വാഷിങ്ടണ്‍: യുഎസില്‍ രണ്ടാം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. അതിശൈത്യത്തെ തുടര്‍ന്ന് ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിന് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു. ബൈഡനൊപ്പം ഒരേവാഹനത്തിലാണ് സത്യപ്രതിജ്ഞയ്ക്കായി ട്രംപ് എത്തിയത്. 1861ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപയോഗിച്ച ബൈബിള്‍ തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്‍റായി ജെഡി വാന്‍സനും അികാരമേറ്റു. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി വൈറ്റ് ഹൗസിലെത്തിയ ട്രംപിനെയും ഭാര്യ മെലാനിയയെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും ഭാര്യ…
Read MoreDay: 20 January 2025
മംഗളൂരു ബാങ്ക് കൊള്ള; പ്രതികൾ പിടിയിൽ
ബെംഗളൂരു: മംഗളൂരുവില്‍ ബാങ്ക് കൊള്ളയടിച്ച കേസില്‍ പ്രതികള്‍ തമിഴ്നാട്ടിൽ നിന്നും പിടിയിലായി. അന്തർസംസ്ഥാനമോഷ്ടാക്കളുടെ സംഘമാണ് തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ പോലീസിന്റെ പിടിയിലായത്. മുരുഗാണ്ടി തേവർ, പ്രകാശ് എന്ന ജോഷ്വ, മണിവണ്ണൻ എന്നീ മൂന്ന് പ്രതികളാണ് പിടിയിലായത്. ബാക്കിയുള്ള രണ്ട് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ അന്തർസംസ്ഥാനമോഷ്ടാക്കളാണെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാള്‍ പറഞ്ഞു. മോഷണത്തിനുപയോഗിച്ച ഫിയറ്റ് കാർ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഇവരുടെ കയ്യില്‍ നിന്ന് ഒരു വാളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്. കേസിലെ മറ്റ് രണ്ട് പ്രതികളും പ്രദേശവാസികളാകാൻ…
Read Moreബാല്‍ക്കണിയില്‍ നിന്ന് നഗ്നതാ പ്രദർശനം; നടൻ വിനായകനെതിരെ വിമർശനം
കൊച്ചി: ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് നഗ്നതാ പ്രദർശനം നടത്തിയ നടൻ വിനായകൻ വിവാദത്തില്‍. ഉടുവസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് നടനെതിരെ ഉയരുന്നത്. നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. നടന്റെ സ്വന്തം ഫ്ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് സൂചന.
Read Moreസംസ്ഥാനത്ത് പൂർണ ഗർഭിണിയായ പശുവിന്റെ ശരീരഭാഗങ്ങൾ മുറിച്ച് കൊലപ്പെടുത്തിയ നിലയിൽ
ബെംഗളൂരു: പൂർണ ഗർഭിണിയായ പശുവിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് പരാതി. പശുവിനെ അറുത്ത ശേഷം മാംസം മുറിച്ചുകൊണ്ടു പോയെന്ന് പരാതിയില്‍ പറയുന്നു. ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവർ താലൂക്കിലാണ് സംഭവം. മേയാൻ വിട്ട പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പശുവിന്റെ തലയും കൈകാലുകളും കാട്ടില്‍ നിന്ന് കണ്ടെത്തിയത്. തലയും അകിടും ഭ്രൂണവും വേവ്വേറെ മുറിച്ചിരുന്നു. പൂർണ വളർച്ചയെത്തിയ ഭ്രൂണം ശരീരത്തില്‍ നിന്നും വേർപ്പെടുത്തിയ നിലയിലായിരുന്നു. പശുവിന്റെ ഉടമ കൃഷ്ണ ആചാരിയുടെ പരാതിയില്‍ ഹൊന്നാവർ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ശിവമോഗ ജില്ലയിലെ ഭദ്രാവതി നദിക്കരയില്‍…
Read Moreസൗജന്യ ഫോൺ നൽകി പുതിയ തട്ടിപ്പ്; കോടികൾ നഷ്ടപ്പെട്ടതായി പരാതി
ബെംഗളൂരു: ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി തട്ടിപ്പിന് പിന്നാലെ പുതിയ സൈബര്‍ തട്ടിപ്പ് കളത്തിലിറങ്ങുന്നു. ബാങ്ക് അധികൃതരെന്ന വ്യാജേന ഉപയോക്താക്കളെ സമീപിച്ച് സൗജന്യ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി പണം തട്ടുന്നതാണ് ഈ സംഘത്തിന്റെ രീതി. സൗജന്യ മൊബൈല്‍ അല്ലെങ്കില്‍ ടാബ്ലെറ്റ് സമ്മാനമായി നല്‍കി ബാങ്ക് വിശദാംശങ്ങളെല്ലാം ഇവര്‍ ചോര്‍ത്തിയെടുക്കുന്നു. ഫോണില്‍ സിം കാര്‍ഡ് ഇടുമ്പോള്‍ എല്ലാ ബാങ്കിങ് വിശദാംശങ്ങളും ഒടിപികളും തട്ടിപ്പ് സംഘത്തിന് ലഭിക്കും. ഇത്തരത്തില്‍ ഐടി ജീവനക്കാരന് 2.8 കോടി രൂപ നഷ്ടപ്പെട്ടതായി ബെംഗളൂരു പോലീസില്‍ പരാതി ലഭിച്ചു. സ്വകാര്യ ബാങ്ക് പ്രതിനിധിയെന്ന…
Read More‘റാവുത്തർ’ ക്ക് വിട; നടൻ രംഗ രാജു അന്തരിച്ചു
ചെന്നൈ: മുതിർന്ന തെലുങ്ക് നടൻ വിജയ രംഗരാജു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാള സിനിമയായ വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലനായി വേഷമിട്ടിട്ടുണ്ട്. ഹൈദരാബാദില്‍ തൻ്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് ഒരാഴ്ച മുമ്പ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതല്‍ വൈദ്യസഹായത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അദ്ദേഹം ചികിത്സയിലിരിക്കെ മരണപ്പെട്ടു.
Read Moreകാമുകിയെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യയാക്കി ചിത്രീകരിച്ചു; ടെക്കി അറസ്റ്റിൽ
ബെംഗളൂരു: കാമുകിയെ വിഷംകൊടുത്ത് കൊന്ന് ആത്മഹത്യയാക്കി ചിത്രീകരിച്ച 53കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. ബന്ധുവായ കാമുകി, മറ്റൊരു പുരുഷനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. മാറാത്തഹള്ളിക്ക് സമീപമുള്ള സ്പൈസ് ഗാര്‍ഡനില്‍ താമസിക്കുന്ന ഇമാദ് ബാഷയാണ് പ്രതി. കച്ചരക്കനഹള്ളിയിലെ ഉസ്മ ഖാന്‍ ആണ് ഇരയെന്നും ഡിസിപി (വൈറ്റ്ഫീല്‍ഡ്) ശിവകുമാര്‍ ഗുണാരെ അറിയിച്ചു. എട്ട് വര്‍ഷം മുമ്പ് ഇരുവരും തങ്ങളുടെ പങ്കാളികളില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. വിവാഹം യാഥാര്‍ഥ്യമായില്ലെങ്കിലും അവര്‍ പരസ്പരം ബന്ധം തുടര്‍ന്നിരുന്നു. പത്ത് മാസം മുമ്പ് , ബാഷ മുംബൈയിലേക്ക് താമസം മാറാന്‍…
Read Moreമെട്രോ ട്രാക്കിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച് മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍: ഗ്രീന്‍ ലൈന്‍ മെട്രോയുടെ ഗതാഗതം തടസ്സപ്പെട്ടു
ബെംഗളൂരു: മെട്രോ ട്രെയിന്‍ ട്രാക്കില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാളെ മെട്രോ ജീവനക്കാര്‍ രക്ഷപ്പെടുത്തി. മെട്രോ ഗ്രീന്‍ ലൈനിലെ ജലഹള്ളി സ്റ്റേഷനിലാണ് സംഭവം. മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ബീഹാറില്‍ നിന്നുള്ള അനില്‍ കുമാര്‍ പാണ്ഡെ (49) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 10.25 ഓടെയാണ് സംഭവം, സെന്‍ട്രല്‍ സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മദാവരയിലേക്കുള്ള മെട്രോ ട്രെയിന്‍ ജാലഹള്ളി സ്റ്റേഷനില്‍ എത്തിയപ്പോള്‍ അനില്‍ കുമാര്‍ പാണ്ഡെ ട്രാക്കിലേക്ക് എടുത്ത് ചാടുകയായിരുന്നു. മെട്രോ ജീവനക്കാരുടെ കൃത്യനിഷ്ഠയും അടിയന്തര ഇടപെടലും വഴി അനില്‍കുമാര്‍ പാണ്ഡെയെ ഉടന്‍ രക്ഷപ്പെടുത്തി…
Read Moreമൈസൂരുവിൽ മലയാളി യാത്രികനെ തടഞ്ഞ് കാറും പണവും കവർന്നതായി പരാതി
ബെംഗളൂരു: മൈസൂരുവില്‍ വച്ച് പട്ടാപ്പകല്‍ മലയാളി ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവു കവര്‍ന്നു. അക്രമികള്‍ കാര്‍ തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇന്ന് രാവിലെ കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി ബിസിനസ്സുകാരനായ സൂഫിയെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ച ശേഷം പണവും കാറുമായി കടന്നുകളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ വച്ച നടന്ന സംഭവത്തില്‍ ആളുകള്‍ ആശങ്കയിലാണ്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിനിടെയാണ് സൂഫി ആക്രമിക്കപ്പെട്ടത്.…
Read Moreവിവാഹത്തിനൊരുങ്ങുന്നതിനിടെ യുവ എൻജിനീയർ വാഹനാപകടത്തിൽ മരിച്ചു
ബെംഗളൂരു: മണ്ഡ്യ ജില്ലയിലെ മളവള്ളി താലൂക്കിൽ ബസപുര ഗേറ്റിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നരേഗ സ്വദേശിയായ വനിതാ എഞ്ചിനീയർ മരിച്ചു. ശരണ്യ ഗൗഡ (25) ആണ് മരിച്ച വനിതാ എഞ്ചിനീയർ. ശരണ്യ ഗൗഡയുടെ വിവാഹം ഫെബ്രുവരി 16 നാണ് നിശ്ചയിച്ചിരുന്നത്. കനകപുര താലൂക്കിലെ സാതനൂർ പഞ്ചായത്തിൽ കഴിഞ്ഞ ഒരു വർഷമായി നരേഗ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ സ്വഗ്രാമിൽ നിന്ന് ഹലാഗുരിയിലേക്ക് പോകുന്നതിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് ശരണ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ ഹലഗുരു…
Read More