കേരളത്തിൽ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; കുട്ടികള്‍ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും. മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മെയ് മൂന്നാമത്തെ ആഴ്ച ഫല പ്രഖ്യാപനമുണ്ടാകും. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാര്‍ഥി സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുയിരിക്കുന്നത്. പരീക്ഷ തീരുന്ന ദിവസമോ സ്കൂള്‍പൂട്ടുന്ന ദിവസമോ സ്കൂളുകളില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവു നല്‍കി. ആഘോഷങ്ങള്‍ അതിരുകടക്കുന്നു, അക്രമത്തിലേക്ക് നീങ്ങുന്നു എന്ന പരാതികള്‍ കണക്കിലെടുത്താണ് നിര്‍ദേശം. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ സ്‌കൂള്‍ ബാഗുകള്‍…

Read More

പിജിയിൽ എംബിഎ ബിരുദധാരി ആത്മഹത്യ ചെയ്തു

ബെൽഗാം: നെഹ്‌റു നഗറിലെ ഒരു പിജിയിൽ ചൊവ്വാഴ്ച വൈകുന്നേരം എംബിഎ ബിരുദധാരി ആത്മഹത്യ ചെയ്തു. യുവതിയുടെ ആത്മഹത്യയുടെ കൃത്യമായ കാരണം അറിവായിട്ടില്ല. വിജയപുര ജില്ലയിൽ നിന്നുള്ള ഐശ്വര്യ ലക്ഷ്മി ഗലഗലിയാണ് മരിച്ച യുവതി. വിജയപുരയിൽ എംബിഎ പൂർത്തിയാക്കിയ ഐശ്വര്യ ലക്ഷ്മി ജോലിക്കായി ബെൽഗാമിൽ എത്തിയതായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ബെൽഗാമിലെ സായ് കൃപ പിജിയിലാണ് താമസിച്ചിരുന്നത്. ബെൽഗാമിലെ ഒരു സ്വകാര്യ കമ്പനിയിൽ പരിശീലനം നേടുകയായിരുന്നു യുവതി. ചൊവ്വാഴ്ച വൈകുന്നേരം 6.30 നും 7.30 നും ഇടയിൽ ഐശ്വര്യ പിജിയിൽ ആത്മഹത്യ ചെയ്തതായാണ് പോലീസ് റിപ്പോർട്ട്.…

Read More

മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. എന്നാല്‍ മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നാണ് വിശദീകരണം. അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ ആഭിമുഖ്യത്തില്‍ വാഷിങ്ടൺ ഡിസിയിൽ 28 മുതൽ ഏപ്രിൽ ഒന്നുവരെ നടക്കുന്ന സമ്മേളനത്തിൽ മന്ത്രിയടക്കം കേരളത്തില്‍ നിന്ന് നാല് പേര്‍ക്ക് ക്ഷണം ഉണ്ടായിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടിയത്. നിലവിൽ യാക്കോബായ സഭാധ്യക്ഷന്റെ സ്ഥാനാരോഹണത്തിന് ലബനനിലുള്ള മന്ത്രി അവിടെനിന്ന് അമേരിക്കയിലേക്കു പോവാനായിരുന്നു തീരുമാനിച്ചിരുന്നത്.

Read More

വിഷുവിനോടനുബന്ധിച്ച് കേരള ആർടിസി ബുക്കിങ് ഈയാഴ്ച; ഇരട്ടിയിലധികം നിരക്ക് ഈടാക്കി സ്വകാര്യ ബസ് ബുക്കിങ്ങുകൾ തകൃതി

ബെംഗളൂരു: വിഷുവിനോടനുബന്ധിച്ച് കേരള ആർടിസിയുടെ പ്രത്യേക സർവീസ് പ്രഖ്യാപനം വൈകുകയാണ്. പതിവു സർവീസുകളിൽ ബുക്കിങ് തുടങ്ങി ഏതാനും ദിവസങ്ങൾക്കകം തന്നെ ടിക്കറ്റുകൾ തീർന്നിരുന്നു. ഈയാഴ്ച പ്രത്യേക ബസ്സുകളിൽ ബുക്കിങ് ആരംഭിക്കുമെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു. പെർമിറ്റ് ശരിയാകാത്തതിനാലാണ് പ്രഖ്യാപനം വൈകുന്നത്. തീവണ്ടികളിലും പതിവ് ബസ് സർവീസുകളിലും ടിക്കറ്റ് തീർന്നതിനാൽ പ്രത്യേക ബസ്സുകൾക്കായി ഒട്ടേറെ ബെംഗളൂരു മലയാളികളാണ് കാത്തുനിൽക്കുന്നത്. വിഷുവിന് തൊട്ടുപിന്നാലെ ഈസ്റ്ററും വരുന്നതിനാൽ ഒട്ടേറെ മലയാളികളാണ് നാട്ടിൽ പോകാനിരിക്കുന്നത്. മധ്യവേനലവധി കൂടിയായതിനാൽ തിരക്ക് കൂടും. അവധിയോടനുബന്ധിച്ച് സ്വകാര്യ ബസുകളിൽ ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നുണ്ട്.…

Read More

സ്വത്ത് നികുതിക്കും അനധികൃത നിർമ്മാണം കണ്ടെത്തുന്നതിനും എ.ഐ ഉപയോഗിക്കുമെന്ന് ഡി കെ ശിവകുമാർ

ബെംഗളൂരു: അനധികൃത നിർമ്മാണങ്ങൾ തിരിച്ചറിയുന്നതിനും സ്വത്ത് രേഖകൾ വീട്ടുപടിക്കൽ എത്തിക്കുന്നതിനും ബൃഹത് ബെംഗളൂരു മഹാനഗര പാലിഗെ (ബിബിഎംപി) കൃത്രിമബുദ്ധി ഉപയോഗിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രഖ്യാപിച്ചു. “പല സ്വത്ത് ഉടമകളും നിയമപരമായ അനുമതിയില്ലാതെ അധിക തറ വിസ്തീർണ്ണത്തിൽ നിർമ്മിച്ചിട്ടുണ്ട് എന്ന് 2025-26 ലെ ബിബിഎംപി ബജറ്റിനെക്കുറിച്ച് ബെംഗളൂരു നിയമസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു, അവർ ആനുപാതികമായ നികുതി അടയ്ക്കുന്നില്ല. അത്തരം അനധികൃത നിർമ്മാണങ്ങൾ തിരിച്ചറിയാനും അളക്കാനും ഞങ്ങൾ കൃത്രിമബുദ്ധി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം ഏഴ് ലക്ഷം…

Read More

‘സൗഗത്ത്-ഇ-മോദി’ ; ‘വസ്ത്രങ്ങൾ, ഈന്തപ്പഴം, ഡ്രൈഫ്രൂട്‌സ്ര്’; 32 ലക്ഷം മുസ്ലീങ്ങൾക്ക് റംസാന്‍ കിറ്റുമായി ബിജെപി

ഡല്‍ഹി: രാജ്യത്തെ ദരിദ്രരായ 32 ലക്ഷം മുസ്ലീങ്ങള്‍ക്ക് റംസാന്‍ കിറ്റുമായി ബിജെപി. ‘സൗഗത് ഇ മോദി’ ക്യാംപയിനിന്റെ ഭാഗമായാണ് ബിജെപി ന്യൂനപക്ഷമോര്‍ച്ച കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് ബിജെപി നീക്കം. റംസാന്‍ ആഘോഷിക്കുന്നതിനായി രാജ്യത്താകെ 32 ലക്ഷം മുസ്ലീങ്ങള്‍ക്ക് കിറ്റ് നല്‍കുകയാണ് ലക്ഷ്യം. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നഡ്ഡ ക്യാംപെയ്‌ന് തുടക്കം കുറിച്ചു. നേരത്തെ ക്രൈസ്തവ വീടുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ കേക്ക് വിതരണം ചെയ്തിരുന്നു. ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം, വസ്ത്രങ്ങള്‍, ഈന്തപ്പഴം, ഡ്രൈ ഫ്രൂട്ട്സ്,…

Read More

മികച്ച തിരിച്ച് വരവ് നടത്താൻ സാധിക്കുമോ ? ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകൻ എത്തി

കൊച്ചി: പുതിയ പരിശീലകനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സ്​പെയിൻകാരനായ ഡേവിഡ് കാറ്റലയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്. ഒരു വർഷത്തേക്കാണ് നിയമനം. സൂപ്പർ കപ്പിന്‌ മുമ്പ് കറ്റാല ടീമിനൊപ്പം ചേരും. സൈപ്രസ് ക്ലബായ എ.​ഇ.കെ ലാർൻസയുടെ പരിശീലകനായിരുന്നു അദ്ദേഹം. സ്‌പെയിന്‍, സൈപ്രസ് രാജ്യങ്ങളിലായി 500ലേറെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഈ മുന്‍ മധ്യനിര പ്രതിരോധ താരം കളിച്ചിട്ടുണ്ട്. ഐഎസ്എല്ലിലെ തുടർച്ചയായ തോൽവികളെത്തുടർന്ന് പരിശീലകൻ മിക്കേൽ സ്‌റ്റാറേയെ പുറത്താക്കിയിരുന്നു. ഈ സീസണിൽ 8 മത്സരങ്ങൾ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. കറ്റാലയുടെ കീഴിൽ മികച്ച…

Read More

മൃഗസ്നേഹികൾ സൂക്ഷിക്കുക: നഗരത്തിൽ മാരകമായ എഫ്‌പിവി വൈറസ് പൂച്ചകളെ ബാധിക്കുന്നു

ബെംഗളൂരു : പക്ഷിപ്പനി ഭീതിയിൽ കർണാടകയിലെ ജനങ്ങൾ പേടിച്ചിരിക്കുമ്പോൾ, മറ്റൊരു മാരകമായ അണുബാധ കൂടി പുറത്തുവന്നിരിക്കുന്നു. പൂച്ചകളെ ബാധിക്കുന്ന മാരകമായ എഫ്‌പിവി വൈറസ് ആണ് ഇപ്പോൾ സംസ്ഥാനത്തുടനീളം പടരുന്നതായി റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പൂച്ചകളെ വീട്ടിൽ വളർത്തുന്നവർ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വൈറസ് ബാധ മൂലം റായ്ച്ചൂർ ജില്ലയിൽ പൂച്ചകൾ ചത്തു വീഴുന്നു . ജില്ലയിൽ മാത്രമല്ല, സംസ്ഥാനമൊട്ടാകെ വൈറസ് പടരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ റായ്ച്ചൂരിൽ നൂറിലധികം പൂച്ചകളിൽ വൈറസ് കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധിച്ചാൽ പൂച്ചകൾക്ക് അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയപ്പെടുന്നു.…

Read More

സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

ചെന്നെെ: നടൻ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. പതിനെട്ടോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1999ൽ പിതാവ് ഭാരതിരാജ സംവിധാനം ചെയ്ത് ‘താജ്മഹൽ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് മനോജ് എത്തുന്നത്. സമുദ്രം, കടൽപ്പൂക്കൾ, അല്ലി അർജുന, ഈര തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്തെത്തുന്നതിന് മുൻപ് അസിസ്റ്റന്റ് ഡയറക്ടറായും ജോലി ചെയ്തിരുന്നു. മലയാളി നടിയായ നന്ദനയാണ് ഭാര്യ. ഇരുവർക്കും രണ്ട് മക്കളുണ്ട്.

Read More

ഓഡിഷന്റെ പേരിൽ കെണി; സീരിയൽ നടിയുടെ നഗ്ന വീഡിയോ ലീക്കായി 

ചെന്നൈ: വ്യാജ ഓഡിഷന്റെ കെണിയില്‍പെട്ട് തമിഴ് സീരിയല്‍ താരം. ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേന സമീപിച്ച തട്ടിപ്പുസംഘം ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. നഗ്നയായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും അതിനായി ചില സീനുകള്‍ ക്യാമറയ്‌ക്ക് മുൻപില്‍ അഭിനയിച്ച്‌ കാണിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു. അവരുടെ നിർദേശപ്രകാരം അഭിനയിച്ച നടിയുടെ വീഡിയോ പിന്നീട് ചില വെബ്സെെറ്റുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരില്‍ നടന്നത് വൻ തട്ടിപ്പാണെന്ന് യുവനടി തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇൻഡസ്ട്രിയില്‍ അനുഭവപരിചയമുള്ളവരെ പോലും കുടുക്കുന്ന ഇത്തരം…

Read More
Click Here to Follow Us