കണ്ണൂരിലെ വീട്ടിൽ നിന്ന് 30 പവൻ കവർന്ന യുവതിയെ മൈസൂരുവിൽ സ്ഫോടക വസ്തു വായിൽ തിരുകി പൊട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ

കണ്ണൂർ: കല്ല്യാട്ടെ മോഷണക്കേസിൽ വഴിത്തിരിവ്. മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

വീട്ടുടമയായ സുമതയുടെ മകന്‍ സുഭാഷിന്‍റെ ഭാര്യ ദർശിതയാണ് കൊല്ലപ്പെട്ടത്. ദർശിതയുടെ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. 30 പവൻ സ്വർണവും 4 ലക്ഷം രൂപയുമാണ് കല്യാട്ടെ വീട്ടിൽ നിന്ന് കാണാതായത്.

വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദർഷിതയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോലിസ് നി​ഗമനം.

  അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ല; എല്‍ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ

ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് ഉപയോ​ഗിച്ചതെന്നാണ് സൂചന. കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദർഷിതയുടെ സുഹൃത്ത് സിദ്ധരാജു കർണാടക പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് കാണാതായത്. സ്വർണവും പണവും നഷ്ടപ്പെട്ട ദിവസമാണ് ദർഷിത വീട്‌ പൂട്ടി കർണാടകയിലേക്ക് പോയത്. സ്വർണവും പണവും കവർന്നതിന് പിന്നിൽ ദർഷിതയും സുഹൃത്തുമെന്നാണ് പൊലീസിന്റെ സംശയം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാർ: അശാസ്ത്രീയ ഓട നിർമ്മാണം കാൽനടയാത്രക്കാർക്ക് കെണിയാകുന്നു; പരാതിയുമായി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി പിഷാരടി'; രാഹുലിന്റെ പാത പിന്തുടരുമെന്നും പ്രഖ്യാപനം; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ
[masterslider id="10"]

Related posts

Click Here to Follow Us