ബെംഗളൂരു : ബെംഗളൂരുവിലെ യാത്രക്കാരനോട് രു കിലോമീറ്റർ ദൂരം യാത്രചെയ്യുന്നതിന് ഉബർ ഓട്ടോറിക്ഷയിൽ ആവശ്യപ്പെട്ടത് 425 രൂപ എന്ന് ആരോപണം.
രാത്രിയിൽ നല്ല മഴയുള്ള സമയത്ത് മൊബൈൽ ആപ്ലിക്കേഷൻ മുഖേന ഓട്ടോ ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഈ നിരക്കാണ് കണ്ടത്.
കഴുത്തറപ്പൻ നിരക്ക് കണ്ടതോടെ യാത്രക്കാർ കൈവശമുണ്ടായിരുന്ന കുട നിവർത്തി ഒരു കിലോമീറ്റർ നടന്നുവെന്നും ഇദ്ദേഹത്തിന്റെ സുഹൃത്ത് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറയുന്നു.
ഈ നിരക്ക് കാണിക്കുന്ന ആപ്ലിക്കേഷന്റെ സ്ക്രീൻ ഷോർട്ടും സന്ദേശത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
മഴയത്ത് ബെംഗളൂരുവിലെ റോഡുകളുടെ സ്ഥിതി പരിഗണിക്കുമ്പോൾ ഇതിൽ അത്ഭുതമില്ലെന്നാണ് പലരും ഇതേക്കുറിച്ച് പ്രതികരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]