എംജി റോഡ് – ബൈയപ്പനഹള്ളി മെട്രോ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഒരു മണിക്കൂറോളം സർവീസ് തടസപ്പെട്ടു.

എംജി റോഡിനും ബൈയപ്പനഹള്ളിക്കും ഇടയിലുള്ള സർവീസ് ആണ് ശനിയാഴ്ച രാവിലെ തടസപ്പെട്ടത്.

രാവിലെ 9.15ന് വൈദ്യുതി നിലച്ചതിനാലാണ് സർവീസ് തടസപ്പെട്ടതെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സർവീസുകൾ പുനസ്ഥാപിച്ചത്.

ചല്ലഘട്ടയ്ക്കും എംജി റോഡിനും ഇടയിലും, വൈറ്റ്ഫീൽഡ്, കാടുഗോഡി എന്നിവിടങ്ങളിലും സാധാരണ പോലെ സർവീസ് നടന്നു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ചില സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ശനിയാഴ്ച രാവിലെ 9.15 ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നുവെന്ന് ബിഎംആർസിഎൽ അധികൃതർ പറഞ്ഞു.

സർക്യൂട്ട് ബ്രേക്കർ തകരാറിലായതിനാൽ ആവർത്തിച്ച് ശ്രമിച്ചിട്ടും വൈദ്യുതി ഉടൻ പുനസ്ഥാപിക്കാൻ സാധിച്ചില്ല.

യാത്രക്കാർക്ക് വേണ്ടി ബസുകൾ ക്രമീകരിക്കാൻ ബിഎംടിസിയോട് ആവശ്യപ്പെട്ടിരുന്നു.

ഇക്കാരണത്താൽ വലിയ തിരക്ക് ഒഴിവായെന്ന് ബിഎംആർസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ് ആൻഡ് മെയിൻ്റനൻസ്) എ.എസ്. ശങ്കർ പറഞ്ഞു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts