സുഹാസ് ഷെട്ടിയുടെ കൊലപാതകം; സമൂഹമാധ്യമത്തിൽ പ്രകോപന കമന്റ്‌ ഇട്ട യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: ബജറംഗ് ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ കമന്റിട്ട യുവാവ് അറസ്റ്റില്‍.

സൂറത്ത്കല്‍ സ്വദേശിയായ സച്ചിൻ എന്ന 25കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ് 18 ചാനലിന്റെ യൂട്യൂബ് ലൈവിലായിരുന്നു കലാപത്തിന് കാരണമായേക്കാവുന്ന തരത്തിലുള്ള പ്രകോപനപരമായ കമന്റ് സച്ചിൻ പോസ്റ്റ് ചെയ്തത്.

‘മിസ്റ്റർ സൈലന്റ് എല്‍വിആർ’ എന്ന പേരില്‍ നിന്നാണ് കമന്റ് പോസ്റ്റ് ചെയ്തത്.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മംഗലാപുരത്ത് ഒരു മൃതദേഹം വീഴുമെന്നത് സത്യമാണെന്നും സൂറത്ത്കലിലെ കൊടിക്കേരിയിലെ ജനങ്ങള്‍ തീർച്ചയായും അത് വിട്ടുകളയില്ലെന്നും സച്ചിൻ കമന്റില്‍ പറഞ്ഞു.

  കത്തുന്ന ചൂടിൽ തളരാതിരിക്കാൻ; വഴിയോര വ്യാപാരികൾക്ക് താങ്ങായി യുവാവ്

സംഭവത്തെ തുടർന്ന് ബാർക്കെ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ: 46/2025 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ബിഎൻഎസ് സെക്ഷൻ 353 (2) പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കേസ് കൂടുതല്‍ അന്വേഷണത്തിനായി മംഗലാപുരം സിറ്റി സിഇഎൻ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ബജ്ജെ കിന്നിപടവിലെ റോഡരികില്‍ വെച്ച്‌ നിരവധി കേസുകളിലെ പ്രതിയായ ബജ്റംഗ്ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയെ ഒരു സംഘം വെട്ടി കൊലപ്പെടുത്തുന്നത്.

2022 ജൂലൈ 28ന് സൂറത്ത്ക്കലില്‍ ഒരു കടയ്ക്ക് മുന്നില്‍ വെച്ച്‌ കട്ടിപ്പള്ള മംഗള്‍വാർപേട്ട സ്വദേശിയായ മുഹമ്മദ് ഫാസിലിനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയായിരുന്നു സുഹാസ് ഷെട്ടി.

കേസില്‍ എട്ടു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

  സിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

നാഗരാജ്, രഞ്ജിത്ത്, തോക്കൂർ സ്വദേശി റിസ്വാൻ സ്വദേശികളായ അബ്ദുള്‍ സഫ്‌വാൻ, നിയാസ്, മുഹമ്മദ് മുസാമില്‍, കലന്ദർ ഷാഫി, ആദില്‍ മഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ നിരോധനാജ്ഞ തുടരുകയാണ്.

മംഗളൂരുവിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ജില്ലയില്‍ 22 കെഎസ്‌ആർപിമാർ, 5 എസ്പിമാർ, 1000-ത്തിലേറെ പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്.

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് വെള്ളിയാഴ്ച വി.എച്ച്‌.പി ആഹ്വാനം ചെയ്‌ത മംഗളൂരു ബന്ദിനെ തുടർന്ന് പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ ഉണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോയിറങ്ങാം, നേരെ ഓഫിസിലേക്ക്; സ്റ്റേഷനുകളിൽ ഓഫിസ് ഇടമൊരുക്കി ബിഎംആർസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us