ്ഞി കൽപിനിയിൽ ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു. ബന്ധുവാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്. കൽപിനി സ്വദേശി മണിമല വീട്ടിൽ ജോണിയെയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദര പുത്രൻ ജോബിഷ് വെട്ടിയത്. സംഘർഷത്തിൽ പ്രതി ജോബിഷിനും പരുക്കുണ്ട്. ജോണിക്കൊപ്പം ഭാര്യാ മേരി, മകൾ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. നേരത്തെ തന്നെ തർക്കമുള്ള ജോണിയുടെ സഹോദരിയുടെ പറമ്പിൽ നിന്നും ജോണി തേങ്ങ വെട്ടിയതിനെ ചൊല്ലിയാണ് വാക്കുതർക്കം ഉണ്ടായത്. അവിവാഹിതയായ ജോണിയുടെ സഹോദരി ഫിലോമിന ജോബിഷിന്‍റെ കൂടെയാണ് താമസിച്ച്…

Read More

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പിജി ഉടമ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഒരു പ്രശസ്തമായ കോളേജിലെ വിദ്യാർത്ഥിനിയെ പിജി ഉടമ ബലാത്സംഗം ചെയ്തതായി പരാതി. പിജി ഉടമയായ അഷ്‌റഫാണ് ഈ പ്രവൃത്തി ചെയ്തത്. വിദ്യാർത്ഥി സോളദേവനഹള്ളി പോലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകി, പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അഷ്‌റഫിനെ അറസ്റ്റ് ചെയ്തു. സോളദേവനഹള്ളിയിലെ ഒരു പിജിയിൽ പത്ത് ദിവസമായി ഒരു വിദ്യാർത്ഥിനി താമസിച്ചുവരികയായിരുന്നു. ശനിയാഴ്ച രാത്രി വൈകി, പിജി ഉടമയായ അഷ്‌റഫ് വിദ്യാർത്ഥിനിയെ കാറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം.

Read More