ഗതാഗത അറിയിപ്പുകൾ ഇനി മലയാളത്തിലും കേൾക്കാം

ഗൾഫിൽ ആളുകൾ സംസാരിക്കുമ്പോൾ മാത്രമല്ല, അറിയിപ്പുകളിലും പലയിടത്തും മലയാളം കേൾക്കാറുണ്ട്.

​ഗൾഫിലെ രാജ്യങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ താമസിക്കുന്നതിനാൽ പല ​ഗൾഫ് രാജ്യങ്ങളും ബഹുഭാഷ പദ്ധതി ആരംഭിച്ചു തുടങ്ങിയിരുന്നു.

ഒമാനാണ് ആദ്യം ഈ സംരംഭം ആരംഭിച്ചത് 2011 ൽ ഒമാനിൽ അറിയിപ്പുകൾ നൽകാൻ മലയാളം, തമിഴ്, ഉറുദു, തെലു​ങ്ക് എന്നിവ ഉൾപ്പെടുത്തിയിരുന്നു.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

മൂന്ന് വർഷത്തിന് ശേഷം 2014 ൽ ഖത്തറിലും വിവിധ ഭാഷകൾ ഉൾപ്പെടുത്തി. അതിലും മലയാളവും ഹിന്ദിയും ഉൾപ്പെട്ടിരുന്നു.

ഇനിമുതൽ ബഹ്റൈനിലും അറിയിപ്പുകൾ മലയാളത്തിൽ കേട്ടാൽ അത്ഭതുപ്പെടേണ്ട. പുതിയ വാർത്ത അറിയിക്കുന്നത് മലയാളത്തിലുള്ള അറിയിപ്പുകളെ കുറിച്ചാണ്.

ബഹ്റൈനിലെ ബഹുഭാഷാ സംരഭത്തി​ന്റെ ഭാ​ഗമായി നടപ്പാക്കുന്ന പദ്ധതിയിലാണ് മലയാളത്തിലുള്ള അറിയിപ്പുകളും ഉൾപ്പെടുത്തിയിരിക്കുന്നത്.

മലയാളം ഹിന്ദി, ബം​ഗാളി ഭാഷകളാണ് അറിയിപ്പുകൾ നൽകുന്നതിനുള്ള ഇന്ത്യൻ ഭാഷകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

നിലവിൽ റോഡ് സുരക്ഷാ നിർദ്ദേശങ്ങളാണ് മലയാളമുൾപ്പടെയുള്ള ഇന്ത്യൻ ഭാഷകളിൽ നൽകുന്നതെന്ന് ദ് ഡെയിലി ട്രിബ്യൂൺ, ന്യൂസ് ഓഫ് ബഹ്റൈൻ റിപ്പോർട്ട് ചെയ്യുന്നു.

  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts