ബെംഗളൂരുവിൽ കോൺഗ്രസ് നേതാവ് ക്രൂരമായി കൊല്ലപ്പെട്ടു

ബെംഗളൂരു: പുലർച്ചെ ഒരു മണിയോടെ അശോക് നഗറിലെ ഗരുഡ മാളിന് സമീപം ഒരു കോൺഗ്രസ് നേതാവിനെ ക്രൂരമായി കൊലപ്പെടുത്തി . കൊല്ലപ്പെട്ട കോൺഗ്രസ് നേതാവായിരുന്നു ഹൈദർ അലി. ശനിയാഴ്ച രാത്രി ഒരു ലൈവ് ബാൻഡ് പ്രകടനം പൂർത്തിയാക്കിയ ശേഷം ഹൈദർ അലി ഒരു സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ഈ സമയം ബൈക്കിൽ പിന്തുടര്‍ന്നെത്തിയ അക്രമികൾ കോൺഗ്രസ് നേതാവ് ഹൈദർ അലിയെ ആക്രമിച്ച്  രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ അശോക നഗർ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ നിലയിൽ കിടന്നിരുന്ന ഹൈദർ അലിയെ ഉടൻ തന്നെ ബൗറിംഗ് ആശുപത്രിയിലേക്ക്…

Read More

നബീസുമ്മയ്ക്കെതിരെ വീണ്ടും വിമര്‍ശനം; ‘സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷൻമാർ കൂടെ ഉണ്ടാകണം; സഖാഫിയെ പിന്തുണച്ച് കാന്തപുരം

കോഴിക്കോട്: മണാലി യാത്രാനുഭവം പങ്കുവച്ച് വൈറലായ നാദാപുരം സ്വദേശിനിയായ നബീസുമ്മയ്ക്കെതിരെ വീണ്ടും വിമര്‍ശനം. മത പണ്ഡിതനും കാന്തപുരം വിഭാഗം നേതാവുമായ ഇബ്രാഹിം സഖാഫിയ്ക്ക് പിന്നാലെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്തെത്തിയത്. “സ്ത്രീകൾക്ക് യാത്ര പോകാൻ ഭർത്താവ് അല്ലെങ്കിൽ പിതാവോ മകനോ കൂടെ വേണം എന്ന് ഹജ്ജിന്റെ നിയമത്തിൽ വരെയുണ്ടല്ലോ. അന്യസ്ഥലത്തേക്ക് സ്ത്രീകൾ യാത്ര പോകുമ്പോൾ അവർക്ക് വിശ്വസ്തത കൈവരിക്കാനുള്ള പുരുഷൻമാർ കൂടെ വേണം. ഭർത്താവ് അല്ലെങ്കിൽ മകൻ, സഹോദരൻ, പിതാവ് തുടങ്ങിയ ആളുകൾ വേണമെന്ന് ഇസ്ലാമിൽ നിയമമുണ്ട്. ആവശ്യമുണ്ടെങ്കിലേ സ്ത്രീ യാത്ര…

Read More

ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരം

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അപകടനില ​തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തേതിനേക്കാൾ നില വഷളായതായും വത്തിക്കാൻ അറിയിച്ചു. ഇന്ന് രാവിലെയോടെ ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് ആസ്മയുടെ ഭാഗമായി ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. പിതാവിന്റെ നില ഗുരുതരമായി തുടരുന്നു, ഇന്നലെ വിശദീകരിച്ചതുപോലെ, പോപ്പ് അപകടനില തരണം ചെയ്തിട്ടില്ല. ഇന്നത്തെ രക്തപരിശോധനയിൽ വിളർച്ചയുമായി ബന്ധപ്പെട്ട പ്ലേറ്റ്‌ലെറ്റ്‌പീനിയയും കണ്ടെത്തി. പോപ്പ് ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന്…

Read More

വിഷു, ഈസ്റ്റർ യാത്രയ്ക്ക് ട്രെയിനിൽ സീറ്റില്ല; സ്വകാര്യ ബസുകൾ ബുക്കിംഗ് ആരംഭിച്ചു; അതിലും ഭേദം ഫ്ലൈറ്റിൽ പോകുന്നത് ?

ബെംഗളൂരു: അവധിയൊക്കെ എല്ലാവരും നേരത്തെ എടുത്തെങ്കിലും ടിക്കറ്റിന്‍റെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളുടെ സീറ്റുകളെല്ലാം ബുക്കിങ് തുടങ്ങിയ അന്ന് തന്നെ വെയിറ്റിങ് ലിസ്റ്റിലായിട്ടുണ്ട്. സ്വകാര്യ ബസിന് വരാം ടിക്കറ്റ് നിരക്ക് കൂടുതാണെങ്കിലും പലർക്കും അവസാന ആശ്രയം സ്വകാര്യ ബസുകളാണ്. ബാംഗ്ലൂരിൽ നിന്ന് എറണാകുളം ഉൾപ്പെടെയുള്ള പല റൂട്ടുകളിലേക്കും ഇതിനോടകം തന്നെ തന്നെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സാധാരണ സീറ്റർ ബസിന് 1,500 നും 2,000 നും ഇടയിലാണ് . എസി സ്ലീപ്പറിന് 3500 രൂപാ വരെയാണ് സ്വകാര്യ ബസുകൾ ബാംഗ്ലൂർ-…

Read More

ഭാഷാതർക്കം: ബെലഗാവിയിൽ ബസ് കണ്ടക്ടർക്ക് മർദനം കൂടെ പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ്

ബെംഗളൂരു : മറാഠിഭാഷ സംസാരിക്കാത്തതിന് ബെലഗാവിയിൽ കർണാടക ആർ.ടി.സി. ബസ് കണ്ടക്ടറെ മർദിച്ചെന്ന് പരാതി. മഹാദേവപ്പ മല്ലപ്പ ഹുക്കേരിക്കാണ് (51) മർദനമേറ്റത്. ഇയാളെ ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര അതിർത്തിപ്രദേശമായ സുലേഭാവിയിലാണ് സംഭവം. ബസിൽ കയറിയ, മറാഠി സംസാരിക്കുന്ന പെൺകുട്ടി ടിക്കറ്റെടുക്കുന്നതിനിടെ കണ്ടക്ടറോട് മറാഠി സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയോട് കന്നഡ സംസാരിക്കാൻ കണ്ടക്ടറും ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി പെൺകുട്ടിയും കണ്ടക്ടറുമായി തർക്കമുണ്ടായി. ഇതിന്റെ തുടർച്ചയായി പ്രദേശത്തെ കുറച്ചാളുകൾ കൂടിച്ചേർന്ന് തന്നെ മർദിക്കുകയായിരുന്നെന്ന് മഹാദേവപ്പ പറഞ്ഞു. അതേസമയം, തന്റെ നേരേ അതിക്രമം…

Read More

ബെംഗളൂരു ഡ്രൈവർമാർ ജാഗ്രത പാലിക്കുക! ലോറി അണ്ടർപാസ് റോഡ് 45 ദിവസത്തേക്ക് അടച്ചിടും | വിശദാംശങ്ങൾ

ബെംഗളൂരു: ഫെബ്രുവരി 22 മുതൽ 45 ദിവസത്തേക്ക് ലോറി അണ്ടർപാസ് റോഡ് അടച്ചിടുന്നതിനാൽ ബെംഗളൂരുവിലെ യാത്രക്കാർക്ക് ഗതാഗത തടസ്സങ്ങൾ നേരിടേണ്ടിവരും. റെയിൽവേ പാലത്തിന്റെ പണി നടക്കുന്നതിനാലാണ് ഗതാഗത തടസ്സം. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ബദൽ മാർഗങ്ങൾ സംബന്ധിച്ച ഒരു ഉപദേശം ബെംഗളൂരു ട്രാഫിക് പോലീസ് പുറപ്പെടുവിച്ചു. ഇരുചക്ര വാഹനങ്ങൾ ഒഴികെ, ഐടിഐ ബിഎംടിസി ഡിപ്പോ 24 ൽ നിന്ന് ലോറി അണ്ടർപാസ് റോഡിലേക്ക് പോകുന്ന എല്ലാ വാഹനങ്ങൾക്കും ഈ കാലയളവിൽ നിയന്ത്രണം ഉണ്ടായിരിക്കും. ഗതാഗതം സുഗമമാക്കുന്നതിന്, വൈറ്റ്ഫീൽഡ് മെയിൻ റോഡിലേക്കും ഔട്ടർ റിംഗ് റോഡിലേക്കും പോകുന്ന…

Read More

മസ്കിന്റെ മകൻ മൂക്ക് തുടച്ചു; 145 വർഷം പഴക്കമുള്ള മേശ മാറ്റി സ്ഥാപിച്ച് ഡൊണാൾഡ് ട്രംപ്

വൈറ്റ് ഹൌസിൽ നടന്ന ഒരു പത്രസമ്മേളനത്തിനിടെ ടെസ്‌ല മേധാവി ഇലോൺ മസ്കിന്റെ ഇളയ മകൻ എക്സ് എഇ എ-12 മൂക്കിൽ വിരൽ വെച്ചതിനു ശേഷം ഈ മേശയിൽ തുടക്കുന്ന ദൃശ്യങ്ങൾ കുറച്ചുദിവസം മുൻപ് പ്രചരിച്ചിരുന്നു. ഇലോൺ മസ്കിനൊപ്പമാണ് തന്റെ നാലു വയസുകാരനായ ഇളയ മകനും എത്തിയത്. മസ്കിന്റെ മകനും ട്രംപും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഈ സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഓവൽ ഓഫീസിലെ റെസല്യൂട്ട് ഡെസ്ക് ട്രംപ് താൽക്കാലികമായി മാറ്റി സ്ഥാപിച്ചത്. ഇലോൺ മസ്കിന്റെ മകൻ മൂക്ക് തുടച്ചതിനുശേഷമാണ് മേശ മാറ്റിയത് എന്നാണ് രാജ്യാന്തര…

Read More

മലയാളി യുവ ഡോക്ടറെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ചെറുവത്തൂർ സ്വദേശിയായ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകനും ഡോ. ഗാലിബ് റഹ്മാൻ കുന്നത്ത് (27) ആണ് മരിച്ചത്. മണിപ്പാല്‍ കസ്തൂർബ മെഡിക്കല്‍ കോളജില്‍ എം.ഡി വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ടാണ് ഗാലിബ് റഹ്മാനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കള്‍ ഉടൻ തന്നെ മണിപ്പാലിലെത്തി മൃതദേഹം രാവിലെ നാട്ടിലെത്തിച്ചു.

Read More

ഫ്രൂട്സ് സാലഡ് പ്രേമികൾ ആണോ നിങ്ങൾ , എന്നാല്‍ പഴങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ കോംമ്പോ ഒഴിവാക്കാം

ഫ്രൂട്സ് സാലഡുകളെ ആരോഗ്യകരമായ ഭക്ഷണമായാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍ പഴങ്ങൾക്ക് ധാരാളം പോഷകഗുണങ്ങളുണ്ടെങ്കിലും ഒഴിവാക്കേണ്ട ചില കോംമ്പിനേഷനുകളുണ്ട്. പഴങ്ങളെ അസിഡിറ്റി, ഉയർന്ന ജലാംശം, മധുരം, നിഷ്പക്ഷത എന്നിങ്ങനെ നാലായി തരം തിരിക്കാം. വ്യത്യസ്ത തരം പഴങ്ങൾ പച്ചക്കറികളുമായും മറ്റ് പഴങ്ങളുമായും കലർത്തുന്നത് ദഹനപ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. തണ്ണിമത്തൻ മറ്റ് പഴങ്ങൾക്കൊപ്പം കഴിക്കരുത് തണ്ണിമത്തൻ ഒരിക്കലും മറ്റ് പഴങ്ങൾക്കൊപ്പം മിക്സ് ചെയ്തു കഴിക്കരുത്. തണ്ണിമത്തൻ, കുക്കുമിസ് മെലോ, കാന്താലൂപ്പ് പോലുള്ള ജലാംശം അധികം അടങ്ങിയ പഴങ്ങൾ മറ്റുള്ള പഴങ്ങൾക്കൊപ്പം കഴിക്കുമ്പോൾ ദഹനം ശരിയായ…

Read More

കട ബാധ്യത; യുവാവ് തൂങ്ങി മരിച്ച നിലയിൽ 

ബെംഗളൂരു: കർഷക യുവാവ് ജീവനൊടുക്കി. 24 കാരനായ പ്രകാശ് രവീന്ദ്ര ജാംദാറാണ് മരിച്ചത്. കലഗി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കടബാധ്യതയാണ് യുവാവിനെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി ഒമ്പതായിട്ടും കൃഷിയിടത്തില്‍ നിന്ന് പ്രകാശ് മടങ്ങിയെത്താത്തതിനെതുടർന്ന് വീട്ടുകാർ തെരഞ്ഞുചെന്നപ്പോഴാണ് കൃഷിയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. രത്കാല്‍ ബാങ്കില്‍ നിന്ന് 80,000 രൂപയും സ്വകാര്യ ധനകാര്യസ്ഥാപനങങളില്‍നിന്ന് അഞ്ചുലക്ഷം രൂപയും ഇയാള്‍ വായ്പയെടുത്തിരുന്നു. വിളനാശത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങിയത് പ്രകാശിനെ പ്രയാസപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

Read More
Click Here to Follow Us