ട്രക്കിങ്ങിനിടെ മലയാളി ഡോക്ടർ മരിച്ചു 

ചെന്നൈ: പൊള്ളാച്ചി ആനമലൈ കടുവ സങ്കേതത്തിന്റെ പരധിയിലുള്ള ടോപ്സ്‍ലിപ്പില്‍ ട്രക്കിങ് നടത്തിയ രണ്ടംഗ സംഘത്തിലെ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം അജ്സല്‍ ഷൈൻ(26) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ട്രക്കിങ്ങിനിടെ ശ്വാസതടസ്സത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തമിഴ്നാട് വനം വകുപ്പിന്റെ അനുമതിയോടെയാണ് സുഹൃത്ത് ഫാഹില്‍ അയൂബിനൊപ്പം(27) ട്രക്കിങ് നടത്തിയത്. ടോപ്സ്‍ലിപ്പില്‍നിന്ന് എട്ടു കിലോമീറ്റർ അകലെ പണ്ടാരപാറ വരെയാണ് ഇവർ മലകയറിയത്. ട്രക്കിങ്ങിനിടെ ഫാഹിലിനും ചെറിയതോതില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തിരിച്ചിറങ്ങവെയാണ് ഇവർക്ക് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെട്ടത്. ഫോറസ്റ്റ് ഗൈഡുമാരായ സന്താന…

Read More

പാകിസ്ഥാനിയെ വിവാഹം കഴിച്ച മൈസൂരു യുവതിയും മൂന്ന് മക്കളും വാഗാ അതിർത്തി കടക്കാൻ കഴിയാതെ മടങ്ങി

ബെംഗളൂരു : പാകിസ്താനിലേക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് മൈസൂരു സ്വദേശിനിയും മൂന്നുകുട്ടികളും വാഗാ അതിർത്തിയിൽനിന്ന് മടങ്ങി. മൈസൂരു രാജീവ് നഗറിൽ താമസിക്കുന്ന റംസയാണ് ഏപ്രിൽ 29-ന് എട്ടും ഏഴും നാലും വയസ്സുള്ള കുട്ടികളുമായി വാഗാ അതിർത്തിയിലെത്തിയത്. പത്തുവർഷം മുൻപാണ് യുവതി ബന്ധുവും പാകിസ്താൻ പൗരനുമായ മുഹമ്മദ് ഫാറൂഖിനെ വിവാഹം കഴിച്ചത്. ഇവരുടെ മൂന്നുകുട്ടികൾക്ക് പാകിസ്താൻ പൗരത്വം ലഭിച്ചു. പാകിസ്താനിൽ താമസമാക്കിയ കുടുംബം മൈസൂരു നഗരത്തിലെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് കഴിഞ്ഞമാസം ഇന്ത്യയിലെത്തിയത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് എല്ലാ പാകിസ്താൻ പൗരരോടും ഉടൻ രാജ്യംവിടാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ്…

Read More

നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ആവർത്തിച്ച് രാജീവ് ചന്ദ്രശേഖർ

നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഉപതെരഞ്ഞെടുപ്പ് വരുത്തി വെച്ചവർ തന്നെ വീണ്ടും മത്സരിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ നാല് സ്ഥാനാർത്ഥികളാണ് അവിടെ മത്സരിക്കുന്നത്. എൽഡിഎഫും യുഡിഎഫും എസ്ഡിപിഐയും പിവി അൻവറും ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാണ്. ബിജെപി മാത്രമാണ് ഒറ്റയ്ക്ക് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായ തെരഞ്ഞെടുപ്പാണെന്ന് രാജീവ് ചന്ദ്രശേഖർ മുൻപും പറഞ്ഞിരുന്നു. എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ എൻഡിഎ ആ വെല്ലുവിളി ഏറ്റെടുത്തതാണെന്നും വികസിത കേരളം വികസിത നിലമ്പൂർ അതാണ് ബിജെപി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More

മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന മലയാളി വിദ്യാർത്ഥിയെ കാണാതായ സംഭവം ; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്

കർണാടക ബല്‍ഗാം മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തലശേരി സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടർന്നാണ് പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയത്.ബല്‍ഗാം ബി ഐ.എം.എസ്. മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന വിദ്യാർത്ഥിക്കായി തെരച്ചില്‍ നടത്തിവരികയാണ് പൊലിസ്. കുടക് സോമവാർ പേട്ടയില്‍ ബേയ്ക്കറി ഉടമയായ വടകര വില്യാപ്പള്ളിയിലെ വി.കെ.ശശിയുടെയും തലശ്ശേരി ചൊക്ലിയിലെ ചിത്രാ നിവാസില്‍ ഷജി പാലക്കണ്ടിയുടെയും മകൻ അലൻ കൃഷ്ണ (19) യെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. കഴിഞ്ഞ വിഷു അവധിക്ക് നാട്ടില്‍ വന്ന അലൻ ഏപ്രില്‍21 ന്…

Read More

21 ദിവസത്തിനുശേഷം പോലീസ് വെടിവെച്ചുകൊന്ന പോക്സോ കേസ് പ്രതിയുടെ മൃതദേഹം സംസ്കരിച്ചു

ബെംഗളൂരു : ഹുബ്ബള്ളിയിൽ പോലീസ് വെടിവെച്ചുകൊന്ന പോക്സോ കേസ് പ്രതിയുടെ മൃതദേഹം 21 ദിവസത്തിനുശേഷം സംസ്കരിച്ചു. ബിഹാർസ്വദേശിയായ തൊഴിലാളി റിതേഷ്‌കുമാറിന്റെ മൃതദേഹമാണ് ശനിയാഴ്ച കോടതി അനുമതിയോടെ സംസ്കരിച്ചത്. അഞ്ചുവയസ്സുകാരിയെയാണ് ഇയാൾ ബലാത്സംഗംചെയ്യാൻ ശ്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഏപ്രിൽ 13-നാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. അശോക് നഗർ പോലീസ് റിതേഷ് കുമാറിനെ അറസ്റ്റുചെയ്തു. കസ്റ്റഡിയിലിരിക്കെ പോലീസിനെ ആക്രമിച്ച് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ പോലീസിന്റെ വെടിയേറ്റായിരുന്നു മരണം. വെടിവെപ്പ് അനിവാര്യമായിരുന്നെന്ന പോലീസ് വാദത്തിൽ സംശയമുന്നയിച്ച് മനുഷ്യാവകാശപ്രവർത്തകർ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. കേന്ദ്ര-സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളും വിഷയത്തിൽ…

Read More

സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: ഫറോക്ക് മണ്ണൂരില്‍ സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. മേലെപ്പറമ്പിൽ പാച്ചേരി ജഗദീഷ് ബാബു(45) ആണ് മരിച്ചത്. മണ്ണൂർ പ്രബോധിനി വായനശാലക്ക് സമീപം ഇന്നലെ വൈകീട്ട് നാലുമണിയോടെ ആയിരുന്നു അപകടം. ഒരേ ദിശയിൽ വരികയായിരുന്ന രണ്ടു ബസുകൾക്കിടയില്‍ ബൈക്ക് യാത്രികനായ ജഗദീഷ് ബാബു കുടുങ്ങുകയായിരുന്നു. ചാലിയം-മെഡിക്കൽ കോളജ് റൂട്ടില്‍ സർവീസ് നടത്തുന്ന ‘നജീബ്’ ബസിനെ മറികടക്കാനെത്തിയ പരപ്പനങ്ങാടി-കോഴിക്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന ‘ചെമ്പകം’ ബസ് ജഗദീഷിന്റെ ബൈക്കിൽ തട്ടിയതോടെ ബസിനടിയിൽ പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.  

Read More

നിങ്ങളുടെ വീട്ടുവാതിൽക്കൽ 10 മിനിറ്റിൽ ഡ്രോൺ ഉപയോഗിച്ച് ഡെലിവറി! നഗരത്തിൽ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അവശ്യസാധനങ്ങളുടെ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു. കനകപുര റോഡിലെ പ്രസ്റ്റീജ് ഫാൽക്കൺ സിറ്റി ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌ക്കറ്റുമായി ചേർന്നാണ് ഡ്രോൺ ഡെലിവറി ആരംഭിച്ചത്. അഞ്ച് മുതൽ 10 മിനിറ്റിനുള്ളിൽ ഡെലിവറി സാധ്യമാക്കുന്നതാണ് സേവനം. പലചരക്ക് സാധനങ്ങൾ, മരുന്നുകൾ, ദൈനംദിന അവശ്യവസ്തുക്കൾ എന്നിവ ഡ്രോൺ വഴി വിതരണം ചെയ്യും. പദ്ധതിയുടെ മാർച്ച്‌ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയാണ് ഔദ്യോഗികമായി സേവനം ആരംഭിച്ചതെന്ന് ബിഗ് ബാസ്‌ക്കറ്റ് അറിയിച്ചു. ഡ്രോൺ ഉപയോഗിച്ച് ഇനങ്ങൾ അതാത് അപ്പാർട്ട്മെന്റ് പരിസരത്ത് എത്തിച്ചതിനുശേഷം ബിഗ്…

Read More

ബെംഗളൂരുവിലെ താമസസ്ഥലത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു : അന്തമാൻ നിക്കോബാർ സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. സൗത്ത് അന്തമാൻ ജംഗ്ലിഘട്ട് സ്വദേശി സി. മുഹമ്മദ് ഹനീഫിന്റെ മകൾ ഹെന്ന ഹനീഫ് (26) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ബൊമ്മനഹള്ളിയിലെ സ്വകാര്യ ഫ്ളാറ്റിലായിരുന്നു ഹെന്നയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് മരണ വിവരം പുറത്തറിയുന്നത്. ബൊമ്മനഹള്ളി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം സെയ്ന്റ് ജോൺസ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ് മോർട്ടം ചെയ്തു. തുടർന്ന് ബെംഗളൂരു എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: ഡോ.…

Read More

ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തും

Droupadi Murmu

ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തുമെന്ന് വിവരം. 18,19 തീയതികളിൽ രാഷ്ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോർട്ട്.രാഷ്ട്രപതിയുടെ സന്ദർശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല…

Read More

പേ വിഷബാധയേറ്റ് ചികിത്സയിലിരുന്ന ഏഴു വയസ്സുകാരിയും മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പേവിഷ ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്നു കുട്ടി. കൊല്ലം വിളക്കുടി സ്വദേശിയാണ് മരിച്ച നിയ ഫൈസല്‍. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് താറാവിനെ ഓടിച്ചെത്തിയ പട്ടി കുട്ടിയെ കടിച്ചത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.…

Read More
Click Here to Follow Us