യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരം റഷ്യയില്‍ നിന്ന് മാറ്റി; ഫൈനല്‍ പാരിസില്‍

യുക്രൈയിൻ അധിനിവേശത്തെ തുടർന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിൽ നിന്ന് പാരീസിലേക്ക് മാറ്റുകയും റഷ്യൻ ഗ്രാൻഡ് പ്രിക്സ് റദ്ദാക്കുകയും ചെയ്തു.

ഇന്ന് രാവിലെ നടന്ന യുവേഫ അധികൃതരുടെ യോഗത്തിൽ ഫുട്ബോൾ റഷ്യയില്‍ നിന്ന് മാറ്റിയാതായി സ്ഥിരീകരിച്ചു.

മെയ് 28 ന് സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഗാസ്‌പ്രോം അരീനയിൽ നടത്താനിരുന്ന ഫൈനൽ പകരം പാരീസിലെ സ്‌റ്റേഡ് ഡി ഫ്രാൻസിൽ വെച്ച് നടത്താനാണ് യൂറോപ്യൻ ഫുട്‌ബോൾ ഗവേണിംഗ് ബോഡിയുടെ തീരുമാനം.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

അതേസമയം, സെപ്റ്റംബറിൽ നടക്കാനിരുന്ന റഷ്യൻ ഗ്രാൻഡ് പ്രിക്സ് റദ്ദാക്കിയതായി എഫ്ഐഎ ഫോർമുല 1 ലോക ചാമ്പ്യൻഷിപ്പ് സംഘാടകർ പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts