മൊണ്ടാനയിലെ അനക്കോണ്ട താഴ് വരയിലുള്ള ഒരു ബാറില്‍ വെടിവെപ്പ്. നാല് പേര്‍ കൊല്ലപ്പെട്ടു. ബാര്‍ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. എആര്‍ 15 റൈഫിളുമായെത്തിയ മൈക്കള്‍ പോള്‍ ബ്രൗണ്‍ എന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പ്രതി ബാറിനടുത്തായി താമസിച്ചിരുന്നയാളാണ്.ഇയാള്‍ ഒളിവിലാണ്. മരിച്ച നാലു പേരും പ്രതിയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ബ്രൗണിനെ പിടികൂടാനായി പ്രദേശത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Read MoreDay: 3 August 2025
വിചാരണത്തടവുകാരൻ ജയിലിൽ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ശിവമോഗ സെൻട്രൽ ജയിലിലെ ഒരു വിചാരണത്തടവുകാരൻ ആത്മഹത്യ ചെയ്തു. ജയിലിലെ ശരാവതി വാർഡിലെ 42-ാം മുറിയിൽ വിചാരണത്തടവുകാരൻ ബസവരാജ് (38 ) ആണ് ആത്മഹത്യ ചെയ്തത്. ചിത്രദുർഗ ജില്ലയിലെ ഹോളാൽകെരെ നിവാസിയായ ബസവരാജ് ജൂൺ 13 ന് ഒരു കൊലപാതക കേസിൽ ജയിലിലായത്. ശിക്കാരിപുരയിലെ ഒരു സൊസൈറ്റിയിൽ ബസവരാജ് ഭാര്യ മഞ്ജുളയെ (32) കൊലപ്പെടുത്തിയിരുന്നു. ബസവരാജും മഞ്ജുളയും വിവാഹിതരായിട്ട് 15 വർഷം കഴിഞ്ഞിരുന്നു. ജൂൺ 11 ന്, കുടുംബ തർക്കത്തെത്തുടർന്ന് മദ്യപിച്ച ബസവരാജ്, ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിച്ചോടിയ ബസവരാജിനെ ശിക്കാരിപുര പോലീസ്…
Read Moreയൂണിഫോമിട്ട് ട്രെയിനിൽ യാത്രചെയ്ത ‘എസ്ഐ’യെ പൊക്കി റെയിൽവെ പൊലീസ്
ആലപ്പുഴ: പതിവ് പരിശോധനയ്ക്കായി എഗ്മോർ-ഗുരുവായൂർ എക്‌സ്പ്രസിൽ കയറിയതായിരുന്നു റെയിൽവെ പൊലീസ്. കായംകുളം സ്റ്റേഷൻ വിട്ടപ്പോൾ ഒരു കോച്ചിൽ പൊലീസ് യൂണിഫോമിലിരിക്കുന്ന ആളെക്കണ്ട് അവർ സല്യൂട്ട് കൊടുത്തു. തിരിച്ചും കിട്ടി സബ്ഇൻസ്‌പെക്ടർ വക ഒരു സല്യൂട്ട്. പക്ഷേ, ‘ഇതിങ്ങനെയൊന്നുമല്ലെടാ..’ എന്ന ഡയലോഗിനെ അന്വർത്ഥമാക്കും വിധമായിരുന്നു എസ്ഐയുടെ തിരിച്ചുള്ള സല്യൂട്ട്. എസ്‌ഐയുടെ ചുമലിൽ നക്ഷത്രമുണ്ട്, നെയിംപ്ലേറ്റുണ്ട്, യൂണിഫോമിലെ എല്ലാം കിറുകൃത്യം, തൊപ്പിയുമുണ്ട്. എന്നാൽ പൊലീസുകാർക്ക് ചെറിയൊരു വശപ്പിശക് തോന്നി. പുലർച്ചെ യൂണിഫോമിട്ട് എങ്ങോട്ടാവും യാത്രയെന്ന് പൊലീസുകാർക്ക് സംശയമായി
Read Moreനിയന്ത്രണം നഷ്ടപ്പെട്ട കാർ കനാലിലേക്ക് മറിഞ്ഞു; 11 പേർക്ക് ദാരുണാന്ത്യം
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 11 പേർക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട കാർ സരയു കനാലിലേക്ക് മറിഞ്ഞായിരുന്നു അപകടം. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ദുഃഖിതരായ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
Read Moreനഗരത്തിലെ പല ഭാഗങ്ങളിലും കനത്ത മഴ: പത്ത് മിനിറ്റ് പെയ്ത മഴയിൽ കെആർ മാർക്കറ്റ് വെള്ളത്തിനടിയിലായി
ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് വൈകുന്നേരം പെയ്ത കനത്ത മഴയിൽ നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. പത്ത് മിനിറ്റ് നീണ്ടുനിന്ന മഴയിൽ കെആർ മാർക്കറ്റിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. ബാലഗംഗാധർ ഫ്ലൈഓവറിന് താഴെയുള്ള റോഡ് വെള്ളത്തിനടിയിലാണ്. റോഡിലെ ജലനിരപ്പ് 2 മുതൽ 4 അടി വരെയാണ്. നടപ്പാതകളിലും റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കാൽനടയാത്രക്കാരും വാഹനമോടിക്കുന്നവരും ബുദ്ധിമുട്ടുകൾ നേരിടുന്നു. കനത്ത മഴവെള്ളത്തോടൊപ്പം മാലിന്യക്കൂമ്പാരങ്ങളും ഓടയിൽ കെട്ടിക്കിടക്കുന്നു. ഇതുമൂലം മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ കഴിയുന്നില്ല. ഇതുമൂലം വാഹന ഗതാഗതം തടസ്സപ്പെടുന്നു. എസ്പി റോഡിലേക്കുള്ള റോഡിലും വെള്ളം കയറിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ വാഹനങ്ങൾ…
Read Moreബാറില്‍ വെടിവെപ്പ്; നാല്‌പേര്‍ കൊല്ലപ്പെട്ടു, പ്രതി ഒളിവില്‍
മൊണ്ടാനയിലെ അനക്കോണ്ട താഴ് വരയിലുള്ള ഒരു ബാറില്‍ വെടിവെപ്പ്. നാല് പേര്‍ കൊല്ലപ്പെട്ടു. ബാര്‍ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. എആര്‍ 15 റൈഫിളുമായെത്തിയ മൈക്കള്‍ പോള്‍ ബ്രൗണ്‍ എന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പ്രതി ബാറിനടുത്തായി താമസിച്ചിരുന്നയാളാണ്.ഇയാള്‍ ഒളിവിലാണ്. മരിച്ച നാലു പേരും പ്രതിയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ബ്രൗണിനെ പിടികൂടാനായി പ്രദേശത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Read Moreനടി രമ്യക്കുനേരേ സൈബർ ആക്രമണം; അശ്ലീല കമെൻ്റ് ചെയ്ത രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു : നടിയും കോൺഗ്രസ് മുൻ എംപിയുമായ രമ്യ (ദിവ്യ സ്പന്ദന) ക്കുനേരേ സൈബർ ആക്രമണം നടത്തിയതിന് രണ്ട് പേരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തു. രമ്യക്കുനേരേ കൊലപാതകഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കിയതിനാണ് അറസ്റ്റെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമന്ദ് കുമാർ സിങ് പറഞ്ഞു. രമ്യക്കെതിരേ അധിക്ഷേപ സന്ദേശം പോസ്റ്റ് ചെയ്ത 11 പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. മണ്ഡ്യ മണ്ഡലത്തിൽനിന്നുള്ള മുൻ എംപിയായ രമ്യ പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നടപടി. 43 സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് തനിക്കുനേരേ…
Read Moreബെംഗളൂരുവിൽ പീഡനത്തിനിരയായത് മലയാളി വിദ്യാര്‍ഥിനി; പിടിയിലായ ഹോസ്റ്റൽ ഉടമയും മലയാളി
ബെംഗളൂരു: നഗരത്തിൽ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. പത്ത് ദിവസം മൂന്‍പാണ് വിദ്യാര്‍ഥിനി അഷറഫിന്റെ പി ജിയില്‍ എത്തുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. മുറിയിലെത്തിയ അഷറഫ് ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. തന്നോട് സഹകരിച്ചാല്‍ മാത്രമേ ഭക്ഷണവും താമസ സൗകര്യവും നല്‍കു എന്ന്…
Read Moreപൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം കൊട്ടാരക്കരയിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ആനന്ദ ഹരിപ്രസാദാണ് മരിച്ചത്. കുടുംബ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല, വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
Read Moreയുവ ക്രിക്കറ്റ് താരം ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു
കൊല്‍ക്കത്ത: ബംഗാൾ യുവ ക്രിക്കറ്റ് താരം ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ബംഗാള്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളിലൊരാളായി വിലയിരുത്തപ്പെട്ടിരുന്ന 22കാരന്‍ പ്രിയജിത് ഘോഷ് ആണ് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബംഗാള്‍ രഞ്ജി ട്രോഫി ടീമില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്ന താരമാണ് പ്രിയജിത് ഘോഷ്. ബിര്‍ബും ജില്ലയിലെ ബോല്‍പൂര്‍ സ്വദേശിയായ പ്രിയജിത് 2018-2019ലെ അണ്ടര്‍ 16 ജില്ലാതല ടൂര്‍ണമെന്‍റില്‍ ടോപ് സ്കോററായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ബംഗാള്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളിലൊരാളെയാണ് അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമായത്. കഴിഞ്ഞ ജൂണില്‍…
Read More