രാത്രി ഉറങ്ങാൻ കിടന്ന യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

പത്തനംതിട്ട ഏനാത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് സ്വദേശി വിജീഷ് എന്നയാളുടെ ഭാര്യ ലിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉറങ്ങാൻ കിടന്ന ലിനു രാവിലെ മരിച്ച നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More

വാഹനാപകടത്തിൽ നാല് മലയാളികള്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

തമിഴ്നാട്ടിലെ തിരുവാരൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. സുഹൃത്തുക്കളായ രജിനാഥ്‌, സജിത്ത്, രാജേഷ്, രാഹുല്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളാണ്‌ മരിച്ച നാല് പേരും. സംഭവസ്ഥലത്തുവച്ച്‌തന്നെ നാല് പേരും മരിച്ചിരുന്നു. വാനും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏഴ് പേരാണ് വാനിലുണ്ടായിരുന്നത്. വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. ഇന്നലെയാണ് ഇവര്‍ തീർത്ഥാടനത്തിനായി പോയത്. മാരുതി ഈക്കോ വാനിലാണ് അപകടത്തില്‍പ്പെട്ടവർ സഞ്ചരിച്ചത്.

Read More

സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു

ബെംഗളൂരു: ബജ്‌റംഗ്‌ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ടുപേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്‌തു. ആദിൽ മെഹ്റൂഫ് (38), അബ്‌ദുൾ സഫ്വാൻ (29), നിയാസ് (28), രഞ്ജിത് (19), നാഗരാജ് (20), മുഹമ്മദ് റിസ്വാൻ (28), കലന്ദർ ഷാഫി (31), മുഹമ്മദ് മുസമ്മിൽ (32) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ആദിൽ മെഹ്റൂഫ് 2022-ൽ കൊല്ലപ്പെട്ട സുറത്കൽ സ്വദേശി ഫാസിലിന്റെ സഹോദരനാണെന്ന് സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാൾ സൂചിപ്പിച്ചു. ഫാസിലിന്റെ കൊലപാതകം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയായ സുഹാസ് ഷെട്ടി വ്യാഴാഴ്ച രാത്രി…

Read More

കർണാടകയിൽ ഇന്ന് നീറ്റ് പരീക്ഷ: മാലകൾ, വളകൾ, ഹൈ ഹീൽസ് ചെരിപ്പുകൾ എന്നിവയ്ക്ക് വിലക്ക്!

ബെംഗളൂരു: 2025-26 വർഷത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയും പ്രവേശന പരീക്ഷയും ഇന്ന് നടക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ആണ് NEET നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് നടത്തുന്നത് . രാജ്യമെമ്പാടും ഒരേസമയം നടക്കുന്ന ഈ പരീക്ഷ, സംസ്ഥാനത്തെ (കർണാടക) 381 പരീക്ഷാകേന്ദ്രങ്ങളിലാണ് നടക്കുന്നത് . സംസ്ഥാനത്ത് 1.49 ലക്ഷം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 2 മുതൽ 5 വരെയായിരിക്കും പരീക്ഷ. ഇന്ന് നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക്, വിദ്യാർത്ഥികൾ രാവിലെ 11 നും ഉച്ചയ്ക്ക് 1.30 നും…

Read More

നഗരത്തിലെ റോഡിലൂടെ പട്ടാപ്പകൽ നഗ്നയായി നടന്ന് യുവതി വീഡിയോ വൈറലാകുന്നു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രശസ്തമായ എച്ച്എസ്ആർ ലേഔട്ടിൽ പട്ടാപ്പകൽ ഒരു യുവതി തെരുവിന്റെ നടുവിലൂടെ നഗ്നയായി നടന്നതായി റിപ്പോർട്ട്. അതിരാവിലെ നഗ്നയായി തെരുവിലൂടെ നടന്നുപോകുന്ന ഒരു യുവതിയെ കണ്ട് ആളുകൾ ഒരു നിമിഷം ഞെട്ടിപ്പോയി. ചിലർ കണ്ണുതുറന്ന് അത്ഭുതത്തോടെ നോക്കി, മറ്റു ചിലർ “ഹേയ്, ഹൂറേ!” എന്ന് വിളിച്ചു പറഞ്ഞു. മുന്നോട്ട് നീങ്ങി. എന്നിരുന്നാലും, ആ യുവതി അതെല്ലാം അവഗണിച്ച് കൊണ്ട് നടന്ന നീങ്ങി. വീഡിയോ ഇപ്പോള്‍ വൈറലായതോടെ നാട്ടുകാര്‍ രോഷാകുലരായി.

Read More

ശൈശവ വിവാഹം നടത്താൻ ഒരുങ്ങിയ എട്ടാളുടെ പേരിൽ കേസ്

ബെംഗളൂരു: ചാമരാജ്‌നഗറിൽ ശൈശവ വിവാഹം നടത്താനൊരുങ്ങിയ എട്ടാളുടെ പേരിൽ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെയും യുവാവിന്റെയും ബന്ധുക്കൾക്കെതിരേയുമാണ് കേസെടുത്തത്. 15 വയസ്സുള്ള പെൺകുട്ടിയും 27 വയസ്സുള്ള യുവാവും തമ്മിലുള്ള വിവാഹം ബുധനാഴ്ചയാണ് ബന്ധുക്കൾ നടത്താനിരുന്നത്. എന്നാൽ, ചൊവ്വാഴ്ച ചൈൽഡ് ലൈൻ ഹെൽപ്പ് ലൈൻ വഴി ഇതുസംബന്ധിച്ച പരാതി ലഭിച്ചു.  

Read More

നടപടിപഹൽഗാം ആക്രമണം; കോലാറിലെ തക്കാളി പാകിസ്താനിലേക്ക് കയറ്റി അയക്കില്ല

ബെംഗളൂരു : കോലാറിലെ തക്കാളി പാകിസ്താനിലേക്ക് കയറ്റിയയ്ക്കുന്നത് ഒഴിവാക്കുന്നു. ജമ്മുകശ്മീരിലെ പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. പാകിസ്താനിലേക്കുള്ള എല്ലാതരം കയറ്റുമതികളും കേന്ദ്രസർക്കാർ നിരോധിച്ചതായി കോലാറിലെ ടുമാറ്റോ ട്രേഡേഴ്‌സ് ആൻഡ് ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. നാരായണസ്വാമി പറഞ്ഞു. പാകിസ്താനിലേക്കുള്ള തക്കാളി കയറ്റുമതി മൂന്നു വർഷമായി നിർത്തിയിരിക്കുകയായിരുന്നു. നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കുമുള്ള കയറ്റുമതി ഒരുവർഷംമുൻപ്‌ നിർത്തി. ഇതിൽ ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി ഒരു മാസത്തിനകം പുനരാരംഭിക്കുന്നുണ്ട്. പക്ഷേ, പാകിസ്താനിലേക്ക് കയറ്റുമതിയില്ല-നാരായണസ്വാമി പറഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവുംവലിയ രണ്ടാമത്തെ തക്കാളി ഉത്പാദനകേന്ദ്രമാണ് കോലാർ.  

Read More

സുഹാസ് ഷെട്ടിയുടെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബിജെപി സർക്കാർ 

ബെംഗളൂരു: നടുറോഡില്‍ ഒരു കൂട്ടം അക്രമികള്‍ കൊലപ്പെടുത്തിയ ബജ്‌രംഗ്‌ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കുടുംബത്തിന് കർണാടക ബിജെപി 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കേസില്‍ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്ന് കർണാടക ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര ആവശ്യപ്പെട്ടു. മംഗളൂരുവില്‍ സുഹാസ് ഷെട്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്ബാണ് ഹിന്ദു പ്രവർത്തകനായ സുഹാസ് ഷെട്ടിയുടെ ക്രൂരമായ കൊലപാതകം നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഈ കേസ് ഗൗരവമായി എടുക്കുന്നുണ്ടെന്ന്…

Read More

ആംബുലൻസ് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

ബെംഗളൂരു : നിയന്ത്രണംവിട്ട ആംബുലൻസ് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. ഉന്തുവണ്ടി കച്ചവടക്കാരനായ രമേഷ് (49)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വിൽസൻഗാർഡൻ ബിടിഎസ് റോഡിലായിരുന്നു അപകടം. സഞ്ജീവിനി ആംബുലൻസാണ് അപകടമുണ്ടാക്കിയത്. ആദ്യം രണ്ട് ഉന്തുവണ്ടികളിലാണ് ആംബുലൻസ് ഇടിച്ചത്. തുടർന്ന് ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചശേഷം കാൽനടക്കാരനെയും ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ ഉന്തുവണ്ടി കച്ചവടക്കാരനായ രമേഷ് അധികം താമസിയാതെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസ് ഡ്രൈവർ ചിരഞ്ജീവിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Read More

നൈസ് റോഡിൽ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ കെങ്കേരിക്ക് സമീപം നൈസ് റോഡിൽ ഒരു സംഘം അക്രമികൾ ഒരു അഭിഭാഷകനെ ക്രൂരമായി വെട്ടിക്കൊന്നു. കെങ്കേരിയിലെ എസ്എംവി ലേഔട്ടിൽ താമസിക്കുന്ന 46 വയസ്സുള്ള ജഗദീഷ എച്ച് ആണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം പുറംലോകം അറിഞ്ഞത്. വെള്ളിയാഴ്ച രാത്രി കെങ്കേരിയിലെ സിവി രാമൻ എസ്റ്റേറ്റിന് സമീപമുള്ള നൈസ് റോഡിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിൽ നിന്ന് ഏകദേശം 150 മീറ്റർ അകലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. വാഹനത്തിന്റെ ലൈറ്റുകൾ ഓണായിരുന്നു, നാല് വാതിലുകളും പൂട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഇരയുടെ തലയ്ക്കും ശരീരത്തിന്റെ മറ്റ്…

Read More
Click Here to Follow Us