ഇനി പാർസിലും പടാപടാന്ന് എത്തും; രണ്ടുമാസത്തിനുള്ളിൽ വന്ദേഭാരത് പാഴ്‌സൽ തീവണ്ടി പുറത്തിറങ്ങും

വന്ദേഭാരത് പാഴ്സൽ തീവണ്ടി രണ്ടുമാസത്തിനുള്ളിൽ പുറത്തിറങ്ങും. സർവീസ് നടത്തുന്ന ചരക്ക് തീവണ്ടികളുടെ ശരാശരി വേഗം മണിക്കൂറിൽ 50 കിലോമീറ്റർ മാത്രമാണ്.

ചരക്ക് ഗതാഗതത്തിന്റെ വേഗംകൂട്ടി ചുരുങ്ങിയ സമയത്തിനുള്ളിൽ സ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യം. വണ്ടിയുടെ പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്ററാണ്.

ശരാശരി 90 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) അധികൃതർ അറിയിച്ചു.

  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!

സംസ്കരിച്ച ഭക്ഷ്യസാധനങ്ങൾ കേടുവരാതെ കൊണ്ടുപോകാൻ ലക്ഷ്യമിട്ടാണ് വണ്ടി പുറത്തിറക്കുന്നത്.

264 ടൺ ചരക്ക് കൊണ്ടുപോകാൻ ശേഷിയുള്ള 16 കോച്ചുകളുള്ള പാഴ്സൽ തീവണ്ടിയാണ് നിർമിച്ചിരിക്കുന്നതെന്ന് ഐസിഎഫ് അധികൃതർ അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts