നഗരത്തിൽ മൃഗങ്ങളുമായുള്ള യാത്ര ഇപ്പോൾ എളുപ്പം

ബെംഗളൂരു: മൃഗങ്ങളെ വീട്ടിലെ അംഗത്തെ പോലെ പരിചരിക്കുന്ന ഒട്ടേറെ ആളുകൾ നഗരത്തിലുണ്ട്. സ്വന്തം വാഹനമുള്ളവർക്ക് മൃഗങ്ങളെ ഒപ്പം കൊണ്ടുപോകാനാകുമെങ്കിലും വാഹനമില്ലാത്തവർക്ക് ഇവയുമായി സഞ്ചരിക്കുക എളുപ്പമല്ല.

എന്നാൽ ഊബറിനും റാപ്പിഡോയ്ക്കും പിന്നാലെ ജൂലൈ ആദ്യവാരം വെബ് ടാക്സി കമ്പനി നമ്മ യാത്രിയും വളർത്തുമൃഗങ്ങളെ കയറ്റാൻ അനുമതി നൽകിയതോടെ യാത്രയിൽ ഇവയെ കൂടെക്കൂട്ടി നഗരവാസികൾ.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

ഇതോടെ ആശുപത്രികളിലേക്കും മറ്റ് ആവശ്യങ്ങൾക്കും മൃഗങ്ങളെ പുറത്തുകൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കുറഞ്ഞു. ബിബിഎംപിയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും മൃഗ ആംബുലൻസുകൾ കുറവായതിനാൽ മൃഗങ്ങളെ അടിയന്തര ചികിത്സയ്ക്കായി കൊണ്ടുപോകുക ശ്രമകരമായിരുന്നു.

ഇതിനും പരിഹാരമായി. നഗരത്തിൽ പാർക്കുകളിലും തടാകങ്ങളുടെ കരകളിലും പ്രഭാത, സന്ധ്യാ നടത്തത്തിൽ വളർത്തുനായ്ക്കളെയും മറ്റും കൂടെക്കൂട്ടുന്നതു പതിവാണ്.

മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ വേണം മൃഗങ്ങളെ പൊതുസ്ഥലത്തു കൊണ്ടുവരാനെന്നു നേരത്തേ ബിബിഎംപി അധികൃതർ നിർദേശം നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts