ഇനി പാമ്പു കടിയേറ്റാൽ പേടിക്കേണ്ട; വിദഗ്ധ പരിശീലനം നേടി സിഎച്ച്ഒമാർ

ബെംഗളൂരു : മൈസൂരുവിൽ ഇനി പാമ്പു കടിയേറ്റാൽ പേടിക്കേണ്ട. കടിയേറ്റവർക്ക് നൽകേണ്ട ചികിത്സ സംബന്ധിച്ച് വിദഗ്ധ പരിശീലനം നേടിയിരിക്കുകയാണ് ജില്ലയിലെ കമ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർ.

ഈ മേഖലയിൽ വിദഗ്‌ധ പരിശീലനം നൽകുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി മൈസൂരു മാറി. ജില്ലയിലെ സർവൈലൻസ് യൂണിറ്റും ആരോഗ്യ -കുടുംബക്ഷേമ ഓഫീസുമാണ് എല്ലാ താലൂക്കുകളിലേയും കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർക്ക് പരിശീലനം നൽകിയത്.

  പ്രൊഫസറായ യുവതിയെ കാറിലിട്ട് കത്തിച്ചു കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

സംസ്ഥാനത്ത് പാമ്പുകടിയേറ്റ മരണങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചതെന്ന് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ഡി.ജി. നാഗരാജ് പറഞ്ഞു.

2023-ൽ പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ ജില്ലാ ആശുപത്രികൾ വരെ മതിയായ തോതിൽ ആന്റി സ്നേക്ക് വെനം ഉറപ്പാക്കിയിരുന്നു.

കൂടാതെ പാമ്പുകടിയേറ്റ രോഗികളെ കൈകാര്യം ചെയ്യുന്നതിന് വിവിധ തലങ്ങളിൽ ഫിസിഷ്യൻമാർക്കും മെഡിക്കൽ ഓഫീസർമാർക്കും പരിശീലനവും നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്രാമീണ മേഖലയിലെ കുടിവെള്ളക്ഷാമം: കർണാടക 72 കോടി രൂപ കൂടി അനുവദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
[masterslider id="10"]

Related posts