സംസ്ഥാനത്ത് നിര്‍മിക്കുന്ന എല്ലാ ഉല്‍പന്നങ്ങളിലും കന്നഡ ലേബലിങ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു ബയ്യപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ നിശ്ചയിച്ചിട്ടുള്ളതിലും കൂടുതല്‍ പണം പാർക്കിങ് ഫീസ് ഇനത്തില്‍ ഈടാത്തുന്നതായി പരാതി.വെറും 37 മിനിറ്റ് കാർ പാർക്ക് ചെയ്തതിന് 500 രൂപ വാങ്ങിയെന്ന പരാതി ഉയർന്നതിനെ തുടർന്ന് കരാറുകാർക്കെതിരെ പൊലീസ് കേസെടുത്തു.

മാതാപിതാക്കളെ കൂട്ടികൊണ്ടുപോകാൻ കാറില്‍ സ്റ്റേഷനില്‍ എത്തിയ അഭിഭാഷകൻ തിമോത്തി ചാള്‍സ് ആണു പരാതി നല്‍കിയത്. ചട്ടപ്രകാരം കാറുകള്‍ക്ക് ആദ്യ 2 മണിക്കൂറില്‍ 20 രൂപ മാത്രമാണ് ഫീസ് ഈടാക്കാനാകുക.

  കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കോര്‍പറേറ്റ് ജോലി വിട്ട് ബെംഗളൂരു ഡ്രൈവര്‍ ആയ യുവാവിന് ഇന്ന് അതിനേക്കാള്‍ ശമ്പളവും സന്തോഷവും

കാര്‍ പാർക്ക് ചെയ്ത് പണം നല്‍കി പോയതിന് ശേഷം തിരിച്ചെത്തിയപ്പോള്‍ അനുവദനീയമായ സമയം കഴിഞ്ഞെന്നും 100 രൂപ കൂടി അധികം നല്‍കണമെന്നും കരാറുകാരൻ ആവശ്യപ്പെട്ടു. തർക്കമായതോടെ 37 മിനിറ്റ് പാർക്ക് ചെയ്യാൻ 500 രൂപയാണ് കരാറുകാരൻ ആവശ്യപ്പെട്ടത്.

തുടർന്ന് തെളിവ് സഹിതം ഇയാള്‍ പരാതി നല്‍കി.റെയില്‍വേ ഉദ്യോഗസ്ഥർ ജീവനക്കാരുടെ മെഷീനുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. വിശദ അന്വേഷണം നടത്തി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസും റെയില്‍വേയും തയാറാകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

  ഏകാന്തത അവസാനിപ്പിക്കാൻ വിവാഹം കഴിച്ചു; 35കാരിയെ വിവാഹം ചെയ്ത 75കാരൻ കല്യാണ പിറ്റേന്ന് മരിച്ചു

വാർത്ത പുറത്തുവന്നതോടെ സമാന അനുഭവമുണ്ടായവർ രംഗത്തെത്തി. നല്‍കേണ്ടതിന്റെ പത്തിരട്ടി വരെ നല്‍കേണ്ടി വന്നെന്ന് വരെ ചിലർ പറഞ്ഞു. വ്യാജ രസീത് നല്‍കി കബളിപ്പിച്ചെന്നും ആരോപണമുയർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്നെന്നും ഓര്‍മകളില്‍ നിലനില്‍ക്കുന്ന ആവേശോജ്ജ്വലമായി ഓണം ആഘോഷിച്ച് നവവേദാന്താ അപാർട്മെന്റ് മലയാളി സമൂഹം

Related posts

Click Here to Follow Us