ഓണയാത്ര കേരളത്തിലേക്ക് പ്രഖ്യാപിച്ച പ്രത്യേക തീവണ്ടിയിൽ ടിക്കറ്റ്‌ തീർന്നത് ഒരുദിവസം കൊണ്ട്‌

ബെംഗളൂരു : ഓണക്കാലത്തോടനുബന്ധിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ കേരളത്തിലേക്കുപ്രഖ്യാപിച്ച പ്രത്യേകതീവണ്ടിയിൽ ഒരുദിവസംകൊണ്ട്‌ ടിക്കറ്റ്‌ തീർന്നു.

ഉത്രാടദിവസമായ സെപ്റ്റംബർ നാലിന് കേരളത്തിലെത്തുന്ന തീവണ്ടിയിലെ (06547) ബെർത്ത്‌ ഉറപ്പുള്ള ടിക്കറ്റുകളാണ് തീർന്നത്.

ബുധനാഴ്ച വൈകീട്ടാണ് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) രണ്ട് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചത്.

ഇതിൽ ഓണത്തോട് ഏറ്റവുമടുത്തദിവസം കേരളത്തിലെത്തുന്ന സർവീസിലെ ബെർത്ത് ഉറപ്പുള്ള ടിക്കറ്റുകൾ വ്യാഴാഴ്ച രാത്രിയായപ്പോഴേക്കും തീരുകയായിരുന്നു.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

സെപ്റ്റംബർ മൂന്നിന് വൈകീട്ട് 7.25-ന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പകൽ 1.15-ന് കൊച്ചുവേളിയിലെത്തുന്ന തീവണ്ടിയിലെ തേഡ് എസി റിസർവേഷൻനില ആർഎസി 100-ന് മുകളിലാണ്.

ഇതിൽ സെക്കൻഡ് എസി റിസർവേഷൻനില വെയിറ്റിങ് ലിസ്റ്റ് ആയി. ഇതേതീവണ്ടിയുടെ ഓഗസ്റ്റ് 13, 27 തീയതികളിലെ സർവീസുകളിൽ ടിക്കറ്റ് ബാക്കിയുണ്ട്.

തേഡ്, സെക്കൻഡ് എസി കോച്ചുകൾമാത്രമുള്ള എസി തീവണ്ടികളാണ് ഇത്തവണ ഓണം പ്രത്യേകസർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
[masterslider id="10"]

Related posts