വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി തീവച്ച് കൊന്നത് വീട്ടിലെ ‍ഡ്രൈവറും കൂട്ടാളിയും

ബെംഗളൂരു: എട്ടാം ക്ലാസ് വിദ്യാർഥി നിഷ്ചിത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളിൽ വീട്ടിലെ ഡ്രൈവറും ഉൾപ്പെടുന്നു.

ഗുരുമൂർത്തി, ഗോപീകൃഷ്ണ എന്നിവരാണ് പോലീസ് പിടിയിലായത്. നിഷ്ചിത്തിന്റെ വീട്ടിലെ ഡ്രൈവറാണ് ഗുരുമൂർത്തി.

ഗുരുമൂർത്തിയാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. രാത്രി ഏഴുമണിയായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം ട്യൂഷൻ സെന്ററിൽ അന്വേഷിച്ചു. സെന്ററിൽനിന്ന് കൃത്യസമയത്ത് പോയതായി ഉടമ അറിയിച്ചു.

  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

പ്രതികൾ പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഇരുവരും കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

മുട്ടിനുതാഴെ വെടിവച്ചാണ് ഇരുവരെയും കീഴടക്കിയത്. ഗുരുമൂർത്തിക്ക് രണ്ടു കാലിലും ഗോപീകൃഷ്ണയ്ക്ക് വലതുകാലിനും പരുക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

കാണാതായ നിഷ്ചിത്തിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വിജനമായ പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച ട്യൂഷന് പോയി മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്.

ഇതിനിടെ മാതാപിതാക്കൾക്ക് അജ്ഞാത വ്യക്തിയിൽനിന്ന് ഭീഷണി സന്ദേശം ലഭിച്ചു. കുട്ടിയെ വിട്ടു തരണമെങ്കിൽ 5 ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. തിരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ഗുരുമൂർത്തിയിലേക്ക് അന്വേഷണം എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
[masterslider id="10"]

Related posts