കണ്ണൂരിലെ വീട്ടിൽ നിന്ന് 30 പവൻ കവർന്ന യുവതിയെ മൈസൂരുവിൽ സ്ഫോടക വസ്തു വായിൽ തിരുകി പൊട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ

കണ്ണൂർ: കല്ല്യാട്ടെ മോഷണക്കേസിൽ വഴിത്തിരിവ്. മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടുടമയായ സുമതയുടെ മകന്‍ സുഭാഷിന്‍റെ ഭാര്യ ദർശിതയാണ് കൊല്ലപ്പെട്ടത്. ദർശിതയുടെ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. 30 പവൻ സ്വർണവും 4 ലക്ഷം രൂപയുമാണ് കല്യാട്ടെ വീട്ടിൽ നിന്ന് കാണാതായത്. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദർഷിതയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോലിസ് നി​ഗമനം. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് ഉപയോ​ഗിച്ചതെന്നാണ് സൂചന. കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദർഷിതയുടെ സുഹൃത്ത്…

Read More

മണ്ഡ്യയിൽ ജ്വല്ലറി മോഷണത്തിന് സാക്ഷിയായ വയോധികനെ വെടിവച്ചു കൊന്ന പ്രതിയെ പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി

ബെംഗളൂരു : മണ്ഡ്യ ജില്ലയിൽ കിരുഗാവലുവിൽ ജൂവലറി മോഷണത്തിനിടെ ദൃക്‌സാക്ഷിയെ കൊന്നകേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. കിരുഗാവലു സ്വദേശിയായ കിരണിനെ (24) യാണ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 17 ന് കിരുഗവാലുവിലെ ഒരു ജൂവലറിയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് കിരണും സംഘവും ഷട്ടർ തുറന്ന് 110 ഗ്രാം സ്വർണവും രണ്ട് കിലോവെള്ളിയും കവർന്നു. സംഭവത്തിന് ജൂവലറിയുടെ അടുത്തുള്ള ഹോട്ടൽ ഉടമ മാഡപ്പ കുറ്റകൃത്യത്തിന് ദൃക്സാക്ഷിയായി. ഇതോടെ വെളിപ്പെടുത്തൽ ഭയന്ന് സംഘം സംഭവസ്ഥലത്ത്‌വെച്ച് ഇയാളെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.  

Read More

നിയമസഭയിൽ ഡി കെ ശിവകുമാർ ആലപിച്ച ആർ‌എസ്‌എസ് ദേശീയഗാന വീഡിയോ വൈറലാകുന്നു; പ്രോത്സാഹിപ്പിച്ച് ബിജെപി അംഗങ്ങൾ

ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സംസ്ഥാന നിയമസഭയ്ക്കുള്ളിൽ ആർ‌എസ്‌എസ് ദേശീയഗാനം ആലപിക്കുന്ന വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ചർച്ചകൾ സജീവമായി. വിവാദമായതോടെ, താൻ ജന്മനാ കോൺഗ്രസുകാരനാണെന്നും ഇനിയും കോൺഗ്രസിലേ നിൽക്കൂ എന്നുംപറഞ്ഞ് തലയൂരാനും ശ്രമം. ‘നമസ്തേ സദാ വത്സലേ മാതൃഭൂമി’ എന്ന ഗാനം പരമ്പരാഗതമായി ആർഎസ്എസ് ശാഖകളിൽ ആണ് ആലപിക്കുന്നത്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ, മുതിർന്ന കോൺഗ്രസ് നേതാവും സംസ്ഥാനത്തിന്റെ ബെംഗളൂരു വികസന മന്ത്രിയുമായ ശിവകുമാർ, സംസ്ഥാന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ദേശീയഗാനം ആലപിക്കുന്നതായി കാണാം. View this…

Read More

ഗതാഗത അറിയിപ്പുകൾ ഇനി മലയാളത്തിലും കേൾക്കാം

ഗൾഫിൽ ആളുകൾ സംസാരിക്കുമ്പോൾ മാത്രമല്ല, അറിയിപ്പുകളിലും പലയിടത്തും മലയാളം കേൾക്കാറുണ്ട്. ​ഗൾഫിലെ രാജ്യങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ താമസിക്കുന്നതിനാൽ പല ​ഗൾഫ് രാജ്യങ്ങളും ബഹുഭാഷ പദ്ധതി ആരംഭിച്ചു തുടങ്ങിയിരുന്നു. ഒമാനാണ് ആദ്യം ഈ സംരംഭം ആരംഭിച്ചത് 2011 ൽ ഒമാനിൽ അറിയിപ്പുകൾ നൽകാൻ മലയാളം, തമിഴ്, ഉറുദു, തെലു​ങ്ക് എന്നിവ ഉൾപ്പെടുത്തിയിരുന്നു. മൂന്ന് വർഷത്തിന് ശേഷം 2014 ൽ ഖത്തറിലും വിവിധ ഭാഷകൾ ഉൾപ്പെടുത്തി. അതിലും മലയാളവും ഹിന്ദിയും ഉൾപ്പെട്ടിരുന്നു. ഇനിമുതൽ ബഹ്റൈനിലും അറിയിപ്പുകൾ മലയാളത്തിൽ കേട്ടാൽ അത്ഭതുപ്പെടേണ്ട. പുതിയ വാർത്ത…

Read More

ഇനി പാർസിലും പടാപടാന്ന് എത്തും; രണ്ടുമാസത്തിനുള്ളിൽ വന്ദേഭാരത് പാഴ്‌സൽ തീവണ്ടി പുറത്തിറങ്ങും

വന്ദേഭാരത് പാഴ്സൽ തീവണ്ടി രണ്ടുമാസത്തിനുള്ളിൽ പുറത്തിറങ്ങും. സർവീസ് നടത്തുന്ന ചരക്ക് തീവണ്ടികളുടെ ശരാശരി വേഗം മണിക്കൂറിൽ 50 കിലോമീറ്റർ മാത്രമാണ്. ചരക്ക് ഗതാഗതത്തിന്റെ വേഗംകൂട്ടി ചുരുങ്ങിയ സമയത്തിനുള്ളിൽ സ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യം. വണ്ടിയുടെ പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്ററാണ്. ശരാശരി 90 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) അധികൃതർ അറിയിച്ചു. സംസ്കരിച്ച ഭക്ഷ്യസാധനങ്ങൾ കേടുവരാതെ കൊണ്ടുപോകാൻ ലക്ഷ്യമിട്ടാണ് വണ്ടി പുറത്തിറക്കുന്നത്. 264 ടൺ ചരക്ക് കൊണ്ടുപോകാൻ ശേഷിയുള്ള 16 കോച്ചുകളുള്ള പാഴ്സൽ തീവണ്ടിയാണ്…

Read More

പ്രജ്വലും ദർശനും ഒരേ ജയിലിൽ

ബെംഗളൂരു: ബലാത്സംഗ , കൊലപാതക കേസ് എന്നിവയിൽ ജയിലിലായ മുൻ എംപി പ്രജ്വൽ രേവണ്ണയും നടൻ ദർശനും ഒരേ ജയിലിലാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അവർക്ക് പരസ്പരം കാണാനും സംസാരിക്കാനും കഴിയുമെന്ന് കർണാടക ഹൈക്കോടതി അഭിഭാഷക സഹന ഗോപാൽ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെ, ഒരു സ്ത്രീയെ ആവർത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ എംപി പ്രജ്വൽ രേവണ്ണയും ചിത്രദുർഗയിലെ രേണുകസ്വാമിയുടെ കൊലപാതക കേസിൽ പ്രതിയായ നടൻ ദർശനും ഇപ്പോൾ ഒരേ ജയിലിലാണെന്ന് അദ്ദേഹം പറഞ്ഞു. പരപ്പന അഗ്രഹാരയിലാണ് അവർ, അതിനാൽ, അവർക്ക്…

Read More

ട്രാഫിക് പിഴ 50% കിഴിവ്; ആദ്യ ദിവസം ₹4.18 കോടി രൂപയുടെ പിഴ അടച്ച് വാഹനഉടമകൾ

ബെംഗളൂരു: നഗരത്തിലെ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കുന്നതിനുള്ള 50% കിഴിവ് കാലയളവിന്റെ ആദ്യ ദിവസമായ ശനിയാഴ്ച, 1,48,747 കേസുകൾ പരിഹരിച്ചു, ആകെ 4,18,20,500 രൂപ പിഴ അടച്ചതായി ട്രാഫിക് പോലീസ് പറഞ്ഞു. പോലീസ് വകുപ്പിന്റെ ട്രാഫിക് ഇ-ചലാനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പിഴയടയ്ക്കുന്നതിൽ ഇളവ് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു . തുടർന്ന് ഓഗസ്റ്റ് 23 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 12 വരെ ഇളവ് പ്രാബല്യത്തിലുണ്ടാകും, എന്നാൽ 2023 ഫെബ്രുവരി 11 വരെ രജിസ്റ്റർ ചെയ്ത കേസുകൾക്ക് മാത്രമേ…

Read More

തെരുവ് നായ്ക്കൾക്ക് പരിശീലനം നൽകാൻ പഥത്തിയിട്ട് ബിബിഎംപി!

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ എണ്ണം പരിധിവിട്ട് വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഇതിന് തടയിടുമെന്ന് കരുതിയിരുന്ന ബിബിഎംപി ഇന്ന് പുതിയൊരു പരീക്ഷണം നടത്താൻ നീക്കം. ഇത് നഗരവാസികളിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ബെംഗളൂരുവിലെ തെരുവ് നായ്ക്കൾക്ക് കോർപ്പറേഷൻ ഇപ്പോൾ തെരുവ് നായ്ക്കളെ പരിശീലിപ്പിക്കാൻ ഒരുങ്ങുകയാണ്. മനുഷ്യരെ ആക്രമിക്കുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ പരിശീലകരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ പോലീസ് ഡോഗ് ട്രെയിനർമാർ വഴി നായ്ക്കളെ നിരീക്ഷിക്കാനും ഉദ്ദേശിക്കുന്നു. തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ ഭക്ഷണം നൽകാനുള്ള മുനിസിപ്പാലിറ്റിയുടെ നീക്കത്തിനെതിരെ പൊതുജന രോഷം ഉയർന്നിരുന്നു. ഇപ്പോൾ, തെരുവ് നായ്ക്കൾ ആക്രമിക്കുന്ന സ്ഥലങ്ങൾ…

Read More

കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്ര ഇഡി അറസ്റ്റിൽ; ആറുകോടി രൂപയുടെ സ്വർണാഭരണങ്ങൾ പത്ത് കിലോഗ്രാം വെള്ളിയുമടക്കം പിടിച്ചെടുത്തു

ബെംഗളൂരു : ചൂതാട്ടക്കേസിൽ കർണാടക കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയെ ഇഡി അറസ്റ്റുചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ വകുപ്പാണ് ചുമത്തിയത്. കണക്കിൽപ്പെടുത്താതെ സൂക്ഷിച്ച ഒരുകോടിയുടെ വിദേശ കറൻസിയുൾപ്പെടെ 12 കോടി രൂപ പിടിച്ചെടുത്തതായും ഇഡി അറിയിച്ചു. ആറുകോടി രൂപയുടെ സ്വർണാഭരണങ്ങളും പത്ത് കിലോഗ്രാം വെള്ളി ഉരുപ്പടികളും നാല് വാഹനങ്ങളും കണ്ടെടുത്തു. 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ബാങ്ക് ലോക്കറുകളും മരവിപ്പിച്ചു. നൂറിന്റെ യുഎസ് ഡോളർ, പത്തിന്റെയും 20-ന്റെയും ബ്രിട്ടീഷ് പൗണ്ട്, 500-ന്റെ ദിർഹം, നൂറിന്റെയും അൻപതിന്റെയും യൂറോ എന്നിവയുടെ നോട്ടുകെട്ടുകൾ പിടിച്ചെടുത്തതിൽ ഉൾപ്പെടും. വീരേന്ദ്രയുമായും സഹോദരങ്ങളുമായും…

Read More

മൈസൂരു ദസറ സവാരിക്കായി ആനകൾ ഒരുങ്ങുന്നു: ദിവസേന പോഷകസമൃദ്ധമായ ഭക്ഷണവും എണ്ണതേച്ച് കുളിയും നിർബന്ധം !

മൈസൂരു: ആനകൾക്ക് ദിവസവും കിലോ കണക്കിന് പോഷകാഹാരവും എണ്ണതേച്ച് കുളിയും വിശ്രമമവും. ഇതിനുപുറമേ നടത്ത വ്യായാമവുമുണ്ട്. ദസറ ആന സംഘത്തെ പരിപാലിക്കുക എന്നത് തീർത്തും ശ്രമകരമായ കാര്യമാണ്. ഉയർന്നനിലവാരമുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം നിർബന്ധമാണ്. ആനകളെ ആരോഗ്യത്തോടെയും ശക്തരായും ആഘോഷങ്ങളിൽ പങ്കെടുക്കാൻ നന്നായി തയ്യാറാക്കി നിർത്തുന്നതിനായി വലിയഅളവിലും പോഷകമൂല്യമുള്ളതുമായ ഭക്ഷണസാധനങ്ങളാണ് ശേഖരിക്കേണ്ടത്. ദസറ ആഘോഷങ്ങളുടെ ഭാഗമായുള്ള ജംബൂ സവാരിക്ക് തയ്യാറായി നിർത്താനായി ആനകൾക്ക് പ്രത്യേക ഭക്ഷണക്രമമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ടൺ കണക്കിന് കാലിത്തീറ്റയും ധാന്യങ്ങളും സംഭരിച്ചിട്ടുണ്ട്. ഈ വർഷത്തെ സംഘത്തിൽ 10 കൊമ്പനാനകളും നാലുപിടിയാനകളുമാണുള്ളത്. ഭാരം,…

Read More