ഭാര്യയുടെ പീഡനം; നവവരൻ ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയുടെ പീഡനത്തില്‍ മനംനൊന്ത് നവവരൻ ജീവനൊടുക്കിയ നിലയില്‍. കലബുർഗിയിലാണ് സംഭവം. മൂന്നു മാസം മുൻപാണ് മരിച്ച രാകേഷും ഭാര്യയായ മേഘയും വിവാഹിതരാകുന്നത്. മേഘ, രാകേഷിനെ വീട്ടു ജോലികള്‍ ചെയ്യാൻ നിർബന്ധിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് യുവാവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ മേഘ വീട്ടു ജോലികളെല്ലാം തന്നെ കൊണ്ട് ചെയ്യിക്കുന്നതായി രാകേഷ് കുടുംബത്തോട് പറഞ്ഞിരുന്നു. വീട്ടു ജോലികളെല്ലാം തനിയെ ചെയ്യണം. വീട് വൃത്തിയാക്കാനും പലചരക്ക് സാധനങ്ങള്‍ കൊണ്ട് വരാനും നിർബന്ധിക്കും. വസ്ത്രങ്ങള്‍ കഴുകലും ഭക്ഷ്യ സാധനങ്ങളും ധാന്യങ്ങളും പൊടിക്കലുമൊക്കെ…

Read More

കന്നഡയോട് അനാദരവ് കാണിച്ച രശ്മിക മന്ദാനെയെ ഒരു പാഠം പഠിപ്പിക്കണം; എംഎൽഎ രവികുമാർ ഗൗഡ

ബെംഗളൂരു: പ്രമുഖ നടി രശ്മിക മന്ദാന കന്നഡയെ അവഗണിച്ചുവെന്ന് ആരോപിച്ച്‌ കർണാടക കോണ്‍ഗ്രസ് എംഎല്‍എ രവികുമാർ ഗൗഡ ഗാനിഗ രംഗത്ത്. നടിയെ ഒരു പാഠം പഠിപ്പിക്കണമെന്നും കോണ്‍ഗ്രസ് എംഎല്‍എ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു “കർണാടകയില്‍ കിരിക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെ തന്റെ കരിയർ ആരംഭിച്ച രശ്മിക മന്ദാന കഴിഞ്ഞ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക് ക്ഷണിച്ചപ്പോള്‍ പങ്കെടുക്കാൻ വിസമ്മതിച്ചു. “കൂടാതെ “എനിക്ക് ഹൈദരാബാദില്‍ വീടുണ്ട്, കർണാടക എവിടെയാണെന്ന് എനിക്കറിയില്ല, എനിക്ക് സമയമില്ല. എനിക്ക് വരാൻ കഴിയില്ല”  എന്ന് രശ്മിക പറഞ്ഞതായും എംഎല്‍എ കൂട്ടിച്ചേർത്തു. ഇതിനു പുറമെ…

Read More

ശിവാജി ഗണേശന്റെ വീട് കണ്ടുകെട്ടാൻ ഹൈക്കോടത് ഉത്തരവ് 

ചെന്നൈ: വായ്പ തിരിച്ചടയ്‌ക്കാത്തതുമായി ബന്ധപ്പെട്ട കേസില്‍ നടികർ തിലകം ശിവാജി ഗണേശന്റെ വീട് കണ്ടുകെട്ടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജഗ ജല കില്ലാഡി എന്ന സിനിമയുടെ നിർമ്മാണത്തിനായി വാങ്ങിയ നാല് കോടി രൂപ തിരിച്ചടയ്‌ക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്. ശിവാജി ഗണേശന്റെ ചെറുമകനായ നടൻ ദുഷ്യന്ത്, ഭാര്യ അഭിരാമിയെ എന്നിവർ പങ്കാളി കളായി നടത്തിയിരുന്ന ഈസണ്‍ പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്ബനിക്കെതിരെയാണ് നടപടി. ഈ കമ്പനി വഴിയാണ് ദുഷ്യന്ത് ജഗ ജല കില്ലാഡി എന്ന സിനിമ നിർമ്മിച്ചത്. വിഷ്ണു വിശാലും നിവേദ പെതുരാജുമാണ്…

Read More

സെവൻഅപ്പ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; രണ്ടു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: സെവൻഅപ്പ് കുപ്പി കണ്ട് അതില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ച രണ്ടുവയസുകാരൻ ചികിത്സയില്‍ കഴിയവേ മരിച്ചു. വീട്ടുകാർ പതിവായി കുട്ടിക്ക് സെവനപ്പ് വാങ്ങി കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന കുപ്പി കണ്ട് സെവൻഅപ്പാണന്ന് കരുതി കുട്ടി എടുത്ത് കുടിക്കുകയായിരുന്നു. കേരള-തമിഴ്നാട് അതിർത്തിയായ കുന്നത്തുകാല്‍ ചെറിയകൊല്ല ദേവിയോട് പനച്ചക്കാല വീട്ടില്‍ അനില്‍- അരുണ ദമ്പതികളുടെ മകന്‍ ആരോണാണ് മരണപ്പെട്ടത്. കൂലിപ്പണിക്കാരനായ പിതാവ് അനില്‍ രണ്ടുവര്‍ഷം മുമ്പ് മാവില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് വീട്ടില്‍ കിടപ്പിലാണ്. അമ്മയും വീട്ടിലുണ്ടായിരുന്നു. അടുക്കളയുടെ സമീപത്ത് കിടന്ന കസേരയെ നീക്കി…

Read More

സംസ്ഥാനത്ത് നിര്‍മിക്കുന്ന എല്ലാ ഉല്‍പന്നങ്ങളിലും കന്നഡ ലേബലിങ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു ബയ്യപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ നിശ്ചയിച്ചിട്ടുള്ളതിലും കൂടുതല്‍ പണം പാർക്കിങ് ഫീസ് ഇനത്തില്‍ ഈടാത്തുന്നതായി പരാതി.വെറും 37 മിനിറ്റ് കാർ പാർക്ക് ചെയ്തതിന് 500 രൂപ വാങ്ങിയെന്ന പരാതി ഉയർന്നതിനെ തുടർന്ന് കരാറുകാർക്കെതിരെ പൊലീസ് കേസെടുത്തു. മാതാപിതാക്കളെ കൂട്ടികൊണ്ടുപോകാൻ കാറില്‍ സ്റ്റേഷനില്‍ എത്തിയ അഭിഭാഷകൻ തിമോത്തി ചാള്‍സ് ആണു പരാതി നല്‍കിയത്. ചട്ടപ്രകാരം കാറുകള്‍ക്ക് ആദ്യ 2 മണിക്കൂറില്‍ 20 രൂപ മാത്രമാണ് ഫീസ് ഈടാക്കാനാകുക. കാര്‍ പാർക്ക് ചെയ്ത് പണം നല്‍കി പോയതിന് ശേഷം തിരിച്ചെത്തിയപ്പോള്‍ അനുവദനീയമായ സമയം കഴിഞ്ഞെന്നും 100…

Read More

നിയമസഭ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

vidhana sudha

ബെംഗളൂരു : കർണാടക നിയമസഭയുടെ ഈ വർഷത്തെ ആദ്യസമ്മേളനത്തിന് തിങ്കളാഴ്ച തുടക്കംകുറിക്കും. രാവിലെ ഗവർണർ താവർ ചന്ദ് ഗഹ്‌ലോത് സഭയുടെ സംയുക്തയോഗത്തെ അഭിസംബോധന ചെയ്യും. 15 ദിവസം നീളുന്ന ബജറ്റ് സമ്മേളനമാണിത്. മാർച്ച് ഏഴിനാണ് ബജറ്റ് അവതരണം. ധനകാര്യവകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിക്കും. സിദ്ധരാമയ്യയുടെ 16-ാമത്തെ ബജറ്റ് അവതരണമാണ് ഇത്തവണത്തേത്. നാലുലക്ഷം കോടിരൂപയുടെ ബജറ്റാണ് 2025-2026 സാമ്പത്തികവർഷത്തേക്ക് സിദ്ധരാമയ്യ അവതരിപ്പിക്കാനിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞതവണ ഇത് 3.71 ലക്ഷം കോടിയായിരുന്നു. സർക്കാരിന്റെ അഞ്ചിന ജനപ്രിയപദ്ധതികൾക്ക് ഇത്തവണയും തുക വകയിരുത്തുമെന്ന് മുഖ്യമന്ത്രി നേരത്തേ…

Read More

മെട്രോ നിർമാണത്തിനായി ഹെബ്ബാളിൽ 45 ഏക്കർ സ്ഥലം ഏറ്റെടുക്കാൻഒരുങ്ങി ബി.എം.ആർ.സി

ബെംഗളൂരു : നമ്മ മെട്രോ നിർമാണത്തിനായി ഹെബ്ബാളിൽ 45 ഏക്കർ സ്ഥലം ഏറ്റെടുക്കാനൊരുങ്ങി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.). നിലവിൽ കർണാടക ഇൻഡസ്ട്രിയൽ എര്യാസ് ഡിവലപ്പ്‌മെന്റ് ബോർഡിന് (കെ.ഐ.എ.ഡി.ബി.) കീഴിലുള്ളതാണ് ഈ സ്ഥലം. ഇതു സംബന്ധിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യവസായ മന്ത്രി എം.ബി. പാട്ടീലും ചർച്ച നടത്തി. നേരത്തേ വിവിധ ആവശ്യങ്ങൾക്കായി കെ.ഐ.എ.ഡി.ബി. ഏറ്റെടുത്തതാണ് ഈ സ്ഥലം. ഹെബ്ബാളിനെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന മെട്രോ പാതയുടെ നിർമാണത്തിനാണ് ഈ സ്ഥലം ബി.എം.ആർ.സി.എൽ. ആവശ്യപ്പെടുന്നത്. മെട്രോ യാഥാർഥ്യമാകുന്നതോടെ ഈ ഭാഗത്ത്…

Read More
Click Here to Follow Us