തേങ്ങ വെട്ടിയതിനെ ചൊല്ലി തർക്കം; കോ‍ഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു

തേങ്ങ വെട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കോട് കൂടരഞ്ഞി കൽപിനിയിൽ ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു. ബന്ധുവാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്.

കൽപിനി സ്വദേശി മണിമല വീട്ടിൽ ജോണിയെയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദര പുത്രൻ ജോബിഷ് വെട്ടിയത്. സംഘർഷത്തിൽ പ്രതി ജോബിഷിനും പരുക്കുണ്ട്. ജോണിക്കൊപ്പം ഭാര്യാ മേരി, മകൾ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

നേരത്തെ തന്നെ തർക്കമുള്ള ജോണിയുടെ സഹോദരിയുടെ പറമ്പിൽ നിന്നും ജോണി തേങ്ങ വെട്ടിയതിനെ ചൊല്ലിയാണ് വാക്കുതർക്കം ഉണ്ടായത്. അവിവാഹിതയായ ജോണിയുടെ സഹോദരി ഫിലോമിന ജോബിഷിന്‍റെ കൂടെയാണ് താമസിച്ച് വരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts