ആംബുലൻസ് വീട്ടിലെത്താൻ വിസമ്മതിച്ചു; ആശുപത്രിയിൽപ്പോകാൻ കർഷകൻ ഭാര്യയെ തോളിലേറ്റി നടന്നു

ബെംഗളൂരു : തകർന്നുകിടക്കുന്ന റോഡിലൂടെ വീട്ടിലേക്ക് ആംബുലൻസ് കടന്നുവരാത്തതിനെത്തുടർന്ന് ഭാര്യയെ ആശുപത്രിയിലേക്കുകൊണ്ടുപോകാൻ കർഷകന് തോളിൽ ചുമക്കേണ്ടിവന്നു. ബെളഗാവി ചിക്കൊടിക്കടുത്തുള്ള ആഡലട്ടിയിലാണ് സംഭവം. ഗ്രാമത്തിൽ താമസിക്കുന്ന ഭീംശങ്കർ നായകിനാണ് വീട്ടിൽ പ്രസവിച്ച ഭാര്യ ശില്പ നായകിനെ ആംബുലൻസെത്തുന്ന റോഡുവരെ തോളിൽ ചുമക്കേണ്ടിവന്നത്. ഭാര്യക്ക് പ്രസവമടുത്തതോടെ ഭീംശങ്കർ ആംബുലൻസ് ലഭിക്കാനുള്ള നമ്പറായ 108-ൽ വിളിച്ചിരുന്നു. പക്ഷേ, ഇവരുടെ വീടിരിക്കുന്നസ്ഥലത്തേക്ക് ആംബുലൻസ് കൊണ്ടുവരാൻ ഡ്രൈവർ തയ്യാറായില്ല. വാഹനം ഓടിക്കാൻകഴിയാത്തനിലയിൽ തകർന്ന്‌ ചെളിക്കുണ്ടായിക്കിടക്കുകയാണ് റോഡ്. ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകിയതോടെ ഭാര്യ വീട്ടിൽ പ്രസവിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ ഭാര്യയെയും കുഞ്ഞിനെയും…

Read More

യുവതിയുടെ വായിൽ ഇലക്‌ട്രിക് ഡിറ്റനേറ്റർ വെച്ച് പൊട്ടിച്ച് കൊലപ്പെടുത്തിയ സംഭവം; കേരള പോലീസ് കർണാടകയില്‍ എത്തി പ്രതിയെ ചോദ്യംചെയ്തു

ബെംഗളൂരു : ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കേരള പോലീസ് കർണാടകയിലെത്തി പ്രതിയെ ചോദ്യം ചെയ്തു. കണ്ണൂർ ജില്ലയിൽ ഇരിക്കൂറിലെ പുള്ളിവേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിനു സമീപം കെ.സി. സുമയുടെ മകൻ സുഭാഷിന്റെ ഭാര്യ ദർശിതയെ (23) ആണ് കർണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജിൽ ഞായറാഴ്ച വൈകീട്ട് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സംഭവത്തിൽ ആൺസുഹൃത്ത് കർണാടക പെരിയപ്പട്ടണം സ്വദേശി സിദ്ധരാജുവിനെ (28) സാലിഗ്രാമം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഭാഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇരിക്കൂറിലെ ഭർത്താവിന്റെ വീട്ടിൽനിന്ന് 30 പവനും അഞ്ച്…

Read More

ബ്യൂട്ടി പാർലറുകൾക്കും സലൂൺ സെന്ററുകൾക്കും കർശന നിയമങ്ങൾ: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ ഒരുങ്ങി ആരോഗ്യ വകുപ്പ്

ബെംഗളൂരു: നിരവധി സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും ലൈസൻസില്ലാത്ത ആളുകൾ ജോലി ചെയ്യുന്നുണ്ട് . ഫേഷ്യൽ ഉൾപ്പെടെ നിരവധി ചർമ്മ സംബന്ധമായ ചികിത്സകളാണ് ആളുകൾക്ക് ഇവരിൽ നിന്നും ലഭിക്കുന്നത് . ചില ബ്യൂട്ടി പാർലറുകൾ ദോഷകരമായ സ്റ്റിറോയിഡ് അധിഷ്ഠിത മരുന്നുകൾ, ക്രീമുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ ഉപയോഗിക്കുകയും ആളുകളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നു. സലൂൺ സെന്ററുകളിൽ വൈദ്യചികിത്സ നടത്തുകയും ആളുകളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നു. എംബിബിഎസ് പ്രാക്ടീസ് ചെയ്യാതെ ചിലരാണ് ബ്യൂട്ടി ക്ലിനിക്കുകളിൽ കെമിക്കൽ ചികിത്സകൾ നൽകുന്നത്. എംഡി, ഡിഎൻബി, ഡിവിഎൽ, ഡിഡിവി, പ്ലാസ്റ്റിക് സർജറി,…

Read More

മുല്ലപ്പൂവ് ഒരു കിലോ 3800 രൂപ; വിനായകചതുർഥി യോടനുബന്ധിച്ച് പഴം, പൂക്കൾ വില ഉയർന്നു

ബെംഗളൂരു : വിനായകചതുർഥി അടുത്തതോടെ നഗരത്തിൽ പഴങ്ങൾക്കും പൂക്കൾക്കും വില കുതിച്ചുയർന്നു. പൂജകൾക്കും അലങ്കാരങ്ങൾക്കുമായി ആളുകൾ വൻതോതിൽ പൂക്കൾ വാങ്ങാൻ എത്തിയതോടെയാണ് വില ഉയർന്നത്. ആവശ്യക്കാർ വർധിച്ചതിന് ഒപ്പം ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കളുടെ വരവ് കുറഞ്ഞതും വില വർധിക്കുന്നതിന് കാരണമായി. ഉത്സവകാലങ്ങളിൽ ഇത്തരത്തിൽ വില കുതിച്ചുയരുന്നത് പതിവാണ്. മുല്ലപ്പൂവ് ഒരു കിലോയുടെ വില 3800 രൂപയാണ്. 10 ഗ്രാം മുല്ലപ്പൂവ് കിട്ടാൻ 50 രൂപവരെ നൽകണം. മുല്ലപ്പൂവിന്റെ ഈ വർഷത്തെ ഏറ്റവും കൂടിയ വിലയാണിത്. ട്യൂബ് റോസിന് കഴിഞ്ഞ ആഴ്ചവരെ 120-150 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത്…

Read More

ബെംഗളൂരുവിൽ മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും നിരോധിച്ചു

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച  (ഓഗസ്റ്റ് 27) ബെംഗളൂരു ബിബിഎംപി പരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതും മാംസ വിൽപ്പനയും നിരോധിച്ചിരിക്കുന്നു. 2025-08-27 ബുധനാഴ്ച നടക്കുന്ന ഗണേശ ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച്, അറവുശാലകളിൽ മൃഗങ്ങളെ കൊല്ലുന്നതും ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെയിലെ വിൽപ്പനശാലകളിൽ മാംസ വിൽപ്പനയും പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്ന് ബിബിഎംപിയുടെ മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ പറഞ്ഞു.

Read More

യെല്ലോ ലൈനിൽ പുതുതായി തുറന്ന റാഗിഗുഡ്ഡ സ്റ്റേഷനിലെ മെട്രോ ട്രാക്കിൽ വീണ് സുരക്ഷാ ജീവനക്കാരൻ

ബെംഗളൂരു: യെല്ലോ ലൈനിൽ പുതുതായി തുറന്ന റാഗിഗുഡ്ഡ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അബദ്ധത്തിൽ മെട്രോ ട്രാക്കിലേക്ക് വീണു. ഓഗസ്റ്റ് 25 ന് രാവിലെ 11.10 ഓടെയാണ് സംഭവം. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലായിരുന്ന ഗാർഡ് വൈദ്യുതീകരിച്ച ട്രാക്കിലേക്ക് വഴുതി വീഴുകയായിരുന്നു. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലായിരുന്ന മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉടൻ തന്നെ എമർജൻസി ട്രിപ്പ് സ്വിച്ച് (ഇടിഎസ്) പ്രവർത്തനക്ഷമമാക്കി, ട്രാക്കിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. വീണുപോയ ഗാർഡിനെ പ്ലാറ്റ്‌ഫോമിലേക്ക്…

Read More

ജാതിസെൻസസിൽ കുടുംബങ്ങളെ കണ്ടെത്താൻ വോട്ടർപട്ടികയ്ക്കുപകരം വൈദ്യുതി ഉപഭോക്താക്കളുടെ പട്ടിക ഉപയോഗിക്കാൻ ആലോചന

ബെംഗളൂരു : കർണാടകത്തിലെ ജാതിസെൻസസിൽ കുടുംബങ്ങളെ കണ്ടെത്താൻ വോട്ടർപട്ടികയ്ക്കുപകരം വൈദ്യുതി ഉപഭോക്താക്കളുടെ പട്ടിക ഉപയോഗിക്കാൻ പിന്നാക്ക വിഭാഗ കമ്മിഷൻ ആലോചന. തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ ആരോപിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്. ഗാർഹിക വൈദ്യുതി കണക്‌ഷനുകളെ അടിസ്ഥാനപ്പെടുത്തി പട്ടിക തയ്യാറാക്കി അതുപയോഗിച്ച് വീടുകളിൽ സർവേ നടത്താനാണ് ആലോചിക്കുന്നത്. 2015-ലെ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് ആദ്യം ജാതി സെൻസസ് നടത്തിയത്. അന്ന് 2011-ലെ സെൻസസ് വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടികയും അടിസ്ഥാനമാക്കിയായിരുന്നു സർവേ. പത്ത് വർഷം പിന്നിട്ടതിനാൽ ഈ കണക്കുകൾ പഴയതായി മാറിയതിനാലാണ് സർക്കാർ പുതിയ ജാതി…

Read More

ചാമുണ്ഡികുന്നിൽ വീണ്ടും പുള്ളിപ്പുലി;

ബെംഗളൂരു : മൈസൂരുവിലെ ചാമുണ്ഡിക്കുന്നിൽ വീണ്ടും പുള്ളിപ്പുലിയെത്തി. വെള്ളിയാഴ്ച രാത്രി കുന്നിൽ പുലിയെത്തിയ വീഡിയോദൃശ്യം സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. ഈ മാസം ഇത് രണ്ടാംതവണയാണ് പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ടതായി ആളുകൾ പറയുന്നത്. വനപാതയ്ക്ക് സമീപമുള്ള ഒരു കലുങ്കിൽ പുള്ളിപ്പുലി ഇരിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. ഒരു വാഹനയാത്രികൻ മൊബൈലിൽ പകർത്തിയ ചിത്രമാണിത്. ചാമുണ്ഡിക്കുന്നിൽ നാലുപുള്ളിപ്പുലികളുണ്ടെന്ന് റീജണൽ ഫോറസ്റ്റ് ഓഫീസർ പി. ശ്രീനിവാസ് പറഞ്ഞു. ഈ മാസം ആദ്യം, വനമേഖലയുടെ അരികിലുള്ള ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ ഒരു പുള്ളിപ്പുലി പതിഞ്ഞിരുന്നു. .

Read More

നിയമസഭയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു പിന്നാലെ ആർഎസ്എസ് ഗീതം പാടി കോൺഗ്രസ് എംഎൽ

ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു പിന്നാലെ ആർഎസ്എസ് ഗീതം പാടി കോൺഗ്രസ് എംഎൽഎയും. നിയമസഭയിൽ ആർഎസ്എസ് ഗാനം പാടിയ ശിവകുമാറിന്റെ നടപടിയിൽ തെറ്റില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച എച്ച്.ഡി. രംഗനാഥ് എംഎൽഎ, ഇതിനൊപ്പം പാട്ടുമൂളുകയായിരുന്നു. ശിവകുമാർ പാടിയ ഗാനത്തിന്റെ ആദ്യവരികൾ മൂളിയ എംഎൽഎ നല്ല അർഥമുള്ള പാട്ടാണെന്നും പറഞ്ഞു. ജന്മനാടിനെ ആദരിക്കണമെന്ന വരികളടങ്ങിയ ഗാനം പാടുന്നതിൽ എന്താണ് തെറ്റെന്നും രംഗനാഥ് ചോദിച്ചു. കഴിഞ്ഞദിവസം നിയമസഭയിൽ ചർച്ചയ്ക്കിടെയിലാണ് ശിവകുമാർ ആർഎസ്എസ് ഗാനം ആലപിച്ചത്. ഇതിൽ പാർട്ടിക്കുള്ളിൽനിന്നുതന്നെ എതിർപ്പ് ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗാനത്തെ പുകഴ്ത്തി…

Read More

കെ.ആർ. മാർക്കറ്റിന് സമീപം ബിഎംടിസി ബസ് ഇടിച്ച് പത്ത് വയസ്സുകാരൻ മരിച്ചു.

ബെംഗളൂരു: നഗരത്തിൽ ബിഎംടിസി ബസ് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. നഗരത്തിൽ ബിഎംടിസി ബസ് ഇടിച്ചുകയറി പത്ത് വയസ്സുള്ള ആൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കെ.ആർ. മാർക്കറ്റിന് സമീപമാണ് അപകടം. അപകടസമയത്ത് അച്ഛനോടൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു കുട്ടി. ക്ഷേത്ര പൂജാരി ദിലീപ് കുമാറിന്റെ മകൻ ശബരീഷ് (10) ആണ് മരിച്ച കുട്ടി. പാല്യയിൽ താമസിക്കുന്ന ജി.എം. പൂജാരി ദിലീപ് കുമാർ മകൻ ശബരീഷിനൊപ്പം മകനോടൊപ്പം കെ.ആർ. മാർക്കറ്റിലേക്ക് പോയിരുന്നു. ഈ സമയത്ത് ഒരു ബി.എം.ടി.സി ബസ് ബസിൽ ഇടിച്ചു. ഇതിനിടയിൽ മകൻ ശബരീഷ്…

Read More