പാകിസ്ഥാനിയെ വിവാഹം കഴിച്ച മൈസൂരു യുവതിയും മൂന്ന് മക്കളും വാഗാ അതിർത്തി കടക്കാൻ കഴിയാതെ മടങ്ങി

ബെംഗളൂരു : പാകിസ്താനിലേക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് മൈസൂരു സ്വദേശിനിയും മൂന്നുകുട്ടികളും വാഗാ അതിർത്തിയിൽനിന്ന് മടങ്ങി.

മൈസൂരു രാജീവ് നഗറിൽ താമസിക്കുന്ന റംസയാണ് ഏപ്രിൽ 29-ന് എട്ടും ഏഴും നാലും വയസ്സുള്ള കുട്ടികളുമായി വാഗാ അതിർത്തിയിലെത്തിയത്.

പത്തുവർഷം മുൻപാണ് യുവതി ബന്ധുവും പാകിസ്താൻ പൗരനുമായ മുഹമ്മദ് ഫാറൂഖിനെ വിവാഹം കഴിച്ചത്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

ഇവരുടെ മൂന്നുകുട്ടികൾക്ക് പാകിസ്താൻ പൗരത്വം ലഭിച്ചു. പാകിസ്താനിൽ താമസമാക്കിയ കുടുംബം മൈസൂരു നഗരത്തിലെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് കഴിഞ്ഞമാസം ഇന്ത്യയിലെത്തിയത്.

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് എല്ലാ പാകിസ്താൻ പൗരരോടും ഉടൻ രാജ്യംവിടാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.

ഇതിനെത്തുടർന്നാണ് കുട്ടികളെയും കൂട്ടി യുവതി പാകിസ്താനിലേക്ക് തിരിച്ചത്. എന്നാൽ, യുവതിയുടെ ഇന്ത്യൻ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നാണ് പാകിസ്താൻ പട്ടാളക്കാരുടെ വിശദീകരണം.

  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍

ഇതേത്തുടർന്ന് പാസ്പോർട്ട് പുതുക്കാൻ അവർ ബെംഗളൂരുവിലേക്ക് മടങ്ങിയെത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts