ഹിജാബ് വിവാദം; 11 ദിവസത്തെ വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ കർണാടക ഹൈക്കോടതി വിധി പ്രഖ്യാപനം വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.

11 ദിവസത്തെ വാദത്തിന് ശേഷം, വിദ്യാഭ്യാസ കാമ്പസുകളിൽ ഹിജാബ് ധരിക്കുന്നതിനുള്ള വിലക്കിനെതിരെ വിദ്യാർത്ഥികൾ സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ കർണാടക ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും

എല്ലാ കക്ഷികളോടും ഇടപെടൽ അപേക്ഷ നൽകിയവരോടും കോടതിയിൽ രേഖാമൂലമുള്ള നിവേദനങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

യൂണിഫോം നിർദേശിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചില മുസ്ലീം പെൺകുട്ടികൾ സമർപ്പിച്ച ഹർജികളിൽ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചാണ് കഴിഞ്ഞ രണ്ടാഴ്ചയായി ദൈനംദിന അടിസ്ഥാനത്തിൽ വാദം കേട്ടിരുന്നത്.

സംസ്ഥാനത്ത് ഹിജാബ് വിവാദത്തിന് പിന്നിൽ തീവ്രവാദ സംഘടനകളുടെ പങ്കിനെക്കുറിച്ച് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളിയാഴ്ചത്തെ വാദം കേൾക്കുന്നതിനിടെ ഹൈക്കോടതി പറഞ്ഞു. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ പ്രേരിപ്പിക്കുന്ന പ്രക്ഷോഭം ചില വിദേശ രാജ്യങ്ങൾ ധനസഹായം നൽകുന്ന റാഡിക്കൽ സംഘടനകളുടെ കൈത്താങ്ങാണെന്ന് ബെഞ്ചിന് മുമ്പാകെ തന്റെ വാദം അവതരിപ്പിച്ചുകൊണ്ട് മുതിർന്ന അഭിഭാഷകൻ സുഭാഷ് ഝാ പറഞ്ഞു.

എന്നാൽ ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ വിധി പറയുന്നതിന് മുമ്പ്, കോളേജ് കാമ്പസുകളും. സ്‌കൂളിന് പുറത്തും ശിരോവസ്ത്രം നീക്കാൻ നിർബന്ധിച്ച് മുസ്‌ലിം പെൺകുട്ടികളെ മാധ്യമങ്ങളും വിദ്യാഭ്യാസ അധികൃതരും പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ എസ് ബാലൻ ഒരു പൊതുതാൽപര്യ ഹർജി (പിഎൽ) ഫയൽ ചെയ്തിരുന്നു.

വിദ്യാർത്ഥികളുടെ സ്വകാര്യതയിലേക്ക് മാധ്യമങ്ങൾ കടന്നുകയറുന്നത് തടയാനും അവരെ പിന്തുടരുകയും ചിത്രീകരിക്കുകയും സ്‌കൂൾ കോളേജ് അധികൃതരും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിൽ ഹിജാബും ബുർഖയും അഴിക്കാൻ നിർബന്ധിക്കുന്നത് തടയാനും എസ് ബാലൻ കോടതി നിർദ്ദേശം തേടി.

ഹിജാബ് ഹരജികൾ കേൾക്കാൻ പ്രത്യേകം രൂപീകരിച്ച ഫുൾ ബെഞ്ച് ഫെബ്രുവരി 10ന് പുറപ്പെടുവിച്ച ഉത്തരവിൽ, ഡ്രസ് കോഡുള്ള സംസ്ഥാന സ്ഥാപനങ്ങൾക്ക് മാത്രമേ ബാധകമാകൂ എന്ന് കോടതി വ്യക്തമാക്കിയിട്ടും സ്കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധനമായി തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us