മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി യുവാവിനെ  മരിച്ച നിലയിൽ കണ്ടെത്തി. യുകെയിലെ സൗത്ത് യോർക്ക്ഷെയറിന് സമീപമുള്ള റോഥർഹാമിലെ താമസ സ്ഥലത്താണ് കെയർ ഹോം ജീവനക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഞാറയിൽകോണം സ്വദേശി വൈഷ്ണവ് വേണുഗോപാലിനെ (26) ആണ് ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മെക്സ്ബറോ പൊലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനാൽ ആത്മഹത്യയാകാം എന്നാണ് പ്രാഥമിക…

Read More

ഇരട്ട തുരങ്കത്തിലൂടെ നാലുവരി പാത; നഗരത്തിലേക്ക് ഉൾപ്പെടെയുള്ള ദൂരം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിയിലേക്ക് കടക്കുന്നു. ആ​ഗസ്ത് 31ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിക്കും. കഴിഞ്ഞ ജൂണിൽ തുരങ്കപാതയ്‌ക്ക്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്തിമ പാരിസ്ഥിതികാനുമതി നൽകി ഉത്തരവിറക്കിയിരുന്നു. വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനും കേരളത്തിന്റെ കാർഷിക–-വ്യാപാര–-ടൂറിസം മേഖലകളുടെ കുതിച്ചുചാട്ടത്തിനും വഴിയൊരുക്കുന്നതാണ് തുരങ്കപാത. കഴിഞ്ഞ സെപ്‌തംബറിൽ പ്രവൃത്തി ടെൻഡറായതാണ്‌. 2043.74 കോടി രൂപയാണ്‌ പ്രതീക്ഷിത ചെലവ്‌. ഭോപാൽ ആസ്ഥാനമായ ദിലീപ്‌ ബിൽഡ്‌കോണാണ്‌ തുരങ്കനിർമാണം കരാർ എടുത്തത്‌. ഇരുവഴിഞ്ഞിപ്പുഴയ്‌ക്ക്‌ കുറുകെ പാലവും അപ്രോച്ച്‌ റോഡും നർമിക്കാനുള്ള കരാർ കൊൽക്കത്ത ആസ്ഥാനമായ റോയൽ…

Read More

ഐസിയു പീഡനക്കേസ്; പ്രതിയായ അറ്റൻഡറെ പിരിച്ചുവിട്ടു

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതിയെ പിരിച്ചുവിട്ടു. പ്രതിയായ അറ്റന്‍ഡര്‍ എഎം ശശീന്ദ്രനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇയാളെ പിരിച്ചു വിടാനുള്ള ശുപാർശ മെഡിക്കൽ കോളേജ് ഭരണ നിർവഹണ വിഭാഗം ശുപാർശ നൽകിയിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മെഡിക്കൽ കോളേജിലെ ഭരണനിർവഹണവിഭാഗം (ഇ-9) പ്രതിയെ ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള ശുപാർശ ഉത്തരവ് പ്രിൻസിപ്പലിന് കൈമാറുകയും ഇതിൽ പ്രിൻസിപ്പൽ തീരുമാനമെടുത്ത് ഒപ്പിടുകയുമായിരുന്നു. പിരിച്ചുവിട്ട നടപടിയിൽ സംതൃപ്തി ഉണ്ടെന്ന് അതിജീവിത പറഞ്ഞു.

Read More

അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തിയ സംഭവം; കൂടുതൽ ശരീരഭാഗങ്ങളും ഉടലും കണ്ടെത്തി; തല ഇതുവരെ കണ്ടെത്തിയിട്ടില്ല

ബെംഗളൂരു : കൊരട്ഗെരെയിലും കൊളാലയിലും ശരീരഭാഗങ്ങൾ കണ്ടെത്തിയ കേസിൽ പോലീസിന്റെ തുടർച്ചയായ തിരച്ചിലിനു ശേഷം ശരീരഭാഗങ്ങളും ഉടലും കണ്ടെത്തി . വ്യാഴാഴ്ച (ഓഗസ്റ്റ് 07) ചിമ്പുഗനഹള്ളിയിലെ മുത്യാലമ്മ ക്ഷേത്രത്തിൽ നിന്ന് വെങ്കടപുരയിലേക്ക് മൃതദേഹത്തിന്റെ കൈകളും കുടലുകളും കണ്ടെത്തിയത്. ഇപ്പോൾ കൊരട്ഗെരെയിലെ സിദ്ധാർബെറ്റ് റോഡിൽ അഴുകിയ നിലയിൽ മൃതദേഹവും കണ്ടെത്തി. മൃതദേഹത്തിന്റെ തല ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് ഗ്രാമത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സിദ്ധാർബെറ്റ് റോഡിന് സമീപമാണ് കാലുകൾ കണ്ടെത്തിയത്. ഭാഗങ്ങൾ മൃതദേഹത്തിൽ ഘടിപ്പിക്കാൻ ഉപയോഗിച്ച ക്ലിപ്പ് കണ്ടെത്തി. ഇതോടെ കണ്ടെത്തിയ ശരീരഭാഗങ്ങൾ ഒരു സ്ത്രീയുടേതാണെന്ന…

Read More

പാർക്കിങിനെ ചൊല്ലി തർക്കം; നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊന്നു

നടി ഹുമ ഖുറേഷിയുടെ ബന്ധുവായ ആസിഫ് ഖുറേഷി എന്നയാളെ ദില്ലിയിൽവെച്ച് കുത്തിക്കൊന്നു. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 19 വയസ്സും 18 വയസ്സുമുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ദില്ലിയിലെ നിസാമുദ്ദീനിലാണ് സംഭവം നടന്നത്. വീടിന് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടർ മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആസിഫും പ്രതികളും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തർക്കം രൂക്ഷമായതോടെ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആസിഫിനെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ആസിഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം…

Read More

മോഷണത്തിനിടെ മൊബൈല്‍ഫോണ്‍ ഭണ്ഡാരത്തില്‍ വീണു; കള്ളന്‍ പിടിയില്‍

കൊച്ചി: മോഷണ ശ്രമത്തിനിടെ അബദ്ധത്തില്‍ ആളുടെ മൊബൈല്‍ ഫോണ്‍ ഭണ്ഡാരത്തിലേക്ക് വീണു. ഫോണെടുക്കാന്‍ തൂമ്പ ഉപയോഗിച്ച് ഭണ്ഡാരം തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് നാട്ടുകാരെത്തിയതോടെ മോഷ്ടാവ് പിടിയിലായി. ആരക്കുഴ സെയ്ന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയിലാണ് സംഭവം. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം സ്വദേശി മുരളി (46) ആണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കാന്തം ഉപയോഗിച്ച് മലേക്കുരിശുപള്ളിയുടെ താഴെയും പള്ളിയുടെ മുന്‍ഭാഗത്തുമുള്ള ഭണ്ഡാരങ്ങളില്‍ നിന്നും പണം കവര്‍ന്നത്

Read More

ബെംഗളൂരുവിൽ നിന്നുള്ള തന്റെ സുഹൃത്തിനൊപ്പം കന്നഡ കവിത ആലപിക്കുന്ന റഷ്യൻ പെൺകുട്ടി; വിഡിയോ ഏറ്റെടുത്ത് നെറ്റിസെൻസ്

ബെംഗളൂരു: ഇന്ത്യയിലേക്ക് വരുന്ന നിരവധി വിദേശികൾ ഇന്ത്യൻ സംസ്കാരവും ആചാരങ്ങളും പിന്തുടരുന്നതിനൊപ്പം ഭാഷകൾ പഠിക്കുന്നു . ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട ഒരു വീഡിയോ കർണാടകയിലും വൈറലായിട്ടുണ്ട്. കന്നഡ ഗാനങ്ങൾ ആലപിക്കുക, കന്നഡ സംസാരിക്കുക, അത് പഠിക്കാൻ താൽപ്പര്യം കാണിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ വൈറലായിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ ഒരു വീഡിയോ വൈറലായിട്ടുണ്ട്, ഈ വീഡിയോ കന്നഡക്കാരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ബാംഗ്ലൂരിൽ, ഒരു റഷ്യൻ പെൺകുട്ടിയും അവളുടെ ഇന്ത്യൻ സുഹൃത്തും സൈക്കിൾ ചവിട്ടി ഒരു കന്നഡ കവിത ആലപിക്കുന്നു. അത് കന്നഡക്കാരുടെ ഹൃദയങ്ങളെ സ്പർശിച്ചു. ഈ റഷ്യൻ…

Read More

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ അനുവദിച്ച 10 ലക്ഷം രൂപ കൈമാറി

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ മന്ത്രി വി.എൻ. വാസവൻ തലയോലപ്പറമ്പിലെ വീട്ടിലെത്തി ധനസഹായം കൈമാറി . വാക്ക് പാലിച്ചതിന്റെ സന്തോഷത്തിലാണ് മന്ത്രി വാസവനും ;സ്ഥലം എം എൽ എ സി കെ ആശയും.അപകടത്തിൽ പെട്ട മരിച്ച ബിന്ദുവിന്റെ ദൈന്യ ജീവിതം ഓൺലൈൻ മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്നപ്പോൾ അന്ന് മന്ത്രി ആ വീട്ടുകാരെ സർക്കാർ സംരക്ഷിക്കും എന്ന് ഉറപ്പ് നൽകിയിരുന്നു .

Read More

മലയാളി ദമ്പതിമാരുടെ സ്വർണം മോഷ്ടിച്ച് മുങ്ങിയ ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു : കോഴിക്കോട് സ്വദേശികളും മൈസൂരിലെ ബന്നിമണ്ഡപിലെ എസ്എസ് നഗറിലെ താമസക്കാരുമായ മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ രണ്ട് ഡ്രൈവർമാരെ ബേഗൂർ പോലീസ് അറസ്റ്റ് ചെയ്തു. ജയറാം- ശില്പ ദമ്പതിമാരുടെ സ്വർണമാണ് ഒരാഴ്ച മുൻപ് മോഷണം പോയത്. നാട്ടിലേക്ക് പോകുന്നതിനിടെ സ്വർണം വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനാൽ ദമ്പതിമാർ സ്വർണാഭരണങ്ങൾ ബാഗിൽ കരുതിയതാണ് അപകടമായത് . ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു ദേവലാപുരയിലെ ഗിരീഷ് (38) എന്നിവരാണ് പിടിയിലായത്. ദമ്പതിമാർക്ക് കോഴിക്കോട് പോകേണ്ടതിനാൽ ഇവരുടെ കാർ ഓടിക്കാനായാണ് ഇരുവരേയും…

Read More

വീട്ടിലെ കുളങ്ങളിൽ മാംസം തിന്നുന്ന മീനുകൾ; അക്കൗണ്ടിൽ കോടികൾ: സൗമ്യനെന്നു തോന്നുമെങ്കിലും പകതോന്നിയാൽ പലവഴികളിലൂടെ ആക്രമിക്കുന്ന സ്വഭാവം; ദുരൂഹം സെബാസ്റ്റ്യൻ!

ആലപ്പുഴ: മൂന്നു സ്ത്രീകളെ കാണാതായ കേസുകളിൽ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്റെ (65) ജീവിതവും വീടുമെല്ലാം അടിമുടി ദുരൂഹത നിറഞ്ഞത്. ബ്രോക്കർ ജോലിയും സ്ഥിരം യാത്രകളും ലോഡ്ജുകളിൽ താമസവും പതിവാക്കിയ ആളാണ് സെബാസ്റ്റ്യൻ. ദിവസങ്ങൾ കൂടുമ്പോഴാണ് വീട്ടിലെത്താറുള്ളത്. വീടിനോടു ചേർന്ന രണ്ടരയേക്കർ സ്ഥലത്ത് ഇയാൾ കൃഷി ചെയ്തിരുന്നില്ല. വനം പോലെ കാടുകയറിയ സ്ഥലത്തിനു നടുക്കുള്ള വീടും എന്നും ദുരൂഹതകൾ നിറഞ്ഞതാണ്. കുളങ്ങളിൽ മാംസം തിന്നുന്ന പിരാന, ആഫ്രിക്കൻ മുഷി തുടങ്ങിയ മീനുകളെ ഇയാൾ വളർത്തിയിരുന്നു. നാട്ടിലെ അമ്മാവൻ എന്നാണ് ഇയാൾ അറിയപ്പെട്ടത്. സൗമ്യനെന്നു തോന്നുമെങ്കിലും…

Read More