21 ദിവസത്തിനുശേഷം പോലീസ് വെടിവെച്ചുകൊന്ന പോക്സോ കേസ് പ്രതിയുടെ മൃതദേഹം സംസ്കരിച്ചു

ബെംഗളൂരു : ഹുബ്ബള്ളിയിൽ പോലീസ് വെടിവെച്ചുകൊന്ന പോക്സോ കേസ് പ്രതിയുടെ മൃതദേഹം 21 ദിവസത്തിനുശേഷം സംസ്കരിച്ചു.

ബിഹാർസ്വദേശിയായ തൊഴിലാളി റിതേഷ്‌കുമാറിന്റെ മൃതദേഹമാണ് ശനിയാഴ്ച കോടതി അനുമതിയോടെ സംസ്കരിച്ചത്.

അഞ്ചുവയസ്സുകാരിയെയാണ് ഇയാൾ ബലാത്സംഗംചെയ്യാൻ ശ്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഏപ്രിൽ 13-നാണ് പെൺകുട്ടി കൊല്ലപ്പെട്ടത്.

അശോക് നഗർ പോലീസ് റിതേഷ് കുമാറിനെ അറസ്റ്റുചെയ്തു. കസ്റ്റഡിയിലിരിക്കെ പോലീസിനെ ആക്രമിച്ച് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ പോലീസിന്റെ വെടിയേറ്റായിരുന്നു മരണം.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

വെടിവെപ്പ് അനിവാര്യമായിരുന്നെന്ന പോലീസ് വാദത്തിൽ സംശയമുന്നയിച്ച് മനുഷ്യാവകാശപ്രവർത്തകർ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി.

കേന്ദ്ര-സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളും വിഷയത്തിൽ ഇടപെട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തതോടെയാണ് മൃതദേഹം സംസ്കരിക്കാൻ കോടതി അനുമതിനൽകിയത്. സിഐഡി എസ്‌പി എൻ. വെങ്കടേഷിന്റെ മേൽനോട്ടത്തിലായിരുന്നു സംസ്കാരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
[masterslider id="10"]

Related posts