ബെംഗളൂരു : സൈബർ തട്ടിപ്പ് മൂലം പ്രായമായ ദമ്പതികൾക്ക് ആത്മഹത്യ ചെയ്തു. ബെലഗാവി ജില്ലയിലെ ഖാനപുര താലൂക്കിലെ നന്ദഗഡ ഗ്രാമത്തിലാണ് പ്രായമായ ദമ്പതികൾ സൈബർ തട്ടിപ്പുകാരുടെ ഇരകളായ സംഭവം നടന്നത്. ഡിയാൻഗോ നസറെത്ത് (83) ആണ് കഴുത്തറുത്തും ഭാര്യ പ്ലെവിയാന നസറെത്ത് (79) ഗുളികകൾ കഴിച്ചുമാണ് ആത്മഹത്യ ചെയ്തത് . ബെൽഗാം ജില്ലയിലെ ഖാനപൂർ താലൂക്കിലെ ബീഡി ഗ്രാമത്തിൽ താമസിക്കുന്നവരാണ് ഡിയാങ്കോ നസറെത്ത് (83), പ്ലെവിയാന നസറെത്ത് (79). റെന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഭർത്താവ് ഡിയാങ്കോ വീട്ടിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്തതിന് പിന്നാലെ,…
Read MoreMonth: March 2025
സഹായ ഹസ്തവുമായി ഇന്ത്യ; മ്യാൻമർ, തായ്‍ലന്റ് ഭൂചലനം; ദുരിതാശ്വാസത്തിന് 15 ടൺ സാധനങ്ങൾ മ്യാൻമറിലേക്ക് അയച്ചു; സഹായിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത്. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ സാധനങ്ങളാണ് അയക്കുക. തായ്‌ലന്റിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നേരത്തെ തുറന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മ്യാന്‍മറിന് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നു.…
Read Moreമ്യാൻമർ, തായ്‍ലന്റ് ഭൂചലനം: 150 മൃതദേഹങ്ങൾ കണ്ടെത്തി, 100ലധികം പേർക്ക് പരിക്ക്;
നയ്പിഡാവ്: ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 150 കടന്നു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 150ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ സ്ഥിരീകരിച്ചു. ആറോളം തുടർ ഭൂചലനങ്ങൾ അനുഭവപ്പെട്ടതായാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മ്യാൻമറിലെ സാഗൈംഗിന് സമീപം വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50 നാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് മ്യാൻമർ ഭരണകൂട മേധാവി മിൻ ഓങ് ഹ്ലയിങ് അറിയിക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. സഹായത്തിനായി രാജ്യങ്ങളും സംഘടനകളും…
Read Moreആദ്യം സുരക്ഷ; ഭാര്യയുടെ കൈകൊണ്ട് മരിക്കാൻ ആഗ്രഹിക്കുന്നില്ല, കാമുകനുമായി വിവാഹം കഴിപ്പിച്ച് നൽകി ഭർത്താവ്
കാൺപൂർ: 8 വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നൽകി ഭർത്താവ്. ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിലെ കട്ടർ ജോട്ട് ഗ്രാമത്തിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളിയായ ബബ്ലു തന്റെ ജീവൻ അപകടത്തിലാകാതിരിക്കാനാണ് ഈ കടുത്ത തീരുമാനമെടുത്തത്. അടുത്തിടെ മീററ്റിൽ കാമുകനും ഭാര്യയും ചേർന്ന് ഭർത്താവിനെ വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ച സംഭവമാണ് ബബ്ലുവിനെ ഭയപ്പെടുത്തിയത്. 2017 ലായിരുന്നു ബബ്ലു ഗോരഖ്പൂർ ജില്ലയിൽ നിന്നുള്ള രാധികയെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന ബബ്ലു, തന്റെ ഗ്രാമത്തിൽ…
Read Moreഉഗാദി, റംസാൻ അവധി; ആളുകൾ നാട്ടിലേക്ക് പോയി: ബെംഗളൂരുവിൽ ഉണ്ടായത് പൂർണ്ണ ഗതാഗതക്കുരുക്ക്
ബെംഗളൂരു: ഉഗാദി, റംസാൻ ഉത്സവങ്ങൾ ഒരുമിച്ചു വരുന്നതിനാൽ അവധി ദിനങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട്. ഈ സാഹചര്യത്തിൽ, തലസ്ഥാനമായ ബെംഗളൂരുവിൽ നിന്നുള്ള ആളുകൾ സ്വന്തം വാഹനങ്ങളിൽ സ്വന്തം നാടുകളിലേക്ക് യാത്ര തിരിച്ചതോടെ എല്ലാവരും റോഡിൽ മണിക്കൂറുകളോളം കുടുങ്ങി. ഇത് ഗൊരഗുണ്ടേപാളയയിലെ ഗോവർദ്ധൻ തിയേറ്ററിന് സമീപം ഗതാഗതക്കുരുക്കിന് കാരണമായി. വാഹനങ്ങൾ നിരന്നിരിക്കുന്നു. ട്രാഫിക് പോലീസ് വെള്ളിയാഴ്ച രാവിലെ ഗതാഗതകുരുക്ക് സൂചിപ്പിച്ച് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു
Read Moreഅപകടകരമായ ബാക്ടീരിയകൾ; കുപ്പിവെള്ളത്തിൽ പകുതിയും സുരക്ഷിതമല്ലെന്ന് കണ്ടെത്തി; എഫ്എസ്എസ്എഐ
സമീപ ദിവസങ്ങളിൽ, പ്രത്യേകിച്ച് ബെംഗളൂരു പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിൽ, കുടിവെള്ളം വിഷാംശമുള്ളതും മലിനമായതും ആരോഗ്യത്തിന് സുരക്ഷിതമല്ലാത്തതുമായി മാറുന്നുവെന്ന് റിപ്പോർട്ടുകൾ. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഏകദേശം 160 പായ്ക്ക് ചെയ്ത വാട്ടർ ബോട്ടിൽ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിൽ 100 ലധികം സാമ്പിളുകളുടെ റിപ്പോർട്ടുകൾ ഇതിനകം ലഭിച്ചു, കൂടാതെ 50 ശതമാനം വെള്ള സാമ്പിളുകളും ഉപഭോഗത്തിന് സുരക്ഷിതമല്ലെന്ന് വകുപ്പ് കണ്ടെത്തി. പ്രാദേശികമായി പായ്ക്ക് ചെയ്ത വെള്ളം കുടിക്കാൻ അനുയോജ്യമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിശോധനയിൽ, ജല സാമ്പിളുകളിൽ അപകടകരമായ ബാക്ടീരിയകൾ…
Read Moreമലദ്വാരത്തിൽ എംഡിഎംഎ ഒളിപ്പിച്ച് ബെംഗളൂരു വിൽ നിന്ന് കടത്താൻ ശ്രമം; മലയാളി യുവാവ് കേരളത്തിൽ പിടിയിൽ
തൃശ്ശൂർ: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 100 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ അമ്മാടം സ്വദേശി പൊലീസ് പിടിയിൽ ആയി. കൈലാസ് കോടന്നൂരിനെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തുന്നുവെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് തൊണ്ടിമുതൽ പുറത്തെടുത്തത്.
Read Moreഹോംസ്‌റ്റേകളിൽ മദ്യം വിളമ്പരുതെന്ന് നിർേദശം
ബെംഗളൂരു : ഇനിമുതൽ താമസക്കാർക്കും അതിഥികളായെത്തുന്ന വിനോദസഞ്ചാരികൾക്കും മദ്യം വിളമ്പരുതെന്ന് കുടകിലെ ഹോംസ്റ്റേകൾക്ക് കർശന നിർദേശം. ഹോംസ്റ്റേകളിൽ മദ്യം വിൽക്കാനും പാടില്ലെന്ന് കുടക് ഡെപ്യൂട്ടി എക്സൈസ് സൂപ്രണ്ട് ചൈത്ര ഉത്തരവിട്ടു. ഹംപിയിൽ വിനോദസഞ്ചാരികൾ പീഡനത്തിന് വിധേയരായശേഷമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശം. വേനലവധിക്കാലത്ത് കേരളത്തിൽനിന്നടക്കം സഞ്ചാരികളുടെ ഒഴുക്കായിരിക്കും കുടകിലേക്ക്. ഇതേത്തുടർന്നാണ് ഹോംസ്റ്റേകൾക്ക് പുതിയ മാർഗനിർദേശം. കൂടാതെ, മദ്യം കരുതുന്ന വിനോദസഞ്ചാരികൾ അത് വാങ്ങിയതിന്റെ ബില്ല് കൈയിൽ സൂക്ഷിക്കണം. ഇക്കാര്യത്തിൽ അതത് ഹോംസ്റ്റേ ജീവനക്കാർ ശ്രദ്ധചെലുത്തണം. കൂടാതെ, ഹോംസ്റ്റേകളിൽ ഒരുകാരണവശാലും ബാലവേല അനുവദിക്കില്ലെന്നും രജിസ്‌ട്രേഷനില്ലാത്തവയ്ക്കെതിരേ…
Read Moreവീണ്ടും വിവാദ പരാമർശശം; മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരല്ല’, യോഗി
വീണ്ടും വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കള്‍ സുരക്ഷിതരെങ്കില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണ്. 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ഇരിക്കാന്‍ കഴിയില്ല, ബംഗ്ലാദേശും പാകിസ്താനും അതിന് ഉദാഹരണമാണെന്നായിരുന്നു എഎന്‍ഐയുടെ പോഡ്‌കാസ്റ്റില്‍ സംസാരിക്കവെ യോഗിയുടെ പരാമർശം. താന്‍ ഉത്തര്‍പ്രദേശിലെ ഒരു സാധാരണ പൗരന്‍ മാത്രമാണെന്നും എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന ഒരു യോഗിയാണ് താനെന്നും യോഗി അവകാശപ്പെട്ടു. എല്ലാവരുടെയും പിന്തുണയിലും വികസനത്തിലും താന്‍ വിശ്വസിക്കുന്നതെന്നും യോഗി പറഞ്ഞു. ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ് സനാതന ധര്‍മ്മമെന്നും, ഹിന്ദു ഭരണാധികാരികള്‍ മറ്റുള്ളവരുടെ മേല്‍ ആധിപത്യം…
Read Moreസ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം: പൂനെ പോലീസിൽ കീഴടങ്ങുന്നതിന് മുമ്പ് വിഷം കഴിച്ച് പ്രതി
ബെംഗളൂരു: ഭാര്യ ഗൗരി അനിൽ സാംബ്രേക്കറെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ടെക്കി രാകേഷ് രാജേന്ദ്ര ഖേഡേക്കറെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു. രാകേഷ് വിഷം കഴിച്ച് പൂനെയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. ഗൗരി അനിൽ സാംബേക്കർ മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തിയാക്കിയിരുന്നു. രണ്ട് വർഷം മുൻപാണ് രാകേഷിനെ വിവാഹം കഴിച്ചത്. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ പ്രോജക്ട് മാനേജരായിരുന്നു രാകേഷ്, വീട്ടിൽ നിന്നാണ് ജോലി ചെയ്തിരുന്നത്. ബുധനാഴ്ച രാത്രി ജോലി സംബന്ധമായ കാര്യങ്ങളെച്ചൊല്ലി രാകേഷും ഗൗരിയും തമ്മിൽ വഴക്കുണ്ടായി. ഗൗരി രാകേഷിന് നേരെ കത്തി…
Read More