വിട്ടുപോകാന്‍ തോന്നുന്നില്ല; നഗരത്തിനോട് വികാരനിര്‍ഭരമായി യാത്ര പറഞ്ഞ് വിദേശ വിനോദസഞ്ചാരി

ബെംഗളൂരു: . നഗരത്തിനോട് കരഞ്ഞുകൊണ്ട് വിട പറഞ്ഞ് അരിന ഷോകോ എന്ന വിദേശവനിത. ഇന്‍സ്റ്റഗ്രാമിലാണ് യുവതി വീഡിയോ പങ്കുവെച്ചത്.

ബെംഗളൂരുവിലെ തെരുവുകളും പ്രാദേശിക വിപണികളും മുതല്‍ നഗരത്തിന്റെ സാംസ്‌കാരിക വൈവിധ്യം വരെ തന്റെ വീഡിയോയില്‍ അവര്‍ കാണിക്കുന്നുണ്ട്.

ഇതിന് മുമ്പ് ഒരു സ്ഥലത്ത് നിന്ന് പോകുമ്പോള്‍ ഇതുപോലെ കരഞ്ഞിട്ടില്ലെന്നും ബെംഗളൂരു തന്റെ ഹൃദയത്തിലാണ് ഇടം നേടിയതെന്നും അവര്‍ വീഡിയോയില്‍ പറയുന്നു.

രണ്ട് ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ ഒന്നര ലക്ഷത്തോളം പേര്‍ കണ്ടു. ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേര്‍ പ്രതികരിച്ചു. ബെംഗളൂര്‍ എപ്പോഴും നിങ്ങളെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. ‘നിങ്ങള്‍ക്ക് ബെംഗളൂരു വിട്ടുപോകാന്‍ കഴിയും. പക്ഷെ ഈ നഗരം നിങ്ങളെ ഒരിക്കലും വിട്ടുപോകില്ല!’ എന്നായിരുന്നു ഒരു പ്രതികരണം.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

പോസ്റ്റ് ഇങ്ങനെ
‘ഞാന്‍ 15 ദിവസം ബെംഗളൂരുവില്‍ ചെലവഴിച്ചു. ഈ നഗരവുമായി ഞാന്‍ പ്രണയത്തിലായി. ഇന്ത്യ വളരേയധികം വൈവിധ്യങ്ങളുള്ള രാജ്യമാണ്. ഓരോ സഞ്ചാരിക്കും പുതിയ ഊര്‍ജ്ജം നല്‍കുന്നു.’അരിന പറയുന്നു.

ബെംഗളൂരുവിലെ സാംസ്‌കാരിക വൈവിധ്യത്തെ കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളുടെ മഹത്തായ സംഗമമാണ് ബെംഗളൂരുവെന്നും വീടുകളുണ്ടാക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാരുടെ അഭിരുചി എടുത്തുപറയേണ്ടതാണെന്നും അവര്‍ വ്യക്തമാക്കുന്നു.

ബെംഗളൂരു തെരുവുകളിലൂടെ നടക്കാനും അതിന്റെ ഓരോ മുക്കും മൂലയും കാണാനും കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. അത് വളരേയധികം രസകരവും സവിശേഷതകള്‍ നിറഞ്ഞതുമായിരുന്നെന്നും അവര്‍ പറയുന്നു.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

‘എന്റെ അവസാന ദിവസം ഞാന്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് പ്രാര്‍ഥനകളോടുകൂടിയ ഒരു സാംസ്‌കാരിക പരിപാടിക്ക് പോയി. അത് വളരെ അതിശയകരവും വികാരനിര്‍ഭരവുമായിരുന്നു. എനിക്ക് അവിടം വിട്ടുപോകാന്‍ തോന്നിയില്ല. കാരണം ഞാന്‍ ബെംഗളൂരുമായും അവിടുത്തെ ആളുകളുമായും പ്രണയത്തിലായി.

ഞാന്‍ ഒരിക്കല്‍ കൂടി ബെംഗളൂരു വിമാനത്താവളത്തിന്റെ സൗന്ദര്യത്തെ അഭിനന്ദിക്കുകയും ഇന്ത്യയോട് വിട പറയുകയും ചെയ്തു. ഇത് തത്ക്കാലത്തേക്കാണ്. അടുത്ത സന്ദര്‍ശനം വരെ മാത്രം.’- അരിന വീഡിയോയില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts