ബെംഗളൂരു: കർണാടകയിൽ , 18 വയസ്സിന് മുമ്പ് ഗർഭിണികളാകുന്നവരുടെ എണ്ണം റെക്കോർഡ് ഉയരത്തിലേക്ക് വർദ്ധിച്ചു. അതിനാൽ, ഈ വിഷയത്തിൽ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ബെംഗളൂരു അർബനിൽ 8891 എണ്ണം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് നൽകുന്ന സ്ഥിതിവിവരക്കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ബെംഗളൂരുവിലും കൗമാര ഗർഭധാരണവും വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് 22,000 കൗമാര ഗർഭധാരണ കേസുകളും ബെംഗളൂരു അർബനിൽ 8,891 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കർണാടകയിലുടനീളം 3,36,000-ത്തിലധികം കൗമാര ഗർഭധാരണ കേസുകളാണ് റിപ്പോർട്ട്…
Read MoreMonth: August 2025
‘ഒരു കിലോമീറ്ററിന് 425 രൂപ’: ‘ഞെട്ടിപ്പിക്കുന്ന’ ഓട്ടോ നിരക്കിക്ക് ബെംഗളൂരു നിവാസികൾക്കിടയിൽ ചർച്ചയാകുന്നു
ബെംഗളൂരു : ബെംഗളൂരുവിലെ യാത്രക്കാരനോട് രു കിലോമീറ്റർ ദൂരം യാത്രചെയ്യുന്നതിന് ഉബർ ഓട്ടോറിക്ഷയിൽ ആവശ്യപ്പെട്ടത് 425 രൂപ എന്ന് ആരോപണം. രാത്രിയിൽ നല്ല മഴയുള്ള സമയത്ത് മൊബൈൽ ആപ്ലിക്കേഷൻ മുഖേന ഓട്ടോ ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഈ നിരക്കാണ് കണ്ടത്. കഴുത്തറപ്പൻ നിരക്ക് കണ്ടതോടെ യാത്രക്കാർ കൈവശമുണ്ടായിരുന്ന കുട നിവർത്തി ഒരു കിലോമീറ്റർ നടന്നുവെന്നും ഇദ്ദേഹത്തിന്റെ സുഹൃത്ത് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറയുന്നു. ഈ നിരക്ക് കാണിക്കുന്ന ആപ്ലിക്കേഷന്റെ സ്ക്രീൻ ഷോർട്ടും സന്ദേശത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. മഴയത്ത് ബെംഗളൂരുവിലെ റോഡുകളുടെ സ്ഥിതി പരിഗണിക്കുമ്പോൾ ഇതിൽ…
Read Moreജാസ്മിൻ ജാഫറിന്റെ റീൽസ് ചിത്രീകരണം; ഗുരുവായൂർ ക്ഷേത്ര കുളത്തിൽ നാളെ ശുദ്ധികർമ്മം; ഗുരുവായൂർ ക്ഷേത്ര കുളത്തിൽ നാളെ ശുദ്ധികർമ്മം
കൊച്ചി : ജാസ്മിൻ ജാഫറിന്റെ റീൽസ് ചിത്രീകരിച്ചതിനെ തുടർന്ന് നാളെ ഗുരുവായൂർ ക്ഷേത്ര കുളത്തിൽ ശുദ്ധികർമ്മം നടത്തും. ക്ഷേത്രത്തിന്റെ ആചാരങ്ങൾക്ക് എതിരാണെന്ന് ചൂണ്ടികാണിച്ചാണ് നടപടി. നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കും
Read Moreജെസി റോഡിൽ 5 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം,
ബെംഗളൂരു : ജെ.സി. റോഡിൽ ഇന്ന് (ഓഗസ്റ്റ് 25) മുതൽ ഓഗസ്റ്റ് 30 വരെ ഹെവി വാഹനങ്ങൾ, ബസുകൾ തുടങ്ങിയവയുടെ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നthayi ഗതാഗത മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജെ.സി. റോഡിൽ റോഡ് പണി നടക്കുകയാണ് . ഇതുമൂലം ഇതിലൂടെ ദിവസവും യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ ബുദ്ധിമുട്ടുകൾ നേരിടുkayaan . ജെ.സി. റോഡിൽ നിലവിൽ വൈറ്റ് ടാപ്പിംഗ് ജോലികളാണ് നടക്കുന്നത് . ബെംഗളൂരു വെസ്റ്റ് സോൺ ട്രാഫിക് പോലീസ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വൈറ്റ് ടോപ്പിംഗ് ജോലികൾ കാരണം, ജെ.സി. റോഡിലൂടെയുള്ള…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കൾക്ക് പത്തുവർഷം കഠിനതടവ്
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ ചിക്കമഗളൂരു പോക്സോകോടതി പത്തുവർഷം കഠിനതടവിന് ശിക്ഷിച്ചു. കടൂർ സ്വദേശികളായ കിരൺ നായക് (21), അഭിഷേക് നായിക് (23) എന്നിവരെയാണ് ശിക്ഷിച്ചത്. പെൺകുട്ടിയെ ബലാത്സംഗംചെയ്തതിന് 2023 നവംബറിലാണ് കടൂർ പോലീസ് ഇവരുടെ പേരിൽ പോക്സോനിയമപ്രകാരം കേസെടുത്തത്. കടൂർ സിഐ കെ.ആർ. ശിവകുമാറാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കിരൺ നായകിന് 41,000 രൂപയും അഭിഷേക് നായകിന് 11,000 രൂപയും പിഴചുമത്തി. കൂടാതെ, പെൺകുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.
Read Moreഅനധികൃത ഖനനത്തിൽ സർക്കാരിന് നഷ്ടമായ 80,000 കോടി തിരിച്ച് പിടിക്കാൻ നടപടി തുടങ്ങി
ബെംഗളൂരു : അനധികൃത ഇരുമ്പയിര് ഖനനത്തിൽ കർണാടക സർക്കാരിന് ഇതുവരെ 80,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്ക്. ഈ തുക തിരിച്ചുപിടിക്കാൻ സർക്കാർ നടപടി തുടങ്ങി. റിക്കവറി കമ്മിഷണറെ നിയമിക്കാനാണ് നീക്കം. ഇതിനുള്ള ബിൽ നിയമനിർമാണ സഭയിൽ അവതരിപ്പിച്ചുകൊണ്ട് നിയമ പാർലമെന്ററി കാര്യമന്ത്രി എച്ച്.കെ. പാട്ടീലാണ് സർക്കാരിനുണ്ടായ നഷ്ടത്തിന്റെ കണക്ക് വെളിപ്പെടുത്തിയത്. 2006 മുതൽ 2011 വരെ സംസ്ഥാനത്ത് വ്യാപകമായ രീതിയിൽ അനധികൃത ഖനനം നടന്നതായാണ് സർക്കാർ വ്യക്തമാക്കുന്നത്. 20 കോടി ടൺ ഇരുമ്പയിരെങ്കിലും അനധികൃതമായി കുഴിച്ചെടുത്ത് കടത്തിക്കൊണ്ടുപോയിട്ടുണ്ട്. 111 കമ്പനികൾ അനധികൃത ഖനനത്തിൽ…
Read Moreവെള്ളപ്പൊക്കം; 15 പാലങ്ങൾ വെള്ളത്തിനടിയിൽ; ഗതാഗതം പൂർണമായും സ്തംഭിച്ചു
ബെംഗളൂരു: മഹാരാഷ്ട്രയിലെ കനത്തമഴയെത്തുടർന്ന് ബെളഗാവി ജില്ലയിലെ കൃഷ്ണാനദിയിൽ നീരൊഴുക്ക് ഉയർന്നു. മഹാരാഷ്ട്രയിലെ വിവിധ ജലസംഭരണികളിൽനിന്നും ദൂത്ഗംഗ നദിയിൽനിന്നും 2.60 ലക്ഷം ക്യുസെക്സ് വെള്ളം കൃഷ്ണാനദിയിൽ ഒഴുകിയെത്തുന്നുണ്ട്. ഇതോടെ, ബെളഗാവി ജില്ലയിലെ നിപ്പാനി, ചിക്കോടി, കഗാവദ് താലൂക്കുകളിലെ 15 പാലങ്ങൾ വെള്ളത്തിനടിയിലായി. ഈ താലൂക്കുകളിൽ ശനിയാഴ്ച ഗതാഗതം പൂർണമായും സ്തംഭിച്ചു. മുൻകരുതലിന്റെ ഭാഗമായി 500-ലധികം ആളുകളെ നിപ്പാനി, അത്താണി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കഴിഞ്ഞ ഒരാഴ്ചയുണ്ടായ കനത്തമഴയിൽ ജില്ലയിൽ വ്യാപകനാശമാണ് റിപ്പോർട്ട് ചെയ്തത്.
Read Moreകെ.എസ്.ആർ.ടി.സിയിൽ ലോങ് റൂട്ട് ഡ്യൂട്ടി ലഭിക്കാൻ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ, ഫോൺ പേ വഴി കൈക്കൂലി വാങ്ങിയതെയി കണ്ടെത്തി
ബെംഗളൂരു: കെഎസ്ആർടിസിയും കൈക്കൂലി വാങ്ങിയിതായി കണ്ടെത്തി. ഗൂഗിൾ പേ, ഫോൺ പേ എന്നിവയിലൂടെയാണ് കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളാണ് ലഭിച്ചിട്ടുള്ളത്. കെഎസ്ആർടിസി ഡിപ്പോകളിൽ കൈക്കൂലി നൽകിയാൽ മാത്രമേ നല്ല ഡ്യൂട്ടി സംവിധാനം നടപ്പിലാക്കൂ, കൂടാതെ ഈ പണത്തിന്റെ ഒരു പങ്ക് മുതിർന്ന ഉദ്യോഗസ്ഥർക്കും ലഭിക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവുമുണ്ട്. കെഎസ്ആർടിസി ഡിപ്പോ -1 ൽ ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ, കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ഏകദേശം 100 ബസുകളുണ്ട് . . ഇതുമൂലം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആയിരക്കണക്കിന് രൂപയുടെ അലവൻസുകളും ഒടിയും ലഭിക്കും. ഇത്…
Read Moreരാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നടപടിയെടുത്ത് പാര്‍ട്ടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഭീതിയിൽ രാജിയില്ലെന്നും സസ്പെന്‍ഷനിൽ ഒതുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാൻ സാധ്യതയില്ല. അവധിയെടുക്കാൻ നിർദ്ദേശിച്ചേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളിൽ നിന്നും സൂചനയുണ്ട്. ആരോപണം പുറത്തു വന്നതിനെ തുടര്‍ന്ന്…
Read Moreബലാത്സംഗ കേസിൽ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: ബലാത്സംഗ കേസിൽ റാപ്പര്‍ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതൽ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷക സമയം നീട്ടി ചോദിച്ചതിനെത്തുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്. യുവ ഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് വേടനെതിരെ കേസ് എടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ ഇവരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുന്നാണ് പരാതി. ഇൻസ്റ്റാഗ്രാമിലൂടെയാണ് വേടൻ യുവ ഡോക്ടറെ പരിചയപ്പെട്ടത്. തുടർന്ന് കോഴിക്കോടുള്ള ഡോക്ടറുടെ വീട്ടിലെത്തി ബലാൽസംഗം…
Read More