എസ്‌എസ്എൽസി, പിയു പരീക്ഷകളുടെ പാസ് മാർക്കുകൾ പാസ് മാർക്ക് 35 ൽ നിന്ന് 33 ആയി കുറയ്ക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ബോർഡുകളുടെയും മാതൃക പിന്തുടർന്ന് എസ്എസ്എൽസി, പിയുസി പരീക്ഷകളുടെ പാസ് മാർക്ക് 35 ൽ നിന്ന് 33 ആയി കുറയ്ക്കാനിരുങ്ങി സംസ്ഥാന സർക്കാർ. വിദ്യാർഥികൾക്ക് എളുപ്പത്തിൽ വിജയിക്കാനാണിത്.

വരാനിരിക്കുന്ന 2025-26 അധ്യയന വർഷത്തിൽ ഇത് നടപ്പിലാക്കിയേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.

  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം

തീരുമാനം പ്രാബല്യത്തിൽ വരുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിയമം തയ്യാറാക്കും. നിലവിൽ, കർണാടകയിലെ ഉയർന്ന വിജയ മാർക്ക് വിദ്യാർഥികൾക്ക് വെല്ലുവിളിയാണ്.

അതേസമയം കുറഞ്ഞ വിജയ മാർക്ക് ഉള്ള മറ്റ് സംസ്ഥാനങ്ങളിൽ കൂടുതൽ വിദ്യാർഥികൾ ബോർഡ്‌ പരീക്ഷകൾ പാസ് ആകുന്നുണ്ട്.

നിലവിൽ കർണാടകയിലെ പാസിംഗ് മാർക്ക് 35 ആണ്. തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ പാസ് മാർക്ക് 33 ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts