പേ വിഷബാധയേറ്റ് ചികിത്സയിലിരുന്ന ഏഴു വയസ്സുകാരിയും മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പേവിഷ ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്നു കുട്ടി. കൊല്ലം വിളക്കുടി സ്വദേശിയാണ് മരിച്ച നിയ ഫൈസല്‍. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് താറാവിനെ ഓടിച്ചെത്തിയ പട്ടി കുട്ടിയെ കടിച്ചത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.…

Read More

എസ്‌എസ്എൽസി, പിയു പരീക്ഷകളുടെ പാസ് മാർക്കുകൾ പാസ് മാർക്ക് 35 ൽ നിന്ന് 33 ആയി കുറയ്ക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ബോർഡുകളുടെയും മാതൃക പിന്തുടർന്ന് എസ്എസ്എൽസി, പിയുസി പരീക്ഷകളുടെ പാസ് മാർക്ക് 35 ൽ നിന്ന് 33 ആയി കുറയ്ക്കാനിരുങ്ങി സംസ്ഥാന സർക്കാർ. വിദ്യാർഥികൾക്ക് എളുപ്പത്തിൽ വിജയിക്കാനാണിത്. വരാനിരിക്കുന്ന 2025-26 അധ്യയന വർഷത്തിൽ ഇത് നടപ്പിലാക്കിയേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. തീരുമാനം പ്രാബല്യത്തിൽ വരുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിയമം തയ്യാറാക്കും. നിലവിൽ, കർണാടകയിലെ ഉയർന്ന വിജയ മാർക്ക് വിദ്യാർഥികൾക്ക് വെല്ലുവിളിയാണ്. അതേസമയം കുറഞ്ഞ വിജയ മാർക്ക് ഉള്ള മറ്റ് സംസ്ഥാനങ്ങളിൽ കൂടുതൽ വിദ്യാർഥികൾ ബോർഡ്‌ പരീക്ഷകൾ പാസ്…

Read More

നമ്മ മെട്രോ ട്രെയിനുകളില്‍ വൈകാതെ ഡിജിറ്റല്‍ പരസ്യങ്ങളും പ്രത്യക്ഷപ്പെടും

നമ്മ മെട്രോ ട്രെയിനുകളില്‍ വൈകാതെ ഡിജിറ്റല്‍ പരസ്യങ്ങളും പ്രത്യക്ഷപ്പെടും. ട്രെയിനിന്റെ ബോഗികളുടെ പുറംഭാഗത്ത് ഡിജിറ്റല്‍ പരസ്യബോർഡുകള്‍ സ്ഥാപിക്കാൻ ബംഗളൂരു മെട്രോ റെയില്‍ കോർപറേഷന്‍ സ്വകാര്യ കമ്ബനികളായ മുദ്ര വെന്‍ച്വേര്‍സ്, ലോകേഷ് ഔട്ട് ഡോര്‍ എന്നിവയുമായി ഏഴു വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടു. പര്‍പ്ള്‍, ഗ്രീന്‍ ലൈന്‍ മെട്രോ ട്രെയിനുകളിലാണ് പരസ്യം പതിക്കുക. പര്‍പ്പിള്‍ ലൈനിലെ ട്രെയിനുകളില്‍ മുദ്ര വെന്‍ച്വേര്‍സ്, ഗ്രീന്‍ ലൈനിലെ ട്രെയിനുകളില്‍ ലോകേഷ് ഔട്ട് ഡോര്‍ എന്നിവ പരസ്യ ബോർഡുകള്‍ ഒരുക്കും. വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മെട്രോ ട്രെയിനില്‍ മുഴുവനായോ ഭാഗികമായോ പരസ്യം പതിക്കാമെന്നതാണ്…

Read More

കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് നേരിയ മഴയ്ക്ക് മാത്രം ആണ് സാധ്യത. ഒരു ജില്ലയിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്ന് മുതൽ നാല് ദിവസം നേരിയ മഴയ്ക്ക് മാത്രം ആണ് സാധ്യത. ഇന്നലെ നാല് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ആണ് മഴ മുന്നറിയിപ്പുണ്ടായിരുന്നത്. അതേസമയം, കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ പെയ്തതിനെത്തുടർന്ന് വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ഇന്ന് ആലപ്പുഴയിലെയും കോട്ടയത്തെയും വിവിധ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. രണ്ട് ജില്ലകളിലെയും ജില്ലാ കളക്ടർമാരാണ്…

Read More

മെയ് 6 മുതൽ കർണാടകയിൽ കനത്ത മഴ; ബെംഗളൂരു ഉൾപ്പെടെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: മെയ് 6 മുതൽ കർണാടകയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരു ഉൾപ്പെടെ 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്നും പല ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യത. ചിക്കമംഗളൂരു, ചിത്രദുർഗ, ഹാസൻ, തുംകൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയനഗർ, ശിവമോഗ, രാമനഗര, മൈസൂർ, മണ്ഡ്യ, കോലാർ, കുടക്, ദാവൻഗെരെ, ചിത്രദുർഗ, ചിക്കബെല്ലാപ്പൂർ, ചാമരാജനഗർ, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ അർബൻ, ബെല്ലാരി, യാദ്ഗിർ, വിജയപുര, റായ്ച്ചൂർ, കൊപ്പൽ, കലബുറഗി, ഹാവേരി, ഗദഗ്, ബിദർ ബാഗൽ, ഉത്തര്‌വാഡ്, ബഗൽ, ധാർവാഡ്, എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.…

Read More

സുഹാസ് ഷെട്ടിയുടെ കൊലപാതകം; സമൂഹമാധ്യമത്തിൽ പ്രകോപന കമന്റ്‌ ഇട്ട യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: ബജറംഗ് ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ കമന്റിട്ട യുവാവ് അറസ്റ്റില്‍. സൂറത്ത്കല്‍ സ്വദേശിയായ സച്ചിൻ എന്ന 25കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ന്യൂസ് 18 ചാനലിന്റെ യൂട്യൂബ് ലൈവിലായിരുന്നു കലാപത്തിന് കാരണമായേക്കാവുന്ന തരത്തിലുള്ള പ്രകോപനപരമായ കമന്റ് സച്ചിൻ പോസ്റ്റ് ചെയ്തത്. ‘മിസ്റ്റർ സൈലന്റ് എല്‍വിആർ’ എന്ന പേരില്‍ നിന്നാണ് കമന്റ് പോസ്റ്റ് ചെയ്തത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മംഗലാപുരത്ത് ഒരു മൃതദേഹം വീഴുമെന്നത് സത്യമാണെന്നും സൂറത്ത്കലിലെ കൊടിക്കേരിയിലെ ജനങ്ങള്‍ തീർച്ചയായും അത് വിട്ടുകളയില്ലെന്നും സച്ചിൻ കമന്റില്‍…

Read More

നടൻ സുരേഷ് ഗോപിയുടെ കാർ അപകടത്തിൽപ്പെട്ടു 

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണംവിട്ട് റോഡരികിലുള്ള പാറക്കല്ലില്‍ ഇടിച്ചു. വാഹനത്തിന്‍റെ മുൻവശത്തെ രണ്ടു ടയറുകളും തകരാറിലായി. സുരേഷ് ഗോപി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 6.10ന് എം.സി റോഡില്‍ പുതുവേലി -വൈക്കം കവലക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് 20 മിനിറ്റോളം വഴിയില്‍ കുരുങ്ങിയ സുരേഷ് ഗോപിയെ കൂത്താട്ടുകുളത്ത് നിന്നെത്തിയ പൊലീസ് വാഹനത്തില്‍ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിലെത്തിച്ചു. കൊല്ലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു സുരേഷ് ഗോപി. കേന്ദ്രമന്ത്രി മുൻവശത്ത് ഇരുന്നാണ് യാത്ര ചെയ്തിരുന്നത്. വാഹനം പെട്ടെന്ന് തന്നെ…

Read More

നഗരത്തിലെ ട്രാഫിക്കിന് ആശ്വാസമായി നമ്മ മെട്രോ ലൈൻ ഉടൻ തുറക്കും

ഏറെ കാത്തിരുന്ന നമ്മ മെട്രോ ലൈൻ ഉടൻ തുറക്കും. ആയിരക്കണക്കിന് ഐടി ജീവനക്കാർ ഉള്‍പ്പെടെയുള്ളവരുടെ യാത്രകളില്‍ ഓരോ ദിവസവും മണിക്കൂറുകള്‍ ലാഭിക്കാൻ കഴിയുന്ന വിധത്തില്‍ വരുന്ന യെല്ലോ ലൈൻ ഒരു ലൈഫ് സേവർ ആയിരിക്കും ഈ യെല്ലോ ലൈൻ. ഏറ്റവും പുതിയ വാർത്തകളനുസരിച്ച്‌ ബൊമ്മസാന്ദ്രയേയും ആർവി റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നമ്മ മെട്രോ യെല്ലോ ലൈൻ അധികം വൈകാതെ തന്നെ പ്രവർനമാരംഭിക്കും. ഇവിടെ സർനീസ് നടത്താനുള്ള മൂന്നാമത്തെ ട്രെയിനിനുള്ള മൂന്ന് കോച്ചുകള്‍ കൊല്‍ക്കത്തയിലെ ടിറ്റാഗഡ് ഫാക്ടറിയില്‍നിന്ന് കയറ്റിയയച്ചു. ഇത് മെയ് പകുതിയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.…

Read More

ചാവേറായി പാകിസ്താനിലേക്ക് പോകാൻ തയ്യാറാണെന്ന് മന്ത്രി സമീർ അഹമ്മദ് ഖാൻ

ബെംഗളൂരു : ചാവേറായി പാകിസ്താനിലേക്ക് പോകാൻ തയ്യാറാണെന്ന വൈകാരിക പ്രസ്താവനയുമായി കർണാടക വഖഫ്-ന്യൂനപക്ഷ വകുപ്പുമന്ത്രി സമീർ അഹമ്മദ് ഖാൻ. ഒരു ബോംബുതന്ന് തന്നെ പാകിസ്താനിലേക്കയക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത്ഷായോടും അദ്ദേഹം ആവശ്യപ്പെട്ടു. വിജയനഗർ ജില്ലയിലെ ഹൊസപേട്ടിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം എല്ലാവരെയും അമ്പരപ്പിക്കുന്നരീതിയിൽ പ്രസ്താവന നടത്തിയത്. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്‌ലിങ്ങൾക്ക് പാകിസ്താനുമായി ഒരുബന്ധവുമില്ലെന്ന് വിശദീകരിക്കുകയായിരുന്നു സമീർ അഹമ്മദ് ഖാൻ. ‘ഞങ്ങൾ ഇന്ത്യക്കാരാണ്. പാകിസ്താനുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. പാകിസ്താനുമായി യുദ്ധംചെയ്യണമെങ്കിൽ ഞങ്ങൾ തയ്യാറാണ്. മന്ത്രിയെന്നനിലയിൽ എന്നെ പാകിസ്താനിലേക്ക് അയക്കാം. ചാവേറായി രാജ്യത്തിനുവേണ്ടി…

Read More

സർക്കാർ വേദിയിൽ പാടാൻ വേടൻ എത്തും 

ഇടുക്കിയിൽ സർക്കാരിന്റെ നാലാം വാർഷിക സമാപന ചടങ്ങിൽ റാപ്പർ വേടൻ പാടും. നേരെത്തെ കേസുകളുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഇടുക്കിയിലെ സർക്കാരിന്റെ വാർഷികാഘോഷത്തിൽ നിന്ന് വേടനെ ഒഴിവാക്കിയെങ്കിലും വീണ്ടും ക്ഷണിക്കുകയായിരുന്നു.    

Read More
Click Here to Follow Us