ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്മോർട്ടം നടത്തും. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിയ നവാസിനെ മരിച്ച നിലയിൽ കാണുന്നത്. ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്‌നയാണ് ഭാര്യ
Read MoreMonth: August 2025
പുകവലി നിരോധിത മേഖല ഇല്ല; 412 പബ്ബുകൾക്കും ഹോട്ടലുകൾക്കും ബിബിഎംപി നോട്ടിസ്
ബെംഗളൂരു: ബെംഗളൂരുവിലെ എട്ട് സോണുകളിലായി പുകവലി നിരോധിത മേഖലകൾ നിശ്ചയിച്ചിട്ടില്ലാത്തതിന് 412 ഹോട്ടലുകൾ, പബ്ബുകൾ, ബാറുകൾ, ക്ലബ്ബുകൾ എന്നിവയ്ക്ക് ബ്രുഹത് ബെംഗളൂരു മഹാനഗര പാലിഗെ (ബിബിഎംപി) നോട്ടീസ് അയച്ചു. ബിബിഎംപി ചട്ടങ്ങൾ അനുസരിച്ച്, 30 സീറ്റുകളിൽ കൂടുതൽ ഉള്ള സ്ഥാപനങ്ങൾക്ക് പുകവലി മേഖലകൾ നിർബന്ധമാണ്. ചട്ടങ്ങൾ പാലിക്കാൻ ബിബിഎംപി ആരോഗ്യ അധികൃതർ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തെ സമയപരിധി നൽകിയിട്ടുണ്ട്. അങ്ങനെ ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടാൽ, അവരുടെ ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി.
Read Moreരേണു സുധി ബിഗ് ബോസിലേക്ക്
രേണു സുധി ബിഗ് ബോസ് സീസണ്‍ 7 ല്‍ ഉണ്ടാകും എന്ന് റിപ്പോർട്ട്. ബിഗ് ബോസിനായി രേണു എയര്‍പോര്‍ട്ടിലെത്തിയെന്ന് അതുല്‍ വ്‌ളോഗ്‌സ് പങ്കിട്ട വീഡിയോയിൽ പറയുന്നു. രേണു ബിഗ് ബോസില്‍ പോകുന്നുണ്ട് എന്ന് അറിഞ്ഞു. ഇന്ന് എയര്‍പോര്‍ട്ടില്‍ കയറി പറക്കുന്നുണ്ട് എന്നും അറിഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ നോക്കിയപ്പോള്‍ ഇത്രയും ക്വാളിറ്റിയില്ലാത്ത ഇവരൊക്കെ എന്ത് ഇന്‍ഫ്‌ളുവന്‍സര്‍ ആണ് എന്ന് പോലും എനിക്ക് അറിയത്തില്ല. ബിഗ് ബോസില്‍ പോയിട്ട് അവര്‍ എന്താണ് കാണിക്കാന്‍ പോകുന്നത് എന്ന് പോലും എനിക്ക് അറിയില്ല,’ അതുല്‍ പറഞ്ഞു. രേണു സുധിയെ ആദ്യമൊക്കെ…
Read Moreകന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു; നിര്‍ണായക വെളിപ്പെടുത്തലുമായി ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി
ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കന്യാസ്ത്രീകള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന് നാരായണ്‍പൂരില്‍ നിന്നുള്ള 21കാരി ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. ബജറംഗള്‍ നേതാവ് ജ്യോതി ശര്‍മ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബജറംഗള്‍ പ്രവര്‍ത്തകര്‍ പറഞ്ഞതനുസരിച്ചാണ് പോലീസ് എഫ്‌ഐആര്‍ എഴുതിയതെന്നും പെണ്‍കുട്ടി പറയുന്നു.
Read Moreകലാഭവൻ നവാസ് മരിച്ച നിലയിൽ
സിനിമ ടെലിവിഷൻ താരം കലാഭവൻ നവാസ് (51)അന്തരിച്ചു ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ തറയിൽ കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമ ചിത്രീകരണവുമായി ബന്ധപെട്ടു ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു താരം. ചെക്ക് ഔട്ട് ചെയ്യാൻ നിൽക്കുന്ന സമയം പുറത്തിറങ്ങാതായത് ഓടെയാണ് ജീവനക്കാർ വാതിൽ തകർത്ത് അകത്ത് കയറിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല
Read Moreവിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി തീവച്ച് കൊന്നത് വീട്ടിലെ ഡ്രൈവറും കൂട്ടാളിയും
ബെംഗളൂരു: എട്ടാം ക്ലാസ് വിദ്യാർഥി നിഷ്ചിത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളിൽ വീട്ടിലെ ഡ്രൈവറും ഉൾപ്പെടുന്നു. ഗുരുമൂർത്തി, ഗോപീകൃഷ്ണ എന്നിവരാണ് പോലീസ് പിടിയിലായത്. നിഷ്ചിത്തിന്റെ വീട്ടിലെ ഡ്രൈവറാണ് ഗുരുമൂർത്തി. ഗുരുമൂർത്തിയാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. രാത്രി ഏഴുമണിയായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം ട്യൂഷൻ സെന്ററിൽ അന്വേഷിച്ചു. സെന്ററിൽനിന്ന് കൃത്യസമയത്ത് പോയതായി ഉടമ അറിയിച്ചു. പ്രതികൾ പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഇരുവരും കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. മുട്ടിനുതാഴെ വെടിവച്ചാണ് ഇരുവരെയും കീഴടക്കിയത്. ഗുരുമൂർത്തിക്ക് രണ്ടു കാലിലും ഗോപീകൃഷ്ണയ്ക്ക് വലതുകാലിനും പരുക്കേറ്റു. ഇരുവരും ആശുപത്രിയിൽ…
Read Moreചെളി തെറിപ്പിച്ചത് യുവാക്കൾ ചോദ്യം ചെയ്തതിൽ പ്രകോപിതരായി കെഎസ്ആർടിസി ബസ് നടുറോഡില്‍ ഡ്രൈവർ ഇറങ്ങിപ്പോയി
ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസ് നടുറോഡില്‍ ഉപേക്ഷിച്ച് പോയി. കോഴിക്കോട് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസാണ് ഉപേക്ഷിച്ചത്. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. അരൂര്‍ എത്തിയപ്പോഴാണ് സംഭവം. ചെളിവെള്ളം സ്‌കൂട്ടർ യാത്രക്കാർക്ക് മേലെ തെറിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. അതിന്റെ പേരിലാണ് ബസ് നടുറോഡിൽ ഇട്ട് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിപ്പോയത്. മണിക്കൂറോളം ഗതാഗതം കുടുങ്ങിക്കിടന്നു. യാത്രക്കരും നാട്ടുകാരും പ്രതിഷേധിച്ചു. ബൈക്ക് യാത്രക്കാർക്കെതിരെ പരാതി നല്കാൻ ബസിൽ നിന്നിറങ്ങിയകെഎസ്ആര്‍ടിസി ജീവനക്കാർ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. തുടർന്ന് പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.…
Read More12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, 72കാരൻ അറസ്റ്റില്‍
കോഴിക്കോട്: 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 72കാരൻ അറസ്റ്റില്‍. താമരശേരിയിലാണ് സംഭവം. കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 72കാരനെ കസ്റ്റഡിയിലെടുത്ത് ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയനാക്കി. ഡിഎൻഎ ഫലം പോസിറ്റീവായതോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മേയ് 15നായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടുത്തെ ഡോക്‌ടർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
Read Moreയുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയെയാണ് (28) ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ്: സോജന്‍ (പള്ളിക്കര). മകള്‍: ഇവ സോജന്‍. പരേതനായ സുരേഷാണ് പിതാവ്. മാതാവ് സവിത.
Read Moreദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് പ്രതികൾ ക്രൈംബ്രാഞ്ചിൽ കീഴടങ്ങി
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ കീഴടങ്ങി. വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ചിന് മുൻപാകെ കീഴടങ്ങിയത്. മറ്റൊരു പ്രതിയായ ദിവ്യ കീഴടങ്ങിയിട്ടില്ല. പ്രതികൾ തട്ടിപ്പ് നടത്തിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മ്യൂസിയം പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ കേസന്വേഷണം കാര്യമായി മുന്നോട്ടുപോയിരുന്നില്ല. ഇതോടെ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Read More