നിങ്ങളുടെ വീട്ടുവാതിൽക്കൽ 10 മിനിറ്റിൽ ഡ്രോൺ ഉപയോഗിച്ച് ഡെലിവറി! നഗരത്തിൽ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അവശ്യസാധനങ്ങളുടെ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു.

കനകപുര റോഡിലെ പ്രസ്റ്റീജ് ഫാൽക്കൺ സിറ്റി ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌ക്കറ്റുമായി ചേർന്നാണ് ഡ്രോൺ ഡെലിവറി ആരംഭിച്ചത്.

അഞ്ച് മുതൽ 10 മിനിറ്റിനുള്ളിൽ ഡെലിവറി സാധ്യമാക്കുന്നതാണ് സേവനം. പലചരക്ക് സാധനങ്ങൾ, മരുന്നുകൾ, ദൈനംദിന അവശ്യവസ്തുക്കൾ എന്നിവ ഡ്രോൺ വഴി വിതരണം ചെയ്യും.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

പദ്ധതിയുടെ മാർച്ച്‌ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയാണ് ഔദ്യോഗികമായി സേവനം ആരംഭിച്ചതെന്ന് ബിഗ് ബാസ്‌ക്കറ്റ് അറിയിച്ചു.

ഡ്രോൺ ഉപയോഗിച്ച് ഇനങ്ങൾ അതാത് അപ്പാർട്ട്മെന്റ് പരിസരത്ത് എത്തിച്ചതിനുശേഷം ബിഗ് ബാസ്‌ക്കറ്റ് എക്‌സിക്യൂട്ടീവാണ് ഡെലിവറികൾ കൈകാര്യം ചെയ്യുന്നത്.

ഏഴു കിലോ വരെയുള്ള സാധനങ്ങൾ ഡ്രോൺ ഉപയോഗിച്ച് ഡെലിവറി ചെയ്യാൻ സാധിക്കും.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ഡെലിവറി കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും ഡ്രോൺ സർവീസ് ഉപകാരപ്പെടുമെന്ൻ ബിഗ്ബാസ്‌ക്കറ്റ് അറിയിച്ചു. രാവിലെ 7 മുതൽ രാത്രി 8 വരെ സേവനം ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
[masterslider id="10"]

Related posts