നാലാം മത്സരത്തിലും ജയിക്കാനാവാതെ ചെന്നൈ; ഇത്തവണ ഗോൾരഹിത സമനില.

നിലവിലെ ചാംപ്യന്മാരായ ചെന്നൈയ്ന്‍ എഫ്‌സിയുടെ ഐഎസ്എല്ലിന്റെ ഈ സീസണിലെ ആദ്യ ജയത്തിനു വേണ്ടി കാത്തിരിപ്പ് നീളുന്നു. ഡല്‍ഹി ഡൈനാമോസുമായി ചെന്നൈ ഗോള്‍രഹിത സമനില കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. സീസണില്‍ കളിച്ച നാലു മല്‍സരങ്ങളിലും ചെന്നൈക്കു ജയിക്കാനായിട്ടില്ല. ആദ്യ മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട ചാംപ്യന്‍മാര്‍ക്ക് ഡല്‍ഹിക്കെതിരേ തോല്‍വി നേരിട്ടില്ലെന്നതില്‍ ആശ്വസിക്കാം. മികച്ച പ്രകടനമാണ് കളിയിലുടനീളം ചെന്നൈ കാഴ്ചവച്ചത്.

ജയത്തിനു വേണ്ടി ചെന്നൈ കൈയ്‌മെയ് മറന്ന് പൊരുതിയെങ്കിലും ഡല്‍ഹി ഗോള്‍കീപ്പര്‍ ഡൊറാണ്‍സോറോയെ കീഴ്‌പ്പെടുത്താനായില്ല. ഗോളെന്നുറച്ച ചെന്നൈയുടെ നിരവധി ശ്രമങ്ങളാണ് അദ്ദേഹം വിഫലമാക്കിയത്. ഹീറോ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതും ഡൊറോണ്‍സോറോ തന്നെയാണ്. കളിയുടക്കം തുടക്കം മുതല്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ഡൊറോണ്‍സോറോടെയാണ് ഈ സമനിലയ്ക്ക് ഡല്‍ഹി കടപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ ചുരുങ്ങിയത് നാലു ഗോളുകള്‍ക്കെങ്കിലും ഡല്‍ഹി പരാജയപ്പെടുമായിരുന്നു. രണ്ടാം മിനിറ്റില്‍ തന്നെ ആദ്യ സേവ് നടത്തിയ ഡൊറോണ്‍സോറോ പിന്നീട് ചെന്നൈയുടെ വില്ലനായി ഡല്‍ഹി ഗോള്‍മുഖത്ത് പറന്ന് സേവുകള്‍ നടത്തുകയായിരുന്നു. ഈ മല്‍സരത്തില്‍ നേടിയ സമനിലയോടെ ലഭിച്ച ഒരോയൊരു പോയിന്റ് മാത്രമാണ് ചെന്നൈയുടെ അക്കൗണ്ടിലുള്ളത്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

10 ടീമുകളുടെ ലീഗില്‍ നിലവില്‍ ഒമ്പതാംസ്ഥാനത്താണ് ചാംപ്യന്‍മാര്‍. ചെന്നൈയെക്കൂടാതെ ഒരു പോയിന്റ് തന്നെ നേടി പൂനെ സിറ്റിയാണ് അവസാന സ്ഥാനത്തുള്ളത്. ഈ സീസണില്‍ ഒരു മല്‍സരം പോലും ജയിച്ചിട്ടില്ലാത്ത മൂന്നു ടീമുകളിലൊന്ന് കൂടിയാണ് ചെന്നൈ. ഡല്‍ഹി, പൂനെ എന്നിവരാണ് മറ്റു ടീമുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts