വിഷു, ഈസ്റ്റർ യാത്രയ്ക്ക് ട്രെയിനിൽ സീറ്റില്ല; സ്വകാര്യ ബസുകൾ ബുക്കിംഗ് ആരംഭിച്ചു; അതിലും ഭേദം ഫ്ലൈറ്റിൽ പോകുന്നത് ?

ബെംഗളൂരു: അവധിയൊക്കെ എല്ലാവരും നേരത്തെ എടുത്തെങ്കിലും ടിക്കറ്റിന്‍റെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളുടെ സീറ്റുകളെല്ലാം ബുക്കിങ് തുടങ്ങിയ അന്ന് തന്നെ വെയിറ്റിങ് ലിസ്റ്റിലായിട്ടുണ്ട്.

സ്വകാര്യ ബസിന് വരാം
ടിക്കറ്റ് നിരക്ക് കൂടുതാണെങ്കിലും പലർക്കും അവസാന ആശ്രയം സ്വകാര്യ ബസുകളാണ്. ബാംഗ്ലൂരിൽ നിന്ന് എറണാകുളം ഉൾപ്പെടെയുള്ള പല റൂട്ടുകളിലേക്കും ഇതിനോടകം തന്നെ തന്നെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

സാധാരണ സീറ്റർ ബസിന് 1,500 നും 2,000 നും ഇടയിലാണ് . എസി സ്ലീപ്പറിന് 3500 രൂപാ വരെയാണ് സ്വകാര്യ ബസുകൾ ബാംഗ്ലൂർ- എറണാകുളം റൂട്ടിൽ ഈടാക്കുന്നത്.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

കെഎസ്ആർടിസി ബുക്കിങ്
കേരളാ, കർണ്ണാടക കെഎസ്ആർടിസി ബസുകളിൽ വിഷു, ഈസ്റ്റർ ബുക്കിങ് ഇതുവരെയും ആരംഭിച്ചിട്ടില്ല. രണ്ട് സർവീസുകളിലും 30 ദിവസം മുന്നേയാണ് ടിക്കറ്റ് ബുക്കിങ്ങുള്ളത്.

തിരക്കിനനുസരിച്ച് കണ്ണൂർ, കോഴിക്കോട്, കോട്ടയം, പയ്യന്നൂർ, കോട്ടയം, എറണാകുളം, തുടങ്ങിയ റൂട്ടുകളിലേക്ക് കേരളാ ആർടിസി പ്രത്യേക ബസ് അനുവദിക്കാറുണ്ട്,

വിമാനത്തിന് വന്നാലും നഷ്ടമില്ല
ലീവ് ഉറപ്പാക്കി യാത്ര നേരത്തേ പ്ലാൻ ചെയ്യാൻ സാധിക്കുമെങ്കിൽ വിമാനടിക്കറ്റ് ധൈര്യമായി ബുക്ക് ചെയ്തോ. സ്വകാര്യ ബസിനു കൊടുക്കുന്നതോ അതിൽ കുറച്ചധികമോ തുക നല്കിയാൽ നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് നാട്ടിലെത്താം. 2800 രൂപാ മുതൽ 7000 രൂപാ വരെയാണ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക്.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts