ബെംഗളൂരു: ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങാത്തതിൻ്റെ പേരില്‍ മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വെട്ടി കഷ്ണങ്ങളാക്കി യുവതി. ബെളഗാവിക്കടുത്ത് ചിക്കോടി ഉമറാണി ഗ്രാമത്തിലാണ് സംഭവം. പ്രതി സാവിത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭർത്താവിൻ്റെ മൃതദേഹാവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തി. മൃതദേഹം വീട്ടില്‍ സൂക്ഷിച്ചാല്‍ താൻ പോലീസിൻ്റെ പിടിയിലാകുമെന്ന് സാവിത്രി ഭയപ്പെട്ടതിനാലാണ് മൃതദേഹം കഷ്ണങ്ങളാക്കി വീപ്പയിലാക്കി പറമ്പില്‍ ഉപേക്ഷിച്ചത്. പിന്നീട് പ്രതി തന്നെ അവരു ശരീരത്തിലെയും തറയിലെയും ചോരപ്പാടുകള്‍ കഴുകി കളയുകയും സ്ഥലം വൃത്തിയാക്കി കുളിക്കുകയും ചെയ്തു. വസ്ത്രങ്ങളെല്ലാം കത്തിച്ച് ചാരം കുപ്പയിലേക്ക് വലിച്ചെറിഞ്ഞു.…
Read MoreMonth: January 2025
കാണാതായ ടെക്കിയുടെ മൃതദേഹം നദിയിൽ; ഭാര്യയ്ക്കെതിരെ ആരോപണവുമായി കുടുംബം
ബെംഗളൂരു: ഭാര്യയുടെ പീഡനത്തെത്തുടർന്ന് ബെംഗളൂരുവില്‍ 35 കാരനായ ടെക്കിയുടെ മൃതദേഹം നദിയില്‍ കണ്ടെത്തി. ഹാസൻ ജില്ലയിലെ നദിയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിലെ ബെൻസ് കമ്പനിയിലെ ജീവനക്കാരനായ പ്രമോദ് ആണ് നദിയില്‍ ചാടി ആത്മഹത്യ ചെയ്തത്. ഭാര്യയുടെ പീഡനമാണ് പ്രമോദിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ബെംഗളൂരുവിലെ ഇന്ദിരാനഗർ പ്രദേശത്ത് താമസിക്കുന്ന പ്രമോദ് ഡിസംബർ 29 ന് ഫോണ്‍ ഉപേക്ഷിച്ച് വീട്ടില്‍ നിന്ന് പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. ആശങ്കയിലായ മാതാപിതാക്കളും വീട്ടുകാരും സുഹൃത്തുക്കളോട് അന്വേഷിച്ച് എല്ലായിടത്തും അന്വേഷിക്കുകയും കെആർ പുരം…
Read Moreകരാറുകാരന്റെ ആത്മഹത്യ; മന്ത്രി പ്രിയങ്ക് ഖാർഗെ കുരുക്കിലേക്ക്
ബെംഗളൂരു: കടുത്ത മാനസിക സമ്മർദ്ദവും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്നവരാണ് സംസ്ഥാനത്തെ ചെറുകിട ഗവണ്മെന്റ് കരാറുകാരില്‍ പലരും. കരാറുകള്‍ ലഭിക്കാൻ മാത്രമല്ല, ബില്ലുകള്‍ പാസ്സാക്കിക്കിട്ടാനും അവർ താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അധികൃതർ പോറ്റിവളർത്തുന്ന മാഫിയസംഘത്തില്‍ നിന്ന് ഭീഷണിയും നേരിടുന്നുണ്ട്. കരാറുകാർ ജീവനൊടുക്കുന്നത് തുടർക്കഥയാവുകയാണ്. ബിദാറിലെ യുവകരാറുകാരൻ സചിൻ പഞ്ചല്‍ ഇക്കഴിഞ്ഞ ദിവസം തീവണ്ടിയ്ക്ക് തല വെച്ച് ജീവനൊടുക്കിയ ദാരുണസംഭവം വൻവിവാദത്തിലേക്ക് നീങ്ങുകയാണ്. അദ്ദേഹത്തിന്റെ ദീർഘമായ ആത്മഹത്യാക്കുറിപ്പില്‍ ഗ്രാമവികസന- ഐ ടി മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പ്രധാന സഹായിയും കോണ്‍ഗ്രസ്സ് നേതാവുമായ രാജു കപനൂരിനെതിരെ ഗുരുതരമായ…
Read Moreകാർ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ചെന്നൈ: ദിണ്ടിഗലിലുണ്ടായ കാർ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് മരിച്ചത്. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. സ്വകാര്യ കമ്പനി ജീവനക്കാരനായ മിഥുൻ രാജിനെ പുതിയ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാൻ കുടുംബവും സുഹൃത്തുക്കളും പോകുന്നതിനിടെയായിരുന്നു അപകടം.
Read Moreസംസ്ഥാനത്ത് ബസ് ചാർജ് വർദ്ധന ഉടൻ; 15 ശതമാനം ഉയർത്തുമെന്ന് സൂചന
ബെംഗളൂരു: സര്‍ക്കാര്‍ ബസ് ടിക്കറ്റ് നിരക്ക് വര്‍ധന ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ആദ്യത്തോടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചന നടത്തുന്നത്. 2012 മുതല്‍ വിദ്യാര്‍ഥികളുടെ ബസ് പാസ് നിരക്കുകള്‍ പരിഷ്‌കരിച്ചിട്ടില്ല എന്നതാണ് പ്രധാന കാരണമായി കോര്‍പറേഷനുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമേ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കിക്കൊണ്ടുള്ള തീരുമാനവും സാമ്പത്തിക വരുമാനം കുറയാന്‍ പ്രധാന കാരണമായെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത് 2014ലായിരുന്നു. മൂന്ന് മാസത്തിനിടെ കെഎസ്‌ആര്‍ടിസിക്ക് മാത്രം…
Read Moreസ്കൂട്ടറിൽ ലോറിയിടിച്ച് ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം
ബെംഗളൂരു: ദേശീയ പാത 66-ല്‍ ഉള്ളാള്‍ സങ്കോലിഗെക്ക് സമീപം ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. സ്വിഗ്ഗി ഡെലിവറി ബോയ് ദേർളക്കട്ട പനീർ സ്വദേശി അസ്ഹർ എന്ന ഉമർ ഫാറൂഖാണ് (31) മരിച്ചത്. അവിവാഹിതനാണ്. തലപ്പാടിയില്‍ ഡെലിവറി കഴിഞ്ഞ് തൊക്കോട്ടേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇതേ ദിശയില്‍ വന്ന ലോറി ഇടിച്ച സ്കൂട്ടറില്‍നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ലോറിയുടെ പിൻ ചക്രങ്ങള്‍ ദേഹത്ത് കയറിയിറങ്ങി യുവാവിന്റെ ദാരുണാന്ത്യം സംഭവിച്ചു. മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.
Read Moreമൂന്നു വയസുകാരി പാമ്പു കടിയേറ്റ് മരിച്ചു
ബെംഗളൂരു : ഉത്തരകന്നഡ മുണ്ടഗോഡിലെ അങ്കണവാടിയിൽ മൂന്നു വയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. മയൂരി സുരേഷ് കുംബലപ്പനവരാണ് മരിച്ചത്. ക്ലാസ്‌മുറിക്കു പിന്നിലുള്ള ശൗചാലയത്തിൽ പോയപ്പോൾ കുട്ടിയുടെ കാലിൽ പാമ്പു കടിക്കുകയായിരുന്നെന്ന് പറയുന്നു. നാട്ടുകാരുടെ സഹായത്തോടെ ഉടൻ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഹുബ്ബള്ളി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
Read Moreഇൻഫോസിസ് കാംപസിലെ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു; ജീവനക്കാരോട് വർക്ക് ഫ്രം ഹോമിൽ തുടരാൻ നിർദേശം
മൈസൂരു : ഇൻഫോസിസ് കാംപസിൽ കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം ബുധനാഴ്ച വൈകിയും തുടരുന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് പുള്ളിപ്പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞത്. പാർക്കിങ് കേന്ദ്രത്തിലെ സി.സി.ടി.വി. ക്യാമറയിലാണ് ആദ്യം ദൃശ്യങ്ങൾ പതിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പുലിയെ പിടികൂടാനുള്ള ശ്രമംതുടരുന്നത്. 380 ഏക്കർ വിസ്തൃതിയാണ് കാംപസിനുള്ളത്. വനംവകുപ്പ് കൂടുതൽ ജീവനക്കാരെ വിന്യസിക്കുകയും പ്രധാനമേഖലകളിൽ കൂടുതൽ കെണികൾ സ്ഥാപിക്കുകയും ചെയ്തതായി മൈസൂരു ഡിവിഷൻ ചീഫ് ഫോറസ്റ്റ് ഓഫീസർ മാലതി പ്രിയ അറിയിച്ചു. ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ബസവരാജിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നേടിയ…
Read Moreസംസ്ഥാനത്ത് ഒരനിഷ്ടസംഭവങ്ങളുമുണ്ടാകാത്ത ആദ്യ പുതുവത്സരാഘോഷം
ബെംഗളൂരു : ഇത്തവണ ബെംഗളൂരുവിലെ പുതുവത്സരാഘോഷത്തിൽ അക്രമികളെ അകറ്റി നിർത്തി പോലീസ്. കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ആയിരക്കണക്കിനാളുകൾ ഒത്തുകൂടുന്ന ആഘോഷങ്ങളിൽ മുൻ വർഷങ്ങളിലെല്ലാം അക്രമസംഭവങ്ങൾ സ്ഥിരമായിരുന്നു. അധികവും യുവതീയുവാക്കളാണ് നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ പുതുവത്സരത്തെ എതിരേൽക്കാനെത്തുന്നത്. ഇതിനിടയിൽ സ്ത്രീകളുടെ നേർക്കാണ് ആക്രമണങ്ങളും കൈയേറ്റവും ഉണ്ടാകാറ്. ഇത് മുന്നിൽക്കണ്ട് പോലീസ് ഇത്തവണ ഉണർന്നു പ്രവർത്തിച്ചു. 11,830 പോലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചത്. എം.ജി. റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ സൂക്ഷ്മ സുരക്ഷാപരിശോധന നടത്തിയാണ് ആളുകളെ പ്രവേശിപ്പിച്ചത്. പലയിടങ്ങളിലും പോലീസ് തട്ടുകൾ കെട്ടി അതിൽ…
Read Moreഏഷ്യയിലെ ഏറ്റവും മോശം ട്രാഫിക് നഗരങ്ങളിലൊന്നാമതായി ‘നമ്മ ബെംഗളൂരു’
ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും മോശം ട്രാഫിക്കുള്ള നഗരങ്ങളിലൊന്നായി ബെംഗളൂരു. ടോംടോം ട്രാഫിക് സൂചികയിലാണ് ബെംഗളൂരു ആദ്യസ്ഥാനത്ത് എത്തിയത്. 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എത്ര സമയം വേണ്ടിവരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പട്ടിക പ്രകാരം ബെംഗളൂരുവിൽ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 28 മിനിറ്റും 10 സെക്കന്‍ഡും വേണം. ബെംഗളൂരുവിൽ ജീവിക്കുന്ന ഒരാള്‍ വര്‍ഷത്തില്‍ 132 മണിക്കൂര്‍ ട്രാഫിക്കില്‍ അധികം ചെലവഴിക്കുന്നതായും കണക്കാക്കുന്നു. അതിവേഗം വളരുന്ന ബെംഗളൂരുവിൽ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം തന്നെ ജനസംഖ്യയും വര്‍ധിക്കുന്നുണ്ട്. സമീപകാലത്ത് ബെംഗളൂരുവിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ട്രാഫിക് മാനേജ്മെന്റ്…
Read More